IJKVOICE

കാർ അപകടം

കയ്പമംഗലം കാളമുറിയിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് അപകടം

രാപ്പകല്‍ സമരം നടത്തി

വികസന മുരടിപ്പ് സൃഷ്ടിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തി

ആദരാഞ്ജലികൾ

31/3/25 കാട്ടൂർ എടത്തിരുത്തി പൊനത്തിൽ സാലി ഭാര്യ വൈഷ്ണവി നിര്യതയായി വൃക്ക കരൾ രോഗത്തെ തുടർന്ന് ദീർഘ നാളുകളായി ചികിത്സയിൽ ആയിരുന്നു. വൃക്ക കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയ വിജയകരമായി നടത്തിയെങ്കിലും ഇന്നലെ തുടർച്ചയായി ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 7.30ന് നിര്യതയായി

ഒപ്പുശേഖരണം ആരംഭിച്ചു

കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷന്‍ വികസനത്തിന് നടപടിയാവശ്യപ്പെട്ട് ഹര്‍ജിനല്‍കാന്‍ ഒപ്പുശേഖരണം ആരംഭിച്ചു.ആല്‍ത്തറയില്‍ വച്ച് ആദ്യ ഒപ്പിട്ട് മന്ത്രി ആര്‍ ബിന്ദു.

ലോക ഓട്ടിസം ബോധവത്കരണ  ദിനാചരണം

ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റണ്‍ ഫോര്‍ ഓട്ടിസം വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു

ബേസിക് പെരുമ്പാവൂർ വിജയിച്ചു

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ (AKCC ) നേതൃത്വത്തിൽ സംഘടിപ്പിച്ച മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ വാശിയേറിയ ഫൈനൽ മത്സരത്തിൽ ഓർബിറ്റ് പഞ്ചവടി മലപ്പുറത്തിനെ 4നെതിരെ 5 ഗോളുകൾക്ക് സുകന്യ ട്രാവൽസ് ബേസിക് പെരുമ്പാവൂർ വിജയിച്ചു. മൽസരത്തിൽ 2 ടീമുകളും ഓരോ ഗോൾ നേടി സമനിലയിലായതിനെ തുടർന്ന് പെനാൾട്ടി ഷൂട്ടിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികൾക്ക് ബിഷപ്. മാർ പോളി കണ്ണൂക്കാടൻ സമ്മാനദാനം നിർവ്വഹിച്ചു. എ.കെ.സി.സി. […]

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു

കാട്ടൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കാട്ടൂർ വില്ലേജ് പൊഞ്ഞനം ദേശത്ത് പള്ളിചാടത്ത് വീട്ടിൽ ശ്രീവത്സനെ യാണ് (41 വയസ്സ്) കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. ശ്രീവത്സന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ 2004, 2012, 2014, 2018, വർഷങ്ങളിൽ വധശ്രമകേസും 2017, 2019, 2020 വർഷങ്ങളിൽ അടിപിടി കേസും 2021 ൽ ഒരു കൊലപാതക കേസും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2015, 2024 വർഷങ്ങളിൽ ഒരോ വധശ്രമ കേസും കോതമംഗലം പോലീസ് സ്റ്റേഷനിൽ 2006 […]

പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

എഐവൈഎഫ്-യുവകലാസാഹിതി-എഐ ഡിആര്‍എം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ കുട്ടംകുളം സമരഭൂമിയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

മാർച്ച് സംഘടിപ്പിച്ചു

ബിജെപി സൗത്ത് ജില്ല ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനജാഗ്രതാ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

ലോക വന ദിനം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട സിവിൽ സ്റ്റേഷനിൽ ഉള്ള റോട്ടറി അർബോറേറ്റത്തിൽ വെച്ച് ലോക വന ദിനം ആഘോഷിച്ചു. ആർ ഡി ഓ ഡോക്ടർ റെജിൽ ഉദ്ഘാടനം ചെയ്തു, തഹസിൽദാർ സിമിഷ് സാഹു മുഖ്യാതിഥിയായിരുന്നു. ഇരിഞ്ഞാലക്കുട അർബോറേറ്റം ചെയർമാൻ പ്രൊഫസർ എം എ ജോൺ, റോട്ടറി ക്ലബ് പ്രസിഡണ്ട് അബ്ദുൽ ഹക്കീം, സെക്രട്ടറി രഞ്ജി ജോൺ,ട്രഷറർ ടിജി സച്ചിത്ത്,പ്രോജക്ട് കോഡിനേറ്റർ ഹേമ ചന്ദ്രൻ എന്നിവർ സംസാരിച്ചു.