IJKVOICE

ബി ജെ പി ആരോപണം

കൂടൽമാണിക്യം തിരുവുത്സവം പ്രോഗ്രാം ബുക്ക് പുറത്തിറക്കിയതിൽ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയെ അവഹേളിച്ചതായി ബി ജെ പി ആരോപണം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഈ വർഷത്തെ കൂടൽമാണിക്യം തിരുവുത്സവം പ്രോഗ്രാം ബുക്കിൽ സ്ഥലം എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ ഗോപിയുടെ ആശംസ ഉൾപ്പെടുത്താതെ അവഹേളിച്ചതായി ബി ജെ പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, എം എൽ എ, ജില്ലാ കളക്‌ടർ എന്നിവരുടെ ആശംസാ സന്ദേശങ്ങൾ ഉൾപ്പെടുത്തുകയും, […]

മൂന്നുവയസ്സുകാരി മരണപ്പെട്ടത് ഭക്ഷ്യവിഷ

തൃശൂർ ആമ്പല്ലൂർ വെണ്ടോരില്‍ മൂന്നുവയസ്സുകാരി മരണപ്പെട്ടത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നാണെന്ന് ആരോപണം. അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് കഴിഞ്ഞദിവസം മരിച്ചത്. സംഭവത്തിൽ പോലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.ശനിയാഴ്ച വിദേശത്തുനിന്നും നെടുമ്പാശേരിയിലെത്തിയ പിതാവ് ഹെന്‍ട്രിയെ സ്വീകരിക്കാന്‍ പോയതാണ് ഒലിവിയ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഒലിവിയക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇതോടെ ഒല്ലൂരിലെ […]

ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട – ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇരിങ്ങാലക്കുട സംഘടിപ്പിച്ച മാനവ സമന്വയം 2025 ഇരിങ്ങാലക്കുട രൂപത ബിഷപ്. മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു

ഫ്രാൻസിസ് മാർപ്പാപ്പ അന്തരിച്ചു

ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ അന്തരിച്ചു. 88 വയസായിരുന്നു. വത്തിക്കാനിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയുൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങൾ മൂലം ചികിത്സയിലായിരുന്ന മാർപ്പാപ്പ ഏതാനും ദിവസങ്ങൾ മുമ്പാണ് വത്തിക്കാനിലെ വീട്ടിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് വിശ്രമത്തിലായിരുന്നു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 13നാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് അധ്യക്ഷനായി സ്ഥാനമേറ്റത്. കർദിനാൾ ബെർഗോളിയോ എന്നതാണ് യഥാർഥ പേര്.വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ […]

വേണുഗോപാല മേനോൻ (96) നിര്യാതനായി

കൊടകര : പൊതുമരാമത്തു വകുപ്പ് റിട്ട എഞ്ചിനീയർ എരേക്കത്ത് വേണുഗോപാല മേനോൻ (96) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കുരിയക്കാട്ടിൽ സീതമ്മ മക്കൾ : കെ. രാധ (റിട്ട. ടീച്ചർ, ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ, ആനന്ദപുരം), കെ. രഘുനാഥ് (റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ, കെ എസ് ഇ ബി), കെ. ദേവദാസ് (റിട്ട. ഗൾഫ്), കെ. രമാദേവി (റിട്ട. ജൂനിയർ സൂപ്രണ്ട്, സിറ്റി പോലീസ് കമ്മീഷണർ ഓഫീസ്, തൃശൂർ), കെ. രേഖ (ടീച്ചർ, ആർ. […]

പ്രതിയെയും വാഹനവും കണ്ടെത്തി

കാട്ടൂർ: അപകട ശേഷം നിർത്താതെ പോയ വാഹനപകട കേസിലെ പ്രതിയെയും കൃത്യ വാഹനമായ യമഹ സ്കൂട്ടറും കണ്ടെത്തി. 3 മാസങ്ങൾക്ക്‌ മുൻപ് 15.01.2025 തീയ്യതി വൈകുന്നേരം 7.30 മണിക്ക് ലേബർ സെന്ററിൽ വെച്ച് കാട്ടൂർ ഫാത്തിമ മാതാ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞു അയൽവാസിക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാട്ടൂർ നെടുമ്പുര ലേബർ സെന്ററിൽ താമസിക്കുന്ന ചിറ്റിലപ്പിള്ളി ഹൗസിൽ ജോസഫ് ഭാര്യ ക്രിസ്റ്റീനയെ 58 വയസ്സ് ആണ് ഒരു വെള്ളയിൽ പച്ചയും വെള്ളയും നിറത്തോടെയുള്ളതും സീറ്റ് ഭാഗം പ്രത്യേക ഷേപ്പ് […]

രവീന്ദ്രൻ (76) നിര്യാതനായി

എടതിരിഞ്ഞി : ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ ശാന്തിയും ചാണിയിൽ വേലായുധൻ മകൻ രവീന്ദ്രൻ (76) നിര്യാതനായി.സംസ്കാരം വൈകീട്ട് 3 മണിക്ക് സ്വവസതിയിൽ.മക്കൾ.രമ്യ,ഹണി,ശിവകുമാർ .മരുമക്കൾ.സൽജുകുമാർ,ഉണ്ണികൃഷ്ണ,സിജി

അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു

ബിസിനസ്സില്‍ നിന്നും പിന്‍മാറിയതിലുള്ള വൈരാഗ്യം വെച്ച് യുവാവിനെ കരിങ്കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ ഇരിങ്ങാലക്കുട അറസ്റ്റില്