ജൂലായ് 8 ന് വെള്ളാങ്ങല്ലൂർ എരുമത്തടം ഫ്രൻസ് ലൈനിൽ വീടിനകത്ത് പാചക വാതകത്തിന് തീപ്പിടിച്ച് ഉണ്ടായ പൊട്ടിത്തെറിയിൽ ഗുരുതരമായ പരിക്കേറ്റ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ത്രികോവിൽ വീട്ടിൽ രവീന്ദ്രൻ (70) ഇന്ന് മരണപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഭാര്യ ജയശ്രീ അന്ന് രാത്രിതന്നെ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിതെറി നടന്നു എന്നാണ് കരുതുന്നത്. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ രണ്ടും പുറത്താണ് വെച്ചിട്ടുള്ളത്. ഗ്യാസ് ലീക്കായി വീടിനകം മുഴുവന്‍ നിറഞ്ഞിരുന്നതായാണ് അനുമാനം. വീടിന്റെ മുന്‍വശത്തെ ഇരുമ്പ് വാതില്‍ അടക്കം തകര്‍ന്നിട്ടിട്ടുണ്ട് എല്ലാ മുറികളിലെയും ഗ്യാസ് നിറഞ്ഞ് നിന്നിരുന്നതിനാല്‍ മുറികള്‍ എല്ലാം തീ പടര്‍ന്ന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്