IJKVOICE

സ്വർണ്ണമാല ബൈക്കിൽ വന്ന് പൊട്ടിച്ചു

ഇരിങ്ങാലക്കുട : 01.05.2025 തിയ്യതി ഉച്ചക്ക് 16.30 മണിക്ക് കോണത്തുകന്ന് ജംഗ്ഷന് കിഴക്കുഭാഗത്തുളള MD CONVENTION CENTRE നു സമീപമുള്ള റോഡിലൂടെ നടന്ന് പോവുകയായിരുന്ന കോണത്തുകുന്ന് പുഞ്ച പറമ്പ് സ്വദേശി കോമള 67 വയസ് എന്നവരുടെ കഴുത്തിൽ കിടന്നിരുന്ന 2,10,000/- (രണ്ട് ലക്ഷത്തി പതിനായിരം) രൂപ വില വരുന്നതും മുന്നു പവൻ തൂക്കം വരുന്നതുമായ ലോക്കറ്റ് സഹിതമുളള സ്വർണ്ണമാല ബൈക്കിൽ വന്ന് ബലമായി വലിച്ചു പൊട്ടിച്ച് കവർച്ച ചെയ്തു കൊണ്ടു പോയ സംഭവത്തിനാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശി […]

ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു

കൈപ്പമംഗലം കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാട് ഷൈനിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 1,60,500/- രൂപ വീതം പിഴ ഒടുക്കുന്നതിനും ജീവപര്യന്തം തടവിനും ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു

മൂന്ന് പേർ അറസ്റ്റിൽ

കാറളം വെള്ളാനിയിൽ ബൈക്കിന് സൈഡ് കൊടുത്തില്ല എന്നതിന് ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

യുവാവിന് ദാരുണഅന്ത്യം

മാള:കുണ്ടായി__പുത്തൻചിറ റോഡിൽ കുണ്ടായി മറിയം ത്രേസ്യ ആശുപത്രി നേഴ്സിങ്ങ് സ്ക്കൂളിനു സമീപത്ത് ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന പുത്തൻചിറ മംഗലൻ അന്തോണി_റോസിലി ദമ്പതികളുടെ മകൻ അനീഷ് (35) മരിച്ചു. അപകടം പറ്റിയ ഉടൻ മറിയം ത്രേസ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഴിക്കാട്ടുശ്ശേരിയിൽ നിന്നും പുത്തൻചിറയിലേക്ക് വരികയായിരുന്നു അനീഷ്. ഗുഡ്സ് ഓട്ടോറിക്ഷ എതിർദിശയിലേക്കും.. സഹോദരി ആൻസി. അവിവാഹിതൻ.

വഴി തടയൽ സമരം നടത്തി

കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴി തടയൽ സമരം നടത്തി

ആർദ്ര വരച്ചു നൽകി മുഖ്യമന്ത്രിയുടെ ചിത്രം

ചേർത്തുപിടിച്ച സർക്കാരിന് സ്നേഹ സമ്മാനവുമായി ആർദ്ര എത്തി സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടന്ന മുഖ്യമന്ത്രിയുടെ ജില്ലാ തല യോഗത്തിൽ. ഇരിങ്ങാലക്കുട സ്വദേശിയായ പുല്ലരിക്കൽ വീട്ടിൽ വിനോദിന്റെ മകൾ ആർദ്രയ്ക്ക് ഇത് സ്വപ്നസാക്ഷാത്കാര്യം മാത്രമല്ല തന്റെ അച്ഛന്റെ ചികിത്സയ്ക്കായി കൂടെ നിന്ന സർക്കാരിനുള്ള നന്ദി കൂടിയാണ്. ആദ്യമായി മുഖ്യമന്ത്രിയെ നേരിൽ കാണാനും ചിത്രം വരച്ചു നൽകാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആർദ്ര. തൃശൂർ കാസിനോ ഹോട്ടലിൽ നടത്തിയ ജില്ലാതല യോഗത്തിലെ പ്രത്യേക ക്ഷണിതാക്കളായിരുന്നു ആർദ്രയും കുടുംബവും. മുഖ്യമന്ത്രിയെ […]

ധർണ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തണം : മന്ത്രി ഡോ. ആർ ബിന്ദു.സിപിഎം നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും മുഖ്യ പരിഗണന നൽകണം

പുതിയ അധ്യയനവർഷത്തിന്റെ ഒരുക്കങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും മുഖ്യ പരിഗണന നൽകണം മന്ത്രി ഡോ. ആർ ബിന്ദു, സ്കൂൾ തുറക്കുന്നതിന് മിന്നൊരുക്കമായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വിളിച്ച് ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി