IJKVOICE

പ്രതിഷേധ മാർച്ച്‌ നടത്തി

ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ സഹകരണബാങ്കിന്റെ പൊറത്തിശ്ശേരി ബ്രാഞ്ചിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി

ബുദുൾറസാഖ് 90 അന്തരിച്ചു

ഇരിങ്ങാലക്കുട : വ്യാവസായികപ്രമുഖനും ഡീൻസ്മെഡിക്കൽസ് കടഉടമയും ആയപാളയം കോട്ട്അബുദുൾറസാഖ് അന്തരിച്ചു 90വയസ് കബറടക്കം ഇന്ന് വെകീട്ട് 5മണിക്ക്കാട്ടുങ്ങ ചിറ ജുമ്മമസ്ജിദ് കബർ സ്ഥാനിൽ.ഭാര്യ കളക്കാട്ട്കാരൻ മൊയ്ദീൻ റാവുത്തർ .മക്കൾ: നൂർജഹാൻ, Dr. റമീന.Dr റോഷ്ണ .റിഷാന (എഞ്ചിനിയർ )ഡീൻസ്ഹാരിഷ് (പരേതൻ).മരുമക്കൾ നൂറുദ്ദീൻ .അൻവർഷാ.Advഅക്ബർഷാ

തട്ടിപ്പ് മുഖ്യപ്രതി പിടിയില്

കോടികളിടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ് മുഖ്യപ്രതി സജീഷ് കുമാര്‍ ഇരിങ്ങാലക്കുട പോലീസ് പിടിയില്

സുരേന്ദ്രൻ(60) നിര്യാതനായി

ഇരിങ്ങാലക്കുട : എ കെ പി ജംഗ്ഷനിൽ ജയ് ജവൻ എന്ന പേരിൽ ചായക്കട നടത്തുന്ന മാപ്രാണം സ്വദേശി ഇറ്റിക്കപ്പറമ്പിൽ സുരേന്ദ്രൻ(60) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3 ന് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ. ഭാര്യ ഷീജ. മക്കൾ ജിഷ്ണു, ജിതിൽ, മരുമകൾ രേഷ്മ

പ്രതിയെ അറസ്റ്റ് ചെയ്തു

പൂട്ടിയിട്ട വാതിൽ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു

മാർച്ച് നടത്തി

ബികെഎംയു ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്‌റ്റാഫീസിലേക്ക് മാർച്ച് നടത്തി

ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു

കൊടകര നെല്ലായിയിൽ ദേശീയ പാതയിലുണ്ടായ ബൈക്കപകടത്തിൽ കയ്പമംഗലം സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കയ്പമംഗലം അയിരൂർ ക്ഷേത്രത്തിനടുത്ത് കാവുങ്ങപറമ്പിൽ ബാലചന്ദ്രന്റെ മകൻ ഭരത് (23), തിരുവനന്തപുരം തോന്നക്കൽ സ്വദേശി ചാരുവിള വീട്ടിൽ ഉണ്ണിപ്പിള്ള മകൻ ഉത്തരജ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമെന്ന് പറയുന്നു. അപ്പോളോ അഡ്‌ലക്സ് ആശുപത്രി കാന്റീനിലെ ജീവനക്കാരാണ് രണ്ട് പേരും. കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു

ലുക്ക് ഔട്ട് നോട്ടീസ്

പടിയൂര്‍ ഇരട്ടക്കൊലപാതകക്കേസ് പ്രതി പ്രേംകുമാറിനെ കണ്ടെത്തുന്നതിനായി പോലീസ് മൂന്ന് ഭാഷകളിലായും വ്യത്യസ്ത രൂപങ്ങളിലുമായി രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ ലഭിക്കുന്ന ഫോണ്‍ കോളുകള്‍ മുഴുവന്‍ ഇയാളുമായി ബന്ധപ്പെട്ട സ്ത്രീകളുടേത്

ഭാര്യയുടെ സൗഹൃദം സംശയത്തെ തുടർന്നായിരുന്നു കൊലപാതകം

വരന്തരപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ദിവ്യ ജോലിയ്ക്കായി പോകുന്ന സമയത്ത് കുഞ്ഞുമോൻ ദിവ്യയെ പിന്തുടർന്നു. ബസിൽ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കിൽ കയറി പോകുന്നതാണ് കുഞ്ഞുമോൻ കണ്ടത്. തുടർന്നായിരുന്നു കൊലപാതകം നടത്തിയെന്നാണ് കുഞ്ഞുമോൻ പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴി.

വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ്

തായ്‍വാനിലെ തായ്പെയിൽ മേയ് 17 മുതൽ 30 വരെ നടന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യയുടെ 35+ ഹാൻഡ്‌ബോൾ പുരുഷവിഭാഗo വെങ്കല മെഡൽ കരസ്തമാക്കി. ചരിത്രവിജയം കരസ്തമാക്കിയ ടീമിലെ അംഗമാണ് ഇരിഞ്ഞാലക്കുട ഏടക്കുളം സ്വദേശി ശ്യാം ശിവജി. ഇരിഞ്ഞാലക്കുട പാൻതേഴ്സ് ഹാൻഡ്‌ബോൾ ക്ലബ്‌ അംഗവും ഡോൺബോസ്‌കോ ഹൈസ്കൂൾ /ക്രൈസ്റ്റ് കോളേജ് പൂർവവിദ്യാർത്ഥിക്കൂടെയായ ശ്യാം, തൃശ്ശൂർ ജില്ലാ-സംസ്ഥാന ഹാൻഡ്‌ബോൾ ടീമുകളുടെ മുൻ പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഖത്തർ എറോണോട്ടിക്കൽ അക്കാദമിയിലെ ടെസ്റ്റിംഗ് സെന്റർ ഡിപ്പാർട്ട്മെന്റിൽ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റായി […]