IJKVOICE

കുളത്തിൽ വീണ ജേഷ്ഠൻ മരിച്ചു

തൃശൂർ മണ്ണുത്തി ചേരുംകുഴിയിൽ സഹോദരനൊപ്പം കുളിക്കാൻ പോയി കുളത്തിൽ വീണ ജേഷ്ഠൻ മരിച്ചു. ചേരുംകുഴി സ്വദേശി നീർച്ചാലിൽ സുരേഷിന്റെ മകൻ 10 വയസ്സുള്ള സരുൺ ആണ് മരിച്ചത്. സഹോദരൻ 8 വയസുള്ള വരുൺ കുളത്തിന്റെ ഭിത്തിയിൽ പിടിച്ചു നിന്ന് രക്ഷപ്പെട്ടു. വെള്ളത്തിൽ വീണ സരുണിനെ പുറത്തെടുത്ത് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റബർ ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് ചേരുംകുഴി മുരുക്കുംകുണ്ടിൽ നാല് വർഷമായി വാടകയ്ക്ക് താമസിച്ചുവരികയാണ്.പാലക്കാട് സ്വദേശിയാണ്. ആശാരിക്കാട് സ്കൂളിലെ വിദ്യാത്ഥിയാണ് മരിച്ച സരുൺ.

വീട് തകര്‍ന്ന് വീണ്

കനത്തമഴയില്‍ ഇരിങ്ങാലക്കുടയില്‍ വീട് തകര്‍ന്ന് വീണ് വയോധികയ്ക്കടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു

യാത്രയേയ്പ്പും ആദരിക്കലും നടത്തി

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) ITU ബാങ്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ITU ബാങ്ക് ജീവനക്കാരനായ കെ പി സെബാസ്റ്റ്യന് യാത്രയേയ്പ്പും, മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച KUBSO അംഗമായ ജോസഫ് ചാക്കോയേ ആദരിക്കലും,S S L C പരീക്ഷയിൽ ഉന്നതവിജയം നേടിയ KUBSO അംഗങ്ങളുടെ മക്കൾക്ക് അനുമോദനവും ക്യാഷ് അവാർഡും നല്‌കി.KUBSO ITU ബാങ്ക് യൂണിറ്റ് വൈസ് പ്രസിഡന്റ് റീനി സി ജെ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ITU […]

കണക്കൻ കുളം കയർഭൂവസ്ത്രം വിരിച്ചു നവീകരിച്ചു

കേരളത്തിന്റെ സുവർണ്ണ നാരായ കയർ വലപ്പായ ഉപയോഗിച്ച് വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുളം അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ കഠിനാധ്വാനത്തിലൂടെ വൃത്തിയാക്കിയാണ് കയർ വസ്ത്രം വിരിച്ച് മനോഹരമാക്കിയത്. ഈ പ്രവർത്തിയിലൂടെ പ്രകൃതിദത്തമായി ജലാശയങ്ങളെ സംരക്ഷിക്കുന്നു ഇതിലൂടെ മണ്ണിലേക്ക് അരിച്ചിറങ്ങുന്ന വെള്ളം ഭൂമിയിലെ ജലനിരപ്പ് കൂട്ടാൻ സഹായിക്കുന്നു, കൂടാതെ മണ്ണൊലിപ്പ് തടയുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാതെയുള്ള ജലസ്രോതസ്സുകളുടെ സംരക്ഷണ മാർഗങ്ങളിൽ ഒന്നാണ് കയർ വസ്ത്രം വിരിക്കൽ പ്രവർത്തി. ഈ പ്രവർത്തിക്കായി 145,000 രൂപ അടക്കൽ തുകയും 227 തൊഴിൽ ദിനങ്ങളും […]

കരിദിനം ആയി ആചരിച്ചു

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം ഇരിങ്ങാലക്കുടയിൽ ഐക്യ ജനാധിപത്യ മുന്നണി കരിദിനം ആയി ആചരിച്ചു

കിണര്‍ ഇടിഞ്ഞ് വീണു

കനത്ത മഴയില്‍ മാപ്രാണത്ത് കിണര്‍ ഇടിഞ്ഞ് വീണു,ഗൃഹനാഥന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി