IJKVOICE

പൗലോസ് (85) നിര്യാതനായി

മാപ്രാണം : ചിറയത്ത് തെക്കൂടൻ റപ്പായി മകൻ പൗലോസ് (85) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10.30 ന് മാപ്രാണം ഹോളി ക്രോസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ ആനി പൗലോസ്. മക്കൾ : ഡെയ്സി, റാഫി. മരുമക്കൾ : ഡേവീസ് (പരേതൻ) , ഗ്ലെയ്സി

ഇ എം സത്യൻ (74) നിര്യാതനായി

ഇരിങ്ങാലക്കുട : മഠത്തിക്കര ലൈൻ എളന്തോളി ഇ എം സത്യൻ (74) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 11 ന് സ്വവസതിയിൽ. ഭാര്യ ഷീബ. മക്കൾ : ദീപു, ദീലീപ്. ഇരിങ്ങാലക്കുട : മഠത്തിക്കര ലൈൻ എളന്തോളി ഇ എം സത്യൻ (74) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 11 ന് സ്വവസതിയിൽ. ഭാര്യ ഷീബ. മക്കൾ : ദീപു, ദീലീപ്.

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

തൃശ്ശൂർ പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി 35 വയസ്സുള്ള ഷിജോ ആണ് മരിച്ചത് .വനത്തിൽ ചെളിക്കുഴി ഭാഗത്ത് വെച്ച് ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം. വൈകിട്ട് അഞ്ചുമണിയോടെ ആടിനെ തീറ്റാൻ പോയതായിരുന്നു ഷിജോ. രാത്രിയായിട്ടും കാണാതായതോടെ ബന്ധുക്കൾ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചലിലാണ് വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജോ വനത്തിനുള്ളിൽ വെച്ച് തന്നെ മരണപ്പെട്ടു. പീച്ചി പോലീസും വനം […]

റോസിലി (75) നിര്യാതയായി

പുല്ലൂര്‍ : കാഞ്ഞിരപറമ്പില്‍ ദേവസികുട്ടി ഭാര്യ റോസിലി (75) നിര്യാതയായി. സംസ്‌കാരം ഫെബ്രുവരി 03 ചൊവ്വാഴ്ച രാവിലെ 11.30ന് പുല്ലൂര്‍ ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടത്തും. മക്കള്‍ : ജിജി, ജിന്റോ. മരുമക്കള്‍ : ജോഷി,ടിന്‍സി.

സുകുമാരൻ 63 നിര്യാതനായി

ഇരിങ്ങാലക്കുട ശക്തി നഗറിൽ (ഹൌസിംഗ് ബോർഡ്) കൂട്ടപ്ലാവിൽ സുകുമാരൻ 63 വയസ്സ് ഇന്ന് 02.02.2026 തിങ്കളാഴ്ച്ച പുലർച്ചെ 1.30 ന് നിര്യാതനായി. സംസ്കാരകർമ്മം നാളെ 03.02.2026 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് മുക്തി സ്ഥാനിൽ ഭാര്യാ:മിനി സുകുമാരൻ മക്കൾ: 1.ഐശ്വര്യാ വിപിൻ 2.അനഘ ഉണ്ണിപ്രകാശ് മരുമക്കൾ: 1. വിപിൻ ഗോപിനാഥ് കൂട്ടേരി മഠം 2. ഉണ്ണി പ്രകാശ് ആലക്കൽ

വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു

ശ്രീനാരായണപുരം പത്താഴക്കാട് വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവപ്പാടം പത്താഴപുരക്കൽ ഷാജി (അഫ്സൽ) യുടെ മകൻ സിദാൻ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരണമടഞ്ഞത്.

കരുവന്നൂരില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ഇരിങ്ങാലക്കുട : കരുവന്നൂരില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുവന്നൂര്‍ രാജ കമ്പനിയ്ക്ക് സമീപം ശനിയാഴ്ച്ച പുലര്‍ച്ചേ 12.05 ടെയാണ് അപകടം നടന്നത്.സ്‌കൂട്ടര്‍ യാത്രികനായ വല്ലച്ചിറ മോസ്‌ക്കോ നഗര്‍ സ്വദേശി പൂവത്തിങ്കല്‍ ശിവന്റെ മകന്‍ അക്ഷയ് (19) ആണ് അപകടത്തില്‍ മരിച്ചത്.തൃശ്ശൂര്‍ ഭാഗത്ത് നിന്നും ഇരിങ്ങാലക്കുട ഭാഗത്തേയ്ക്ക് പോവുകയായിരുന്ന അക്ഷയ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിരെ വന്നിരുന്ന ലോറിയുമായി കരുവന്നൂര്‍ പനംങ്കുളം റോഡിന് സമീപം കൂട്ടിയിടിച്ചാണ് അപകടം നടന്നത്.അക്ഷയെ ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കില്ലും ജീവന്‍ […]

വാഹനാപകടം രണ്ട് യുവാക്കൾ മരിച്ചു

കുന്നംകുളം കാണിയാമ്പലിൽ ഇന്ന് പുലർച്ചെ 2 മണിക്കുണ്ടായ ബൈക്കപകടത്തിൽ കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ മകൻ പ്രണവ് 26 ,കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു 27 എന്നിവരാണ് മരിച്ചത്. കാണിപ്പയ്യൂരിൽ നിന്നും ചായ കുടിച്ചു ബൈക്കിൽ വരികയായിരുന്ന ഇവർ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞാണ് അപകടമുണ്ടായത്.ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നവർ പുറകിൽ ഇവരെ കാണാത്തതിനെ തുടർന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് അപകടം അറിഞ്ഞത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും […]