റോഡ് പൊളിച്ചത് അപകടത്തിലാക്കി

യാത്ര ദുരിതമായി ഇരിങ്ങാലക്കുട ഠാണാവ്.പൈപ്പിടാന്‍ മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചത് വാഹനയാത്രക്കാരെ അപകടത്തിലാക്കി
കണക്കൻ കുളം കയർഭൂവസ്ത്രം വിരിച്ചു നവീകരിച്ചു

കേരളത്തിന്റെ സുവർണ്ണ നാരായ കയർ വലപ്പായ ഉപയോഗിച്ച് വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുളം അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ കഠിനാധ്വാനത്തിലൂടെ വൃത്തിയാക്കിയാണ് കയർ വസ്ത്രം വിരിച്ച് മനോഹരമാക്കിയത്. ഈ പ്രവർത്തിയിലൂടെ പ്രകൃതിദത്തമായി ജലാശയങ്ങളെ സംരക്ഷിക്കുന്നു ഇതിലൂടെ മണ്ണിലേക്ക് അരിച്ചിറങ്ങുന്ന വെള്ളം ഭൂമിയിലെ ജലനിരപ്പ് കൂട്ടാൻ സഹായിക്കുന്നു, കൂടാതെ മണ്ണൊലിപ്പ് തടയുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാതെയുള്ള ജലസ്രോതസ്സുകളുടെ സംരക്ഷണ മാർഗങ്ങളിൽ ഒന്നാണ് കയർ വസ്ത്രം വിരിക്കൽ പ്രവർത്തി. ഈ പ്രവർത്തിക്കായി 145,000 രൂപ അടക്കൽ തുകയും 227 തൊഴിൽ ദിനങ്ങളും […]
കരിദിനം ആയി ആചരിച്ചു

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം ഇരിങ്ങാലക്കുടയിൽ ഐക്യ ജനാധിപത്യ മുന്നണി കരിദിനം ആയി ആചരിച്ചു
ക്ഷേത്രത്തിൽ തീപിടുത്തം

കാട്ടൂർ പൊഞ്ഞനം പൈങ്ങണികാവ് ക്ഷേത്രത്തിൽ തീപിടുത്തം
കിണര്‍ ഇടിഞ്ഞ് വീണു

കനത്ത മഴയില്‍ മാപ്രാണത്ത് കിണര്‍ ഇടിഞ്ഞ് വീണു,ഗൃഹനാഥന് രക്ഷപ്പെട്ടത് അത്ഭുതകരമായി
സ്വർണ്ണമാല ബൈക്കിൽ വന്ന് പൊട്ടിച്ചു

ഇരിങ്ങാലക്കുട : 01.05.2025 തിയ്യതി ഉച്ചക്ക് 16.30 മണിക്ക് കോണത്തുകന്ന് ജംഗ്ഷന് കിഴക്കുഭാഗത്തുളള MD CONVENTION CENTRE നു സമീപമുള്ള റോഡിലൂടെ നടന്ന് പോവുകയായിരുന്ന കോണത്തുകുന്ന് പുഞ്ച പറമ്പ് സ്വദേശി കോമള 67 വയസ് എന്നവരുടെ കഴുത്തിൽ കിടന്നിരുന്ന 2,10,000/- (രണ്ട് ലക്ഷത്തി പതിനായിരം) രൂപ വില വരുന്നതും മുന്നു പവൻ തൂക്കം വരുന്നതുമായ ലോക്കറ്റ് സഹിതമുളള സ്വർണ്ണമാല ബൈക്കിൽ വന്ന് ബലമായി വലിച്ചു പൊട്ടിച്ച് കവർച്ച ചെയ്തു കൊണ്ടു പോയ സംഭവത്തിനാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശി […]
ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു

കൈപ്പമംഗലം കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാട് ഷൈനിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 1,60,500/- രൂപ വീതം പിഴ ഒടുക്കുന്നതിനും ജീവപര്യന്തം തടവിനും ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു
മൂന്ന് പേർ അറസ്റ്റിൽ

കാറളം വെള്ളാനിയിൽ ബൈക്കിന് സൈഡ് കൊടുത്തില്ല എന്നതിന് ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
യുവാവിന് ദാരുണഅന്ത്യം

മാള:കുണ്ടായി__പുത്തൻചിറ റോഡിൽ കുണ്ടായി മറിയം ത്രേസ്യ ആശുപത്രി നേഴ്സിങ്ങ് സ്ക്കൂളിനു സമീപത്ത് ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന പുത്തൻചിറ മംഗലൻ അന്തോണി_റോസിലി ദമ്പതികളുടെ മകൻ അനീഷ് (35) മരിച്ചു. അപകടം പറ്റിയ ഉടൻ മറിയം ത്രേസ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഴിക്കാട്ടുശ്ശേരിയിൽ നിന്നും പുത്തൻചിറയിലേക്ക് വരികയായിരുന്നു അനീഷ്. ഗുഡ്സ് ഓട്ടോറിക്ഷ എതിർദിശയിലേക്കും.. സഹോദരി ആൻസി. അവിവാഹിതൻ.
വഴി തടയൽ സമരം നടത്തി

കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴി തടയൽ സമരം നടത്തി