IJKVOICE

കാർത്ത്യായനി (87) നിര്യാതയായി

കരുവന്നൂർ : പനംങ്കുളം കുണ്ടായിൽ പരേതനായ ചന്ദ്രൻ ഭാര്യ കാർത്ത്യായനി (87) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 11.30 ന് വടൂക്കര ശമ്ശാനത്തിൽ

മൃതദേഹം കണ്ടെത്തി

എടതിരിഞ്ഞി കോതറ പാലത്തിനടുത്ത് കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആദരാജ്ഞലികൾ

ആനന്ദപുരം കൊല്ലപറമ്പിൽ വിശ്വാമിത്രൻ 64 നിര്യാതനായി. ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ CITU അംഗമായിരുന്നു ഭാര്യ കുമാരി മക്കൾ ശാരിക ശാലിനി ശരത്ത് മരുമക്കൾ സുഭാഷ് അനിൽകുമാർ അഞ്ജു

മരിച്ച നിലയില്‍ കണ്ടെത്തി

ചാലക്കുടി പരിയാരത്ത് വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഇസ്രായേലില്‍ ജോലിയ്ക്കു പോയിരുന്ന സിമി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സിമിയുടെ അമ്മയും മകളും പള്ളിയില്‍ പോയ സമയത്താണ് സംഭവം. വീടിന്റെ മുകളിലത്തെ നിലയില്‍ മൃതദേഹം കത്തികരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ചാലക്കുടി പോലീസും ഫയര്‍ […]

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചക്കരപ്പാടം പടിഞ്ഞാറ് ഏറാട്ട് വീട്ടിൽ വാസുവിന്റെ മകൻ വിനീഷ് (41) ആണ് മരിച്ചത്. കുറച്ച് ദിവസമായി വീട്ടിൽ തനിച്ചായിരുന്ന വിനീഷിനെ പുറത്ത് കാണാതായതിനെ തുടർന്ന് ബന്ധുക്കളെത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് അടുക്കള ഭാഗത്ത് വിനീഷ് മരിച്ചു കിടക്കുന്നതായി കണ്ടത്. വിനീഷും, അമ്മയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം അമ്മ സഹോദരിയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.

ചികിത്സയിലായി രുന്നയാൾ മരിച്ചു

ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശിയുടെ സൈക്കിളിനു കുറുകെ പട്ടി ചാടിയതിനെത്തുടർന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായി രുന്നയാൾ മരിച്ചു. കരുവന്നൂർ ബാങ്കിൽ നിന്നും ചികിത്സയ്ക്കായി നിക്ഷേപ തുക ലഭിച്ചില്ലെന്ന് പരാതി. പൊറത്തിശ്ശേരി കോട്ട ക്കകത്തുകാരൻ പൗലോസ് (പൈലി-68) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചത്. 2024 ഓഗസ്റ്റ് 28-ന് ആയിരുന്നു അപകടം. ബസ് സ്റ്റാൻഡിലെ ലോട്ടറിക്കടയിലേക്ക് രാവിലെ ഏഴുമണിയോടെ വീട്ടിൽ നിന്ന് സൈക്കിളിൽ പോകുമ്പോഴാണ് അപകടം. റോഡിൽ തലയടിച്ചുവിണതിനെത്തുടന്ന് അബോധാവസ്ഥയിലായിരുന്നു.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും സാമ്പത്തികപ്രശ്നം മൂലം […]

യുവാവ് മുങ്ങി മരിച്ചു

തൃശ്ശൂർ കാരമുക്ക് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.ഇടുക്കി സ്വദേശി ബിറ്റോ(23) ആണ് മരിച്ചത്. യുവാവ് തൃശ്ശൂരിലുള്ള ബന്ധുവീട്ടിൽ വന്നതായിരുന്നു

ബുദുൾറസാഖ് 90 അന്തരിച്ചു

ഇരിങ്ങാലക്കുട : വ്യാവസായികപ്രമുഖനും ഡീൻസ്മെഡിക്കൽസ് കടഉടമയും ആയപാളയം കോട്ട്അബുദുൾറസാഖ് അന്തരിച്ചു 90വയസ് കബറടക്കം ഇന്ന് വെകീട്ട് 5മണിക്ക്കാട്ടുങ്ങ ചിറ ജുമ്മമസ്ജിദ് കബർ സ്ഥാനിൽ.ഭാര്യ കളക്കാട്ട്കാരൻ മൊയ്ദീൻ റാവുത്തർ .മക്കൾ: നൂർജഹാൻ, Dr. റമീന.Dr റോഷ്ണ .റിഷാന (എഞ്ചിനിയർ )ഡീൻസ്ഹാരിഷ് (പരേതൻ).മരുമക്കൾ നൂറുദ്ദീൻ .അൻവർഷാ.Advഅക്ബർഷാ

ഇരട്ട കൊലപാതക കേസിലെ പ്രതിയുടെ രൂപസാദൃശ്യമുള്ളയാള് മരിച്ചനിലയില്‍ കണ്ടെത്തി

പടിയൂര്‍ ഇരട്ട കൊലപാതക കേസിലെ പ്രതിയുടെ രൂപസാദൃശ്യമുള്ളയാള്‍ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മരിച്ചനിലയില്‍ കണ്ടെത്തി