പാർവതി ( 88 ) അന്തരിച്ചു

വെള്ളാങ്ങല്ലൂർ : കൊറ്റനെല്ലൂർ സ്രാമ്പിത്താഴത്ത് പാർവതി ( 88 ) അന്തരിച്ചു. ഭർത്താവ്: പരേതനായ അയ്യപ്പക്കുട്ടി. മക്കൾ: സുശീല, സുരേഷ്, ഉഷ, രമേശ് ബാബു ( വീനസ് ഹോട്ടൽ ആൻഡ് കാറ്ററിങ്ങ് സ്ഥാപനങ്ങളുടെ ഉടമ ), സന്തോഷ്, പരേതയായ ഓമന. മരുമക്കൾ: നാരായണൻ, ലത, മുരളി, രാജേശ്വരി, ബിന്ദു, പരേതനായ അരവിന്ദാക്ഷൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് മകൻ സുരേഷിൻ്റെ വീട്ടുവളപ്പിൽ
കെ. ദേവകിയമ്മ 87 വയസ്സ് അന്തരിച്ചു

ഇരിങ്ങാലക്കുട : കാരുകുളങ്ങര, കാഞ്ഞിരതോട് ലൈനിൽ മുല്ലപ്പിള്ളി കൊച്ചുഗോവിന്ദൻ (late) ഭാര്യാ കെ. ദേവകിയമ്മ 87 വയസ്സ് ഇന്ന് 24.4.2025 വ്യാഴാഴ്ച്ച രാവിലെ 5.45 ന് സ്വവസതിയിൽ വച്ച് അന്തരിച്ചു. സംസ്കാരകർമ്മം നാളെ 25.4.2025(വെള്ളിയാഴ്ച്ച)രാവിലെ 10 ന് പാറേമക്കാവ് ശാന്തിഘട്ടിൽ മക്കൾ: 1.സുരേഷ് (Retd.Air Force) 2.സുഷമ (ITU Bank Manager,Chalakudy Br.) 3.സുരേന്ദ്രൻ ( ബിസിനസ്സ്) മരുമക്കൾ: 1. രേണുക 2. പ്രദീപ്കുമാർ (Retd.GST Superintendent) 3. സാവിത്രി
ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ആനന്ദപുരത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്‌ണൻ (29) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠൻ വിഷ്‌ണു രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ആനന്ദപുരം കള്ള് ഷാപ്പിലാണ് സംഭവം നടന്നത്. ഇവരുടെ വീട്ടിൽ അന്നേ ദിവസം രണ്ടാനച്ചനുമായി വിഷ്ണു തർക്കം നടന്നിരുന്നു.കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജ്യേഷ്ഠനും അനുജനും തർക്കം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം ഷാപ്പിൽ വച്ച് വീണ്ടും തർക്കം ഉടലെടുത്തത്. ഷാപ്പിൽ നിന്നും പട്ടിക എടുത്താണ് […]
ജോഷി (41) മരണപ്പെട്ടു

കരുവന്നൂർ: 22/04/25- പനങ്കുളം അത്തിക്കായിൽ പരേതനായ രാമകൃഷ്ണൻ മകൻ ജോഷി (41) മരണപ്പെട്ടു. സഹോദരങ്ങൾ: എ ആർ അജിഘോഷ്,(ബിജെപി തൃശൂർ സിറ്റി ജില്ലാ ജന സെക്രട്ടറി), ഷാജു, അരവിന്ദാക്ഷൻ, നിർമ്മല,ജയന്തി,ഉഷ- ഭാര്യ: ഗീതു, മക്കൾ: അദ്വൈത് കൃഷ്ണ, അവന്തിക കൃഷ്ണ. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.
ജോനസ് യുകെയിൽ നിര്യാതനായി

ഇരിങ്ങാലക്കുട : ചിറയത്തു കോനിക്കര പരേതനായ ജോസഫിന്റെയും റോസ്മേ രിയുടെയും മകൻ ജോനസ് (ജോമോൻ – 52)യുകെയിൽ നിര്യാതനായി. സംസ്‍കാരം പിന്നീട് ഭാര്യ : സൗമി ജോനസ് മക്കൾ : ജോഷ്വാ, അബ്രാം. സഹോദരങ്ങൾ :തോംസൺ, ജോബി.
ആദരാഞ്ജലികൾ

31/3/25 കാട്ടൂർ എടത്തിരുത്തി പൊനത്തിൽ സാലി ഭാര്യ വൈഷ്ണവി നിര്യതയായി വൃക്ക കരൾ രോഗത്തെ തുടർന്ന് ദീർഘ നാളുകളായി ചികിത്സയിൽ ആയിരുന്നു. വൃക്ക കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയ വിജയകരമായി നടത്തിയെങ്കിലും ഇന്നലെ തുടർച്ചയായി ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 7.30ന് നിര്യതയായി
റിട്ടയേഡ് ടീച്ചർ നിര്യാതയായി

ചിറയത്ത് അടിയാട്ടി പറമ്പിൽ പരേതനായ ഔസേപ്പ് ഭാര്യ എ ൽസമ്മ(94)റിട്ടയേഡ് ടീച്ചർ നിര്യാതയായി. ശവസംസ്കാരം 19 /3 /2025 വൈകിട്ട് 4:00 മണിക്ക് മൂർക്കനാട് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ .ലൂസി ജോയ്സി ,ബെൻസി ( ഇരിഞ്ഞാലക്കുട മുൻ മുൻസിപ്പൽ ചെയർപേഴ്സൺ) സാൻറ്റി, സാജു ,സജീവ് (USA) ലിൻസി (സെന്റ് ആന്റണിസ് എച്ച് എസ് എസ് പ്രിൻസിപ്പാൾ )എന്നിവർ മക്കളാണ്. മരുമക്കൾ :ജോസഫ് കൊയിലോ ,ജോർജ് ,ഡേവിഡ് ,ഷീമ,സീന (സെന്റ് ആന്റണീസ് ഹൈസ്കൂൾ മാള ),ബിനി (US),ഡേവിസ്
യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ വടക്കാഞ്ചേരിയിൽ ട്രെയിനിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം വടക്കാഞ്ചേരി കൊടുമ്പ് സ്വദേശി 32 വയസ്സുള്ള മിഥുൻ ആണ് മരിച്ചത്. ട്രെയിനിന് അടിയിൽപ്പെട്ട് യുവാവിന്റെ ശരീരം രണ്ടായി മുറിഞ്ഞു.വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ഇന്ന് 11. 45ഓടെ യായിരുന്നു സംഭവം.ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ധൻബാദ് എക്സ്പ്രസ് ട്രെയിനിനടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്. അപകടത്തിൽ യുവാവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. ഹെവി വാഹന ഡ്രൈവറാണ് മിഥുൻ. സംഭവമറിഞ്ഞ് വടക്കാഞ്ചേരി പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവം അപകടമാണെന്നാണ് പോലീസിന്റെ […]
ആദരാഞ്ജലികൾ

സി പി ഐ നേതാവും പടിയൂർ മുൻ പഞ്ചായത്ത് പ്രസിഡൻ്റും ആയിരുന്ന കെ സി ബിജു ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആദരാഞ്ജലികൾ
വീടിന് മുകളിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

കാട്ടൂരിൽ വീടിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു കാട്ടൂർ പൊഞ്ഞനം സ്വദേശി കതിരപ്പുള്ളി വീട്ടിൽ ശശി ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ഇയാൾ വീടിന് മുകളിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരണ പെടുകയായിരുന്നു.