ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു

കൊടകര നെല്ലായിയിൽ ദേശീയ പാതയിലുണ്ടായ ബൈക്കപകടത്തിൽ കയ്പമംഗലം സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കയ്പമംഗലം അയിരൂർ ക്ഷേത്രത്തിനടുത്ത് കാവുങ്ങപറമ്പിൽ ബാലചന്ദ്രന്റെ മകൻ ഭരത് (23), തിരുവനന്തപുരം തോന്നക്കൽ സ്വദേശി ചാരുവിള വീട്ടിൽ ഉണ്ണിപ്പിള്ള മകൻ ഉത്തരജ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമെന്ന് പറയുന്നു. അപ്പോളോ അഡ്ലക്സ് ആശുപത്രി കാന്റീനിലെ ജീവനക്കാരാണ് രണ്ട് പേരും. കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു
ലുക്ക് ഔട്ട് നോട്ടീസ്

പടിയൂര്‍ ഇരട്ടക്കൊലപാതകക്കേസ് പ്രതി പ്രേംകുമാറിനെ കണ്ടെത്തുന്നതിനായി പോലീസ് മൂന്ന് ഭാഷകളിലായും വ്യത്യസ്ത രൂപങ്ങളിലുമായി രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ ലഭിക്കുന്ന ഫോണ്‍ കോളുകള്‍ മുഴുവന്‍ ഇയാളുമായി ബന്ധപ്പെട്ട സ്ത്രീകളുടേത്
ഭാര്യയുടെ സൗഹൃദം സംശയത്തെ തുടർന്നായിരുന്നു കൊലപാതകം

വരന്തരപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ദിവ്യ ജോലിയ്ക്കായി പോകുന്ന സമയത്ത് കുഞ്ഞുമോൻ ദിവ്യയെ പിന്തുടർന്നു. ബസിൽ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കിൽ കയറി പോകുന്നതാണ് കുഞ്ഞുമോൻ കണ്ടത്. തുടർന്നായിരുന്നു കൊലപാതകം നടത്തിയെന്നാണ് കുഞ്ഞുമോൻ പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴി.
വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ്

തായ്വാനിലെ തായ്പെയിൽ മേയ് 17 മുതൽ 30 വരെ നടന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യയുടെ 35+ ഹാൻഡ്ബോൾ പുരുഷവിഭാഗo വെങ്കല മെഡൽ കരസ്തമാക്കി. ചരിത്രവിജയം കരസ്തമാക്കിയ ടീമിലെ അംഗമാണ് ഇരിഞ്ഞാലക്കുട ഏടക്കുളം സ്വദേശി ശ്യാം ശിവജി. ഇരിഞ്ഞാലക്കുട പാൻതേഴ്സ് ഹാൻഡ്ബോൾ ക്ലബ് അംഗവും ഡോൺബോസ്കോ ഹൈസ്കൂൾ /ക്രൈസ്റ്റ് കോളേജ് പൂർവവിദ്യാർത്ഥിക്കൂടെയായ ശ്യാം, തൃശ്ശൂർ ജില്ലാ-സംസ്ഥാന ഹാൻഡ്ബോൾ ടീമുകളുടെ മുൻ പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഖത്തർ എറോണോട്ടിക്കൽ അക്കാദമിയിലെ ടെസ്റ്റിംഗ് സെന്റർ ഡിപ്പാർട്ട്മെന്റിൽ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റായി […]
സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മുൻ എംഎൽഎ കെ യു അരുണൻ മാസ്റ്ററുടെ കാറിൽ ഇടിച്ചു

ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്റ്റാൻ്റിന് സമീപം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ വച്ച് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മുൻ എംഎൽഎ കെ യു അരുണൻ മാസ്റ്ററുടെ കാറിൽ ഇടിച്ചു. ആർക്കും പരിക്ക് ഇല്ല. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു
ഉദ്ഘാടനം ചെയ്തു

കെ പി എം എസ് ജില്ലാ നേതൃയോഗം ആളൂരിൽ സംസ്ഥാന പ്രസിഡണ്ട് പി എ അജയഘോഷ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു.അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പെടുത്താന്‍ പരിശ്രമം നടത്തുന്നുണ്ടെന്ന് അദേഹം അറിയിച്ചു
കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു

ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു.49 വയസ്സായിരുന്നു.പുലർച്ചെ 4.10 ന് ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിലായിരുന്നു അന്ത്യം. 2001 സെപ്റ്റംബർ മൂന്നിന് തൃശ്ശൂരിലെ വ്യവസായി ഗോപു നന്തിലത്താണ് ഗോപി കണ്ണനെ നടയിരുത്തിയത്.
പ്രതിഷേധപ്രകടനം നടത്തി

കൊടുങ്ങല്ലൂർ ഷൊർണൂർ സംസ്ഥാന പാതയിലെ നിർമ്മാണപ്രവർത്തനങ്ങളുടെ മെല്ലെപോക്കിൽ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രതിഷേധപ്രകടനം നടത്തി
മകന് ജീവപരന്ത്യവും പിഴയും ശിക്ഷ വിധിച്ച് കോടതി

മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന് ജീവപരന്ത്യവും പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട കോടതി