IJKVOICE

പനി ബാധിച്ച് യുവാവ് മരിച്ചു

കൊടുങ്ങല്ലൂരിലെ പടാകുളത്ത് പനി ബാധിച്ച് യുവാവ് മരിച്ചു. തച്ചിപ്പറമ്പിൽ ഗോപാലൻ മകൻ സുജിത്ത് (43) ആണ് മരിച്ചത്. എലിപ്പനിയാണെന്ന് സംശയിക്കുന്നു. ഗുരുതരമായി പനി ബാധിച്ചതിനെ തുടർന്ന് സുജിത്ത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) രാവിലെ 9.30ന് ചാപ്പാറ ക്രിമിറ്റോറിയത്തിൽ നടക്കും

വീട്ടമ്മ മരിച്ചു

കൊടുങ്ങല്ലൂരിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു.ലോകമലേശ്വരം പനാണ്ടി വലയിൽ ബിനേഷിൻ്റെ ഭാര്യ 32 വയസ്സുള്ള സുമി ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ദേശീയ പാത 66 ൽ നെടിയതളി ശിവക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.സുമി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. തലക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്

സലിൽ ( 49 ) അന്തരിച്ചു

ഇരിങ്ങാലക്കുട : നഗരസഭ 16- വാർഡ് ഗാന്ധി ഗ്രാം കൈതയിൽ വീട്ടിൽ പരേതനായ ഗംഗാധരൻ മകൻ സലിൽ ( 49 ) അന്തരിച്ചു. ( ബിഎസ്എൻഎൽ ഇരിങ്ങാലക്കുട ) അമ്മ വിജയലക്ഷ്മി ( മുൻ അധ്യാപിക എസ് എൻ ബി എസ് സമാജം സ്കൂൾ പുല്ലൂർ ) ഭാര്യ വിദ്യ( മാനേജർ പട്ടികജാതി. പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തൃശ്ശൂർ ) മകൻ തേജസ് ( വിദ്യാർത്ഥി അമൃത കോളേജ് കൊല്ലം) സംസ്കാരം 2025 ജൂൺ 10- തീയ്യതി […]

മാധവി (86) അന്തരിച്ചു

ചേലൂർ വീട്ടിൽ മാധവി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: രമണി, ഓമന, അംബിക, രാധാകൃഷ്ണൻ, ശോഭ, സുരേഷ്. മരുമക്കൾ: ശ്രീരംഗൻ. സുനജ അശോകൻ, സുഷ്മ, പരേതരായ ഗംഗാധരൻ, ഉണ്ണിമോൻ സംസ്ക്കാരം ചൊവ്വാഴ്‌ച രാവിലെ 10ന് വീട്ടുവളപ്പിൽ

ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു

കൊടകര നെല്ലായിയിൽ ദേശീയ പാതയിലുണ്ടായ ബൈക്കപകടത്തിൽ കയ്പമംഗലം സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കയ്പമംഗലം അയിരൂർ ക്ഷേത്രത്തിനടുത്ത് കാവുങ്ങപറമ്പിൽ ബാലചന്ദ്രന്റെ മകൻ ഭരത് (23), തിരുവനന്തപുരം തോന്നക്കൽ സ്വദേശി ചാരുവിള വീട്ടിൽ ഉണ്ണിപ്പിള്ള മകൻ ഉത്തരജ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമെന്ന് പറയുന്നു. അപ്പോളോ അഡ്‌ലക്സ് ആശുപത്രി കാന്റീനിലെ ജീവനക്കാരാണ് രണ്ട് പേരും. കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു

രാജൻ ( 67 ) അന്തരിച്ചു

ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്ത് 4-വാർഡ് ചെമ്മണ്ട പോക്കുരു പറമ്പിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ മകൻ രാജൻ ( 67 ) അന്തരിച്ചു. ഭാര്യ ഭാരതി. മകൾ രജിത.( ശാന്തിനികേതൻ സ്കൂൾ ) മരുമകൻ വിനോദ്. സംസ്കാരം 2025 ജൂൺ 9- തീയ്യതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

അബ്ദുല്‍ റസാക്ക് (73)

വള്ളിവട്ടം: അമരിപ്പാടം കൊതുവില്‍ അബ്ദുല്‍ റസാക്ക് യുഎഇ യില്‍ അന്തരിച്ചു. ഭാര്യ: ആബിദ. മക്കള്‍: ഷിയാസ്, ഷയിസ്, ഷിന്‍സിയ. മരുമക്കള്‍: ഇഷിന, ഫാത്തിമ, ഷിന്‍സിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ബ്രാലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്

മാധവൻ( 86) വയസ്സ് നിര്യാതനായി

കാട്ടൂർ : പൊത്തനം എടയ്ക്കാട്ടുപറമ്പിൽ മാധവൻ( 86) വയസ്സ് നിര്യാതനായി.സംസ്‍കാരം.4/6/25. 12 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.ഭാര്യ സരസ്വതി. മക്കൾ :സുനിത. സുസ്മിത. സുമേഷ്. മരുമക്കൾ :കൃഷ്ണൻ (late) ശശി. ഹാപ്പി സുമേഷ്.. പോഞ്ഞനം ചേലക്കത്തറ

വത്സലൻ (68) നിര്യാതനായി

ഇരിങ്ങാലക്കുട> കൂത്തുപറമ്പ് വാട്ടർടാങ്കിന് സമീപം പുത്തൂക്കാട്ടിൽ വത്സലൻ (68) നിര്യാതനായി. ഭാര്യ-സുശീല മക്കൾ-അഭിലാഷ്,നിമ്മി. ദിലീപ് മരുമകനാണ്. സംസ്കാരം മുക്തിസ്ഥാനിൽ നടത്തി.

സൈരന്ത്രി ( 95 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : നഗരസഭ നാലാം വാർഡ് കരുവന്നൂർ എരണപ്പിള്ളി റോഡ് പുരയാറ്റുപറമ്പിൽ പരേതനായ ബാലകൃഷ്ണൻ ഭാര്യ സൈരന്ത്രി ( 95 ) അന്തരിച്ചു. മക്കൾ പുഷ്പാകരൻ. സുധാകരൻ. നന്ദനൻ. ശ്രീനിവാസൻ. . പരേതരായ മോഹനൻ. . ഗോപി. ഷീജ. മരുമക്കൾ സൗദാമിനി. ചന്ദ്രിക. പുഷ്പ. ദേവിക. അമ്പിളി. ബിന്ദു. ജയരാജൻ. സംസ്കാരം ജൂൺ രണ്ടാം തീയ്യതി ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ