കുഴഞ്ഞുവീണുമരിച്ചു

മാള മേലഡൂരിൽ വെച്ച് സ്‌കൂൾ ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർ കുഴഞ്ഞുവീണുമരിച്ചു. കുരുവിലശ്ശേരി സ്വദേശി മാരിക്കൽ കരിപ്പാത്രവീട്ടിൽ സഹദേവൻ(64)ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ പൂപ്പത്തി സരസ്വതി വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുപോകുമ്പോഴായിരുന്നു കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ശോഭന ( 71 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുല്ലൂർ ആനുരുളി കുണ്ടിൽ വീട്ടിൽ പരേതനായ അശോകൻ ഭാര്യ ശോഭന ( 71 ) അന്തരിച്ചു. മക്കൾ ദിലീപ്. ദിലീഷ് ( ലണ്ടൻ ) ദീപക്ക്. മരുമക്കൾ ലക്ഷ്മി ( ലണ്ടൻ ) പ്രിയ. സംസ്കാരം 2025 ജൂലൈ 16- തീയ്യതി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ
സുഭദ്ര (വയസ്സ് 87)അന്തരിച്ചു

ഇരിഞ്ഞാലക്കുട എം ജി റോഡിൽ പരേതനായ ദിവാകരകുറുപ്പ് ഭാര്യ ചക്കഞ്ചാത്ത് വീട്ടിൽ സി. സുഭദ്ര (വയസ്സ് 87)അന്തരിച്ചു. റിട്ടയേർഡ് നാഷണൽ ഹൈസ്കൂൾ ടീച്ചറായിരുന്നു. മക്കൾ കൃഷ്ണനുണ്ണി, ജയശങ്കർ. സംസ്ക്കാരം പിന്നീട്
കല്‍ദായ സുറിയാനിസഭ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം കാലം ചെയ്തു

കല്‍ദായ സുറിയാനിസഭ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം കാലം ചെയ്തു. 85 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖം മൂലം തൃശൂർ സൺ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂരിലെ മൂക്കന്‍ കുടുംബാംഗമാണ്.1940 ജൂണ്‍ 13 ന് തൃശൂരിലായിരുന്നു ജനനം. 1968 ല്‍ 28 ആം വയസില്‍ മെത്രാപ്പോലീത്തയായി. കല്‍ദായ മെത്രാപ്പോലീത്ത ആവ്ജിന്‍ കുര്യാക്കോസാണ് മുന്‍ഗാമി. സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ദൈവശാസത്രത്തില്‍ ബിരുദം നേടി.1976 മുതല്‍ 1982 വരെ ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. കബറടക്കം പിന്നീട് നടക്കും
നിര്യാതനായി

കളമെഴുത്ത് പാട്ട് കലാകാരൻ കുഴിക്കാട്ടുകോണം വലിയപറമ്പിൽ രാമൻകുട്ടി മകൻ സോമസുന്ദരൻ (62) നിര്യാതനായി.ഭാര്യ പ്രേമ. മക്കൾ-അശ്വതി (നഴ്സ്,പുത്തൻചിറ പ്രാഥമികാരോഗ്യ കേന്ദ്രം),അശ്വനി. മരുമക്കൾ-സത്യൻ,ശിവകുമാർ. സംസ്കാരം ഇന്ന്(5-7-2025) ഉച്ചതിരിഞ്ഞ് 2 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ
വാനിടിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു

നന്തിക്കര സെൻ്ററിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു
സന്യാസി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

കുന്നംകുളം സ്വദേശിയായ സന്യാസി തെലുങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
കുഴഞ്ഞ് വീണു മരണമടഞ്ഞു

ആനന്ദപുരം ഇരിങ്ങാപിള്ളിക്കര ശിവരാമൻ സെക്യൂരിറ്റി ജോലിക്കിടെ കുഴഞ്ഞ് വീണു ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടഞ്ഞു വൈലൂർ അമ്പലത്തിലെ സെക്യൂരിറ്റിയായിരുന്നു ഭാര്യ തങ്ക മക്കൾ ബിന്ദു, മണികണ്ഠൻ അഭിലാഷ് മരുമക്കൾ ഉണ്ണികൃഷ്ണൻ, ധനിസ സംസ്കാരം ബുധൻ രാവിലെ പൂമംഗലം ശാന്തിതീരത്ത്
യുവാവും യുവതിയും ലോറിയിടിച്ച് മരിച്ചു

എറണാകുളം കലൂർ ”എംപയർ” അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കരുവന്നൂർ സ്വദേശി നെടുമ്പുരയ്ക്കൽ വീട്ടിൽ മാസിൻ അബ്ബാസ് (36), സഹയാത്രിക ആലപ്പുഴ പടനിലം നൂറനാട് നടുവിലേമുറി തച്ചന്റെ കിഴക്കേതിൽ വിദ്യ വിജയൻ (38) എന്നിവരാണ് മരിച്ചത്. കുതിരാൻ തുരങ്കത്തിന് സമീപമുള്ള വഴുക്കുംപാറ പാലത്തിൽ ഞായറാഴ്ച രാത്രി ഒൻപതിന് പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുന്ന പാതയിലാണ് അപകടം നടന്നത്. അപകടത്തിൽ യുവാവും യുവതിയും തൽക്ഷണം മരിച്ചു. തൃശ്ശൂരിലേക്ക് പോകുന്ന ട്രാക്കിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്നും ഹെൽമെറ്റ് താഴെ വീണപ്പോൾ എടുക്കാനിറങ്ങിയപ്പോൾ പിന്നാലെ വന്ന […]
അഞ്ചു (34) അന്തരിച്ചു

വള്ളിവട്ടം :പാലക്കപ്പറമ്പിൽ മുരുകേശൻ മകളും എസ് എൻ പൂരം മുല്ലങ്ങത്തു വിപിൻ ഭാര്യയും ആയ അഞ്ചു (34)കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. ഏക മകൻ ശിവപ്രയാഗ് (10).ശവസംസ്കാരം കഴിഞ്ഞു