IJKVOICE

ട്രെയിൻ തട്ടി വയോധിക മരിച്ചു

തൃശൂർ പുതുക്കാട് തെക്കെതൊറവ് ഗേറ്റിൽ റെയിൽപാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി വയോധിക മരിച്ചു.മുപ്ലിയം ഒറ്റാലി വീട്ടിൽ കേശവൻ്റെ ഭാര്യ 63 വയസുള്ള ശോഭനയാണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് നാലിനായിരുന്നു അപകടം. തൊറവിലുള്ള മകളുടെ വീട്ടിലേക്ക് പോകാൻ റെയിൽപാത മുറിച്ചുകടക്കുന്നതിനിടെ തൃശൂർ ഭാഗത്തുനിന്ന് വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു.മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു

യുവതി കുഴഞ്ഞുവീണ് മരിച്ചു

തളിക്കുളം ജി.വി.ജി.എസ്.എസ്.മൈതാനത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെൻ്ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിൻ്റെ മകൾ ആദിത്യ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ.സ്കൂൾ മൈതാനിയിലായിരുന്നു സംഭവം. പൊലീസിൽ ജോലി നേടുന്നതിനായുള്ള പരിശീലനത്തിലായിരുന്നു യുവതി. : അമ്മ കവിത സഹോദരി അപർണ

കുഴഞ്ഞുവീണു മരിച്ചു

ഇരിങ്ങാലക്കുട* : പൂമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് എടക്കുളം കോമ്പാത്ത് വീട്ടിൽ പാറൻ കുട്ടി മകൻ അജിത്ത് കുമാർ ( 39 ) കുഴഞ്ഞുവീണു മരിച്ചു. ഭാര്യ ഷിജി. മക്കൾ അശ്വിൻ കൃഷ്ണ. അർച്ചിത. ആത്മീക. സംസ്കാരം 2025 ഒക്ടോബർ 25- തീയ്യതി ശനിയാഴ്ച രാവിലെ 10 30 ന് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ

പ്രദീപ് കുമാർ (67) നിര്യാതനായി

ഇരിങ്ങാലക്കുട : കാരുകുളങ്ങര പാലം സ്റ്റോപ്പിനു സമീപം പ്രവർത്തിക്കുന്ന പി എൻ ജി ബ്രൈറ്റ് ലോണ്ട്രി സർവ്വീസസ് ഉടമ കിട്ടമേനോൻ റോഡ് “ഉദയം” വീട്ടിൽ പ്രദീപ് കുമാർ (67) നിര്യാതനായി.സംസ്കാരം ഇന്നു വൈകീട്ട് 4 മണിക്ക് മുക്തിസ്ഥാനിൽ.ഭാര്യ : ഗിരിജ.മക്കൾ : അർജ്ജുൻ, വിഷ്ണു.മരുമകൾ : അമൃത

കുഴഞ്ഞുവീണു മരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് പുല്ലൂർ ഊരകം ശാസ്താംകുളം റോഡ് കുമ്മണാംചേരിപാറേക്കാടൻ വീട്ടിൽ പരേതനായ ജോസ് മകൻഷാബു ( 45 ) കുഴഞ്ഞുവീണു മരിച്ചു. അമ്മ എൽസി. ഭാര്യ നിഷ. മകൾ അമയ. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരകർമ്മം 2025 ഒക്ടോബർ 21 -തീയ്യതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊറ്റന്നെല്ലൂർ ഫാററിമ മാതാ ദേവാലയ സെമിത്തേരിയിൽ

റപ്പായ് ( 69 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുല്ലൂർ അമ്പലനട തെക്കേത്തല പൊറിഞ്ചു മകൻ റപ്പായ് ( 69 ) അന്തരിച്ചു. മക്കൾ സംഗീത. സരിത. സവിത. മരുമക്കൾ ജിംസൺ. ജെറാൾഡ്. ഡാനിയേൽ. സംസ്കാരകർമ്മം 2025 ഒക്ടോബർ 21- തീയ്യതി ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3:00 മണിക്ക് പുല്ലൂർ തുറവൻക്കാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ

സതീഷ്(49) ഹൃദയാഘാതം മൂലം മരണപ്പെട്ടു

മാപ്രാണം : കുഴിക്കാട്ടുകോണം കൃഷ്‌ണപ്പിള്ള ലെയിനിൽ താഴത്തുവീട്ടിൽ ഗോവിന്ദൻ മകൻ സതീഷ്(49) വ്യാഴാഴ്ച വൈകീട്ട് മസ്‌ക്കറ്റിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഒമാനിലെ `വകസ്കോ’ കമ്പനിയുടെ തൊഴിലാളികളുടെ മെസ്സിൽ ഷെഫ് ആയിരുന്നു. മാതാവ് തങ്ക. ഭാര്യ സുജന. മക്കൾ: അനിഘ(9),അനുപ്രിയ(5). സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 1:00 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ആദരാഞ്ജലി

ഡയറി ഫാം ഉടമയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ഇരിങ്ങാലക്കുട : ഡയറി ഫാം ഉടമയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ചേലൂർ പെരുവല്ലിപ്പാടം റോഡിൽ മാളിക വീട്ടിൽ സുമേഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി അതിരാവിലെ ചേലൂർ, കണ്ഠേശ്വരം, കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നട തുടങ്ങിയ സ്ഥലങ്ങളിൽ പാൽ വിതരണം നടത്തി കുട്ടംകുളത്തിനു സമീപം സ്വാമീസ് ബേക്കറിക്കു മുമ്പിലായി രാവിലെ ഏഴു മണിയോടെ എത്തി ഒമ്പതു മണി വരെ പാൽ വിതരണം നടത്തിയിരുന്നു. ഇന്നു രാവിലേയും സുമേഷ് പാൽ വിതരണത്തിന് എത്തിയിരുന്നു. സംസ്കാരം […]

യുവതി ബൈക്ക് അപകടത്തില്‍ മരിച്ചു

വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പം ലുലു മാള്‍ സന്ദര്‍ശിക്കാനായി പോയ യുവതി ബൈക്ക് അപകടത്തില്‍ മരിച്ചു.ആലുവയിലാണ് സംഭവം. യുവാവിന് പരുക്കേറ്റു. ചാലക്കുടി പോട്ട ഞാറക്കല്‍ വീട്ടില്‍ സുദേവന്റെ മകള്‍ അനഘയാണ് (26) മരിച്ചത്. അപകടത്തില്‍ പോട്ട വടുതല വീട്ടില്‍ ജിഷ്ണുവിനെ പരുക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്ന ജിഷ്ണുവും അനഘയും രാവിലെ ലുലു മാള്‍ സന്ദര്‍ശിക്കാനായി ചാലക്കുടിയിലെ വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പുളിഞ്ചോട് കവലയില്‍ വച്ചായിരുന്നു അപകടം. മരണമടഞ്ഞ അനഘ ഇന്‍ഫോപാര്‍ക്ക് […]