IJKVOICE

സമരം പ്രഖ്യാപിച്ചു

കല്ലേറ്റുംങ്കര റെയിൽവേ സ്റ്റേഷനോട് ഉള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതി ജനകീയ സമരങ്ങൾ ആരംഭിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രൂക്ഷമായ ശുദ്ധജലക്ഷാമം

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ രൂക്ഷമായ ശുദ്ധജലക്ഷാമം, ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്ന് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു

കടന്നൽ കുത്തേറ്റു

കയ്പമംഗലം വഞ്ചിപ്പുരയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു.

യുവാക്കളെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു

കയ്പമംഗലം മൂന്നുപീടിക സെന്ററില്‍ വാഹനാപകടമുണ്ടാക്കി യാത്രക്കാരെയും ഹോം ഗാര്‍ഡിനെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു

സ്വയം പ്രതിരോധ പരിശീലന പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്വയം പ്രതിരോധ പരിശീലന പരിപാടി ജ്വാല 3.0 കൊടകര സഹൃദയ കോളേജിൽ തൃശ്ശൂർ റൂറൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ IPS. നിർവഹിച്ചു.

ഇരിങ്ങാലക്കുടക്കാരന് നഷ്ടമായത് ഒരു കോടിയിലധികം രൂപ

ഇരിങ്ങാലക്കുട : ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ ഒരുകോടി ആറ് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പട്ടാമ്പി കൊപ്പം ആമയൂര്‍ സ്വദേശി കൊട്ടിലില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ഹക്കീമി(36)നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയായ പരാതിക്കാരന്‍ ട്രേഡിംഗിനെ സംബന്ധിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നു. അന്വേഷണത്തിൽ ഉയര്‍ന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യവും അതിന്റെ ലിങ്കും കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തു. ഇതോടെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ഈ […]

പരിപോഷകമുദ്ര

ഇരിങ്ങാലക്കുട – സുവർണ്ണജൂബിലിയാഘോഷം നിറപ്പകിട്ടോടെ പൂർത്തിയാക്കിയ ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ്, തോട്ടാപ്പിള്ളി വേണുഗോപാലമേനോനെ “പരിപോഷകമുദ്ര” നല്കി ആദരിച്ചു. വേണുഗോപാലമേനോൻ്റെ വസതിയിൽ ഒത്തുചേർന്ന ലളിതമായ ചടങ്ങിൽ, കരിങ്കല്ലിൽ തീർത്ത ഗണപതിവിഗ്രഹവും, “പരിപോഷകമുദ്ര” ഫലകവും നല്കി, അംഗവസ്ത്രം അണിയിച്ച് കഥകളി ക്ലബ്ബ് ഭരണസമിതിയംഗങ്ങൾ അദ്ദേഹത്തെ ആദരിച്ചു. കലാ-സാംസ്ക്കാരിക-സാമൂഹികപ്രവർത്തനങ്ങൾക്ക് എന്നും കൈത്താങ്ങായി വർത്തിക്കുന്ന ഒരു മഹദ് വ്യക്തിയാണ് വേണുഗോപാല മേനോൻ എന്ന് ക്ലബ്ബ് പ്രസിണ്ടൻ്റ് അനിയൻ മംഗലശ്ശേരി പ്രസ്താവിച്ചു. കഥകളി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉടനീളവും, ഒരുവർഷമായി […]

ഉദ്‌ഘാടനം ചെയ്തു

മുരിയാട് പഞ്ചായത്തിൽ ലഖ്‍പതി ദീദി സർവ്വേ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ മുൻ കെ പി സി സി ജനറൽ സെക്രട്ടറി എം.പി.ജാക്സൺ ഉദ്‌ഘാടനം ചെയ്തു

ഉദ്ഘാടനം ചെയ്തു

കേരള കോൺഗ്രസ്‌ മുരിയാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കർഷകക്കൂട്ടായ്മ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

പ്രതി റിമാന്റിൽ

അന്തിക്കാട് : അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അന്തിക്കാട് സ്വദേശിയായ സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അവർക്ക് മാനഹാനി വരുത്തുകയും അവിടെയുണ്ടയിരുന്ന മോട്ടോർ സൈക്കിൾ തല്ലിപ്പൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലെ പ്രതിയായ അന്തിക്കാട് സ്വദേശിയായ പുളിക്കൽ വീട്ടിൽ സിബിൻ 28 വയസ് എന്നയാളെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്…. ഇക്കഴിഞ്ഞ 3-ാം തിയ്യതി രാത്രി 08.30 മണിക്ക് അന്തിക്കാട് സ്വദേശിയായ സ്ത്രീയും ഭർത്താവും താമസിക്കുന്ന വീടിന്റ മുറ്റത്തേക്ക് സിബിൻ അതിക്രമിച്ച് കയറി സ്ത്രീയുടെ ഭർത്താവിന്റെ ഉടമസ്ഥതയിൽ […]