സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മുൻ എംഎൽഎ കെ യു അരുണൻ മാസ്റ്ററുടെ കാറിൽ ഇടിച്ചു

ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്റ്റാൻ്റിന് സമീപം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ വച്ച് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മുൻ എംഎൽഎ കെ യു അരുണൻ മാസ്റ്ററുടെ കാറിൽ ഇടിച്ചു. ആർക്കും പരിക്ക് ഇല്ല. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു
ഉദ്ഘാടനം ചെയ്തു

കെ പി എം എസ് ജില്ലാ നേതൃയോഗം ആളൂരിൽ സംസ്ഥാന പ്രസിഡണ്ട് പി എ അജയഘോഷ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു.അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പെടുത്താന്‍ പരിശ്രമം നടത്തുന്നുണ്ടെന്ന് അദേഹം അറിയിച്ചു
കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു

ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു.49 വയസ്സായിരുന്നു.പുലർച്ചെ 4.10 ന് ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിലായിരുന്നു അന്ത്യം. 2001 സെപ്റ്റംബർ മൂന്നിന് തൃശ്ശൂരിലെ വ്യവസായി ഗോപു നന്തിലത്താണ് ഗോപി കണ്ണനെ നടയിരുത്തിയത്.
പ്രതിഷേധപ്രകടനം നടത്തി

കൊടുങ്ങല്ലൂർ ഷൊർണൂർ സംസ്ഥാന പാതയിലെ നിർമ്മാണപ്രവർത്തനങ്ങളുടെ മെല്ലെപോക്കിൽ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രതിഷേധപ്രകടനം നടത്തി
മകന് ജീവപരന്ത്യവും പിഴയും ശിക്ഷ വിധിച്ച് കോടതി

മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന് ജീവപരന്ത്യവും പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട കോടതി
കുളത്തിൽ വീണ ജേഷ്ഠൻ മരിച്ചു

തൃശൂർ മണ്ണുത്തി ചേരുംകുഴിയിൽ സഹോദരനൊപ്പം കുളിക്കാൻ പോയി കുളത്തിൽ വീണ ജേഷ്ഠൻ മരിച്ചു. ചേരുംകുഴി സ്വദേശി നീർച്ചാലിൽ സുരേഷിന്റെ മകൻ 10 വയസ്സുള്ള സരുൺ ആണ് മരിച്ചത്. സഹോദരൻ 8 വയസുള്ള വരുൺ കുളത്തിന്റെ ഭിത്തിയിൽ പിടിച്ചു നിന്ന് രക്ഷപ്പെട്ടു. വെള്ളത്തിൽ വീണ സരുണിനെ പുറത്തെടുത്ത് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റബർ ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് ചേരുംകുഴി മുരുക്കുംകുണ്ടിൽ നാല് വർഷമായി വാടകയ്ക്ക് താമസിച്ചുവരികയാണ്.പാലക്കാട് സ്വദേശിയാണ്. ആശാരിക്കാട് സ്കൂളിലെ വിദ്യാത്ഥിയാണ് മരിച്ച സരുൺ.
വീട് തകര്‍ന്ന് വീണ്

കനത്തമഴയില്‍ ഇരിങ്ങാലക്കുടയില്‍ വീട് തകര്‍ന്ന് വീണ് വയോധികയ്ക്കടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു
ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു

സമസ്ത കേരള വാരിയര്‍സമാജം സംസ്ഥാനസമ്മേളനം ഇരിങ്ങാലക്കുടയില്‍ സമാപിച്ചു.സമാപനയോഗം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു
യാത്രയേയ്പ്പും ആദരിക്കലും നടത്തി

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) ITU ബാങ്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ITU ബാങ്ക് ജീവനക്കാരനായ കെ പി സെബാസ്റ്റ്യന് യാത്രയേയ്പ്പും, മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച KUBSO അംഗമായ ജോസഫ് ചാക്കോയേ ആദരിക്കലും,S S L C പരീക്ഷയിൽ ഉന്നതവിജയം നേടിയ KUBSO അംഗങ്ങളുടെ മക്കൾക്ക് അനുമോദനവും ക്യാഷ് അവാർഡും നല്‌കി.KUBSO ITU ബാങ്ക് യൂണിറ്റ് വൈസ് പ്രസിഡന്റ് റീനി സി ജെ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ITU […]