ഇരിങ്ങാലക്കുട : കനറാ ബാങ്ക് റിട്ട ഉദ്യോഗസ്ഥൻ മഠത്തിക്കര ലെയിൻ ആലപ്പാട്ട് കൊടിവളപ്പിൽ ജേക്കബ്ബ് മകൻ കുര്യൻ (68) നിര്യാതനായി.
കനറാ ബാങ്കിൻ്റെ കോണത്തുകുന്ന്, ഇരിങ്ങാലക്കുട, കയ്പമംഗലം, വാടാനപ്പിള്ളി തുടങ്ങിയ ശാഖകളിൽ ജോലി ചെയ്തിട്ടുണ്ട്.
സംസ്ക്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.
ഭാര്യ : മിനി
മക്കൾ : ബെൻ സാനിയോ ജേക്കബ്, ആൻ ടാനിയ മരിയ, ജെം ഫെനിയ ട്രീസ
മരുമക്കൾ : മേരി ആൻ, നൗബിൻ പാപ്പച്ചൻ, എബി ജെയ്സൺ