കാട്ടൂർ ലക്ഷ്മി കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

ഇരിങ്ങാലക്കുട : കാട്ടൂർ വില്ലേജ് കാട്ടൂർ കടവ് ദേശത്ത് നന്താനത്തുപറമ്പിൽ ഹരീഷ് ഭാര്യ ലക്ഷ്മി 43 വയസ്സ് എന്നവരെ കാട്ടൂർ കടവിലുള്ള വാടകയ്ക്ക് താമസിച്ചിരുന്ന വീടിൻറെ മുൻപിൽ വെച്ച് തോട്ടയെറിഞ്ഞു വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാട്ടൂർ വില്ലേജ് കാട്ടൂർ കടവ് ദേശത്ത് നന്തിലത്തു പറമ്പിൽ വീട്ടിൽ ദർശൻ കുമാർ (35 വയസ്സ് ), കാട്ടൂർ വില്ലേജ് കരാഞ്ചിറ ദേശത്ത് ചെമ്പാപ്പുള്ളി വീട്ടിൽ നിഖിൽ ദാസ് ( 35 വയസ്സ് ), പുല്ലഴി വില്ലേജ് ഒളരി […]
പ്രതിഷേധയോഗം സംഘടിപ്പിച്ചു

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ ആക്രമണത്തിന് ഇരയായതിന് എതിരെ IMA യുടെ ആഹ്വാനപ്രകാരം മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു. IMA ഇമേജ് ജില്ലാ കോർഡിനേറ്റർ ഡോ ഹരിന്ദ്രനാഥ്, ആശുപത്രി മാനേജിങ്ങ് ഡയറക്ടർ ഡോ M R രാജീവ്, ഡോ ഉഷാകുമാരി , മാനേജർ മുരളിദത്തൻ, പ്രേമ അജിത്ത് കുമാർ, അൽഫോൺസ ഷാജൻ എന്നിവർ സംസാരിച്ചു
ജൈവ വൈവിധ്യ പുരസ്കാരം ക്രൈസ്റ്റ് കലാലയം ഏറ്റുവാങ്ങി

സംസ്ഥാന സർക്കാരിൻ്റെ ജൈവ വൈവിധ്യ പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഏറ്റുവാങ്ങി. കേരള നിയമസഭ ഹാളിൽ സംഘടിപ്പിച്ച അവാർഡ്ദാന ചടങ്ങിൽ വച്ച് കേരള നിയമസഭ സ്പീക്കർ ശ്രീ എ എൻ ഷംസീറിൽ നിന്ന് കോളേജിനുവേണ്ടി മാനേജർ ഫാദർ ജോയി പീണിക്കപറമ്പിൽ, പ്രിൻസിപ്പാൾ ഫാദർ ഡോ. ജോളി ആൻഡ്രൂസ്, അധ്യാപകനായ ഡോ. സുബിൻ കെ ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന വനം- വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശിധരൻ സന്നിഹിതനായിരുന്നു. ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് നടത്തിവരുന്ന പ്രവർത്തനങ്ങളുടെയും വിജയകരമായ […]
ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്

ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതിയെ മുംബൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിലേക്ക്
പുല്ലൂർ നാടകറാവ്–2025 ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

പുല്ലൂർചമയം നാടകവേദിയുടെ ഇരുപത്തിയെട്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയുടെ ഭാവഗായകൻ പി ജയചന്ദ്രന് സമർപ്പിച്ചുകൊണ്ട് അരങ്ങേറിയ പുല്ലൂർ നാടക രാവ് -2025 ഇരിങ്ങാലക്കുട ടൗൺഹാളിൽബഹുമാനപ്പെട്ട ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു . ഏഴുദിവസം നീണ്ടുനിന്ന നാടക രാവിൻറെ സമാപനം ബഹു: കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ ബഹു:മട്ടന്നൂർ ശങ്കരൻകുട്ടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.ബഹു:ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ ഐ എ എസ് മുഖ്യാതിഥിയായിരുന്നു ചമയം […]
ചലച്ചിത്രാസ്വാദന ശിൽപ്പശാല സംഘടിപ്പിച്ചു

സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭ , ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ചലച്ചിത്രാസ്വാദന ശിൽപ്പശാല സംഘടിപ്പിച്ചു
അഥീന മറിയം ജോൺസനെ തൃശൂർ എസ്‌പി ആദരിച്ചു

ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ജേതാവ് അഥീന മറിയം ജോൺസനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ്, ഇരിങ്ങാലക്കുടയിലെ ജില്ലാ പോലീസ് ആസ്ഥാനത്തു വച്ച് ആദരിച്ചു*…. ഇരിങ്ങാലക്കുട : ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമംഗം അഥീന മറിയം ജോൺസനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ഇരിങ്ങാലക്കുട , കാട്ടുങ്ങച്ചിറയിലുള്ള ജില്ലാ ആസ്ഥാനത്തെ ചേംബറിൽ […]
അച്ഛനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ റിമാന്റിലേക്ക്

പുതുക്കാട് : 04.10.2025 തീയ്യതി ഉച്ചക്ക് 01.00 മണിയോടെ മുത്രക്കരയിലുള്ള വാടക വീട്ടിൽ വെച്ച് പ്രതിയുടെ അച്ഛൻ മേക്കാടത്ത് വീട്ടിൽ ശിവൻ 64 വയസ്സ് എന്നയാൾ വീട് പണിയുന്നതിനായി വാങ്ങിയ 5 സെന്റ് ഭൂമിയുടെ ഡോക്യുമെൻറ് പ്രതിയുടെ കൈവശം ഇരുന്നത്, ശിവൻ തിരിച്ച് ചോദിച്ചതിലുള്ള വിരോധത്താൽ ശിവനെ കൊലപ്പെടുത്തണമെന്നുളള ഉദ്ദേശത്തോടും കരുതലോടും കൂടി മൂർച്ഛയുള്ള വെട്ടുക്കത്തി ഉപയോഗിച്ച് തലയിലും ശരീരത്തിന്റെ പലഭാഗത്തും പലപ്രവശ്യം വെട്ടി തലക്ക് ഗുരുതര പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് ശിവന്റെ മകനായ വിഷ്ണു […]
കുടുംബ സംഗമവും ഭരതൻ കണ്ടേങ്കാട്ടിൽ അനുസ്മരണവും

അഖില കേരള കലാകാരസംഘടനയായ നന്മയുടെ ഇരിങ്ങാലക്കുട മേഖല കുടുംബ സംഗമവും ഭരതൻ കണ്ടേങ്കാട്ടിൽ അനുസ്മരണവും ഇരിങ്ങാലക്കുട |ടൗൺഹാളിൽ നടന്നു. മുനിസിപ്പൽ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവ്വഹിച്ചു. നന്മ ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് സുഗതൻ പൊറത്തിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. നന്മ ജില്ലാ പ്രസിഡണ്ട് മനോമോഹനൻ മുഖ്യപ്രഭാഷണം നടത്തി.ചമയം നാടകവേദി പ്രസിഡണ്ട് A N രാജൻ, ഔസേപ്പ് കുറുവീട്ടിൽ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് സുധ ദിലീപ്, ആർട്ടിസ്റ്റ് മോഹൻദാസ്, ബിൻസി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പുല്ലൂർ […]
യുവതി ബൈക്ക് അപകടത്തില്‍ മരിച്ചു

വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പം ലുലു മാള്‍ സന്ദര്‍ശിക്കാനായി പോയ യുവതി ബൈക്ക് അപകടത്തില്‍ മരിച്ചു.ആലുവയിലാണ് സംഭവം. യുവാവിന് പരുക്കേറ്റു. ചാലക്കുടി പോട്ട ഞാറക്കല്‍ വീട്ടില്‍ സുദേവന്റെ മകള്‍ അനഘയാണ് (26) മരിച്ചത്. അപകടത്തില്‍ പോട്ട വടുതല വീട്ടില്‍ ജിഷ്ണുവിനെ പരുക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്ന ജിഷ്ണുവും അനഘയും രാവിലെ ലുലു മാള്‍ സന്ദര്‍ശിക്കാനായി ചാലക്കുടിയിലെ വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പുളിഞ്ചോട് കവലയില്‍ വച്ചായിരുന്നു അപകടം. മരണമടഞ്ഞ അനഘ ഇന്‍ഫോപാര്‍ക്ക് […]