വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുല്ലൂർ അമ്പലനട മാടത്തിങ്കൽ വീട്ടിൽ പരേതനായ സുരേഷ് മകൻ ശരത്ത് ( 39 ) വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. അമ്മ അനിത. ഭാര്യ രാധിക ( ഗൾഫ് ) മക്കൾ അനൗക. ( എട്ടാം ക്ലാസ് വിദ്യാർത്ഥിനി ) അശ്വിൻ ( അഞ്ചാം ക്ലാസ് വിദ്യാർത്ഥി ) ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പുല്ലൂർ മിഷൻആശുപത്രി മോർച്ചറിയിൽ.
യുവതിയെ വഞ്ചിച്ച് പീഡിപ്പിച്ചയാൾ റിമാൻഡിൽ

പുതുക്കാട് : ഒല്ലൂർ സ്വദേശിനി 45 വയസ്സുകാരിയായ സ്ത്രീയെ വിവാഹം കഴിക്കാമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചും, ഇരയായ സ്ത്രീയുടെ കൈയിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കല്ലൂർ നായരങ്ങാടി സ്വദേശിയായ വിളക്കത്തറ വീട്ടിൽ അനൂപ് 44 വയസ് എന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ lPS ന്റെ നിർദ്ദേശപ്രകാരം പുതുക്കാട് SHO യുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി.വിവാഹ വാഗ്ദാനം നൽകി, പ്രതിയുടെ കല്ലൂർ നായരങ്ങാടിയിലുള്ള വീട്ടിലും, തൃശൂർ […]
ഷാജു വാലപ്പനെ ആദരിച്ചു

ദാദ സാഹിബ് അംബേദ്ക്കർ വിശിഷ്ട സേവ അവാർഡ് ജേതാവും പ്രവാസിയും പ്രമുഖ കാരുണ്യ പ്രവർത്തകനുമായ ഷാജു വാലപ്പനെ ആദരിച്ചു. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രമുഖ കാരുണ്യ പ്രവർത്തകനും ദാദാ സാഹിബ് അവാർഡ് ജേതാവുമായ ഷാജു വാലപ്പനെ പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സ:ടൈസൻ മാസ്റ്റർ എം.എൽ.എ പ്രവാസി ഫെഡറേഷൻ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദ രിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി സ: ടി.സി അർജ്ജുനൻ, കല്ലേറ്റുംകര ബ്രാഞ്ച് സെക്രട്ടറി സ:ഷാജു ജോസഫ്, പ്രവാസി ഫെഡറേഷൻ ഇരിങ്ങാലക്കുട […]
ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

മാലിന്യമുക്ത നവ കേരളത്തിൻറെ ഭാഗമായി കാട്ടൂർ ഗ്രാമപഞ്ചായത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
ഫൂട്ട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 23 മുതല്‍ 30 വരെ

മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫൂട്ട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 23 മുതല്‍ 30 വരെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാർ ബസ്റ്റോപ്പ് ഇടിച്ചു തകർത്തു.

തൃശൂർ ദേശമംഗലം തലശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ ബസ്റ്റോപ്പ് ഇടിച്ചു തകർത്തു
ബണ്ട് കര്‍ഷകര്‍ പൊട്ടിച്ചു

മുരിയാട് കോള്‍ മേഖലയിലെ കൃഷി ആവശ്യത്തിനായി വെള്ളം സംഭരിക്കുന്നതിനായി കെഎല്‍ഡിസി കനാലിന് കുറുകെ കോന്തിപുലം പാലത്തിന് കീഴെ കെട്ടുന്ന താല്‍ക്കാലിക ബണ്ട് കര്‍ഷകര്‍ പൊട്ടിച്ചു
ജാതി നാശിനി യാത്ര നടത്തി

ഗുരുധർമ്മ പ്രചരണ സഭ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യ ക്ഷേത്രത്തിലേക്ക് ജാതി നാശിനി യാത്ര നടത്തി. ശിവഗിരി മഠാധിപതി സച്ചിദാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു
ഡ്രസ്സ് ബാങ്ക് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു

ജെ സി ഐ ഇരിങ്ങാലക്കുടയുടെ ഡ്രസ്സ് ബാങ്ക് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു.നിര്‍ദ്ധനരായവര്‍ക്ക് സൗജന്യമായി വസ്ത്രം നല്‍കുന്ന ഈ പദ്ധതിയില്‍ നിങ്ങള്‍ക്കും വസ്ത്രങ്ങള്‍ നല്‍കാം ഫോണ്‍ നമ്പര്‍.7561049870
പോലിസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ട് പോയ പ്രതിയെ അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്തു