ഉദ്ഘാടനം ചെയ്തു

കടുപ്പശേരി എസ്എച്ച്എല്‍പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു
ഗതാഗത സൗകര്യം വർദ്ധിപ്പിക്കണം

ഇരിങ്ങാലക്കുട : നഗരത്തിൻ്റെ പടിഞ്ഞാറൻ മേഖലയിൽ പെട്ട കണ്ഠേശ്വരം, കൊരുമ്പിശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഗതാഗത സൗകര്യം വർദ്ധിപ്പിക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഇവിടെക്ക് സർവ്വീസ് നടത്തി കൊണ്ടിരുന്ന മൂന്നു ബസ്സുകളും ഇപ്പോൾ ഇങ്ങോട്ടു വരാതെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിക്കുന്നതിനാൽ ഈ പ്രദേശത്തു താമസിക്കുന്നവർ നഗരത്തിലെത്താൻ ഏറെ ബുദ്ധിമുട്ടുന്നതായി യോഗം വിലയിരുത്തി. യോഗത്തിൽ പ്രസിഡണ്ട് വിങ് കമാണ്ടർ (റിട്ട) ടി എം രാംദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ഹേമചന്ദ്രൻ റിപ്പോർട്ടും, […]
ആദരാഞ്ജലികൾ അർപ്പിച്ചു

കശ്മീരിലെ പഹൽഹാമിൽ ഭീകരാക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഇരിഞ്ഞാലക്കുട ഠാണ സെന്ററിൽ നിരവധി അംഗങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുകയും, തിരി തെളിയിച്ചു് രാജ്യത്തിന്റെ ഭീകര വിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇരിഞ്ഞാലക്കുട മേഖലാ പ്രസിഡന്റ് ശ്രീ ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ശ്രീ എബിൻ വെള്ളാനിക്കാരൻ, ട്രഷറർ ശ്രീ വി. കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. ശ്രീ ടി. വി. ആന്റോ, ഡീൻ ഷഹീദ്, ഷൈജോ […]
ഇരിങ്ങാലക്കുട നിയോജക മണ്ഡലം ക്യാമ്പ്

കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം ക്യാമ്പ് മെയ് 3, 4 തീയതികളിൽ ഇരിഞ്ഞാലക്കുട രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.
വാർഷിക പൊതുസമ്മേളനം

ചിറ്റിലപ്പിള്ളി കോക്കാട്ട് കുടുംബയോഗത്തിന്റെ വാർഷിക പൊതുസമ്മേളനം കടുപ്പശ്ശേരി തിരുഹൃദയ സേക്രട്ട് ഹാർട്ട് പള്ളിയുടെ ഹാളിൽ വച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ബി കൃഷ്ണകുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു. വാർഷിക പൊതുസമ്മേളനത്തിൽ കോക്കാട്ട് കുടുംബയോഗത്തിന്റെ കേന്ദ്ര സമിതി പ്രസിഡണ്ട് കെ പി ജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ജനറൽ കൺവീനർ ജോജി കോക്കാട്ട് സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി പയസ്. കെ.പോൾ. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, മുൻ ജനറൽ സെക്രട്ടറി കെ ജെ ജോൺസൺ […]
ആദരാഞ്ജലികൾ അർപ്പിച്ചു

ജമ്മു കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു
പ്രതി രക്ഷപ്പെട്ടു

ആനന്ദപുരത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പ്രതി രക്ഷപ്പെട്ടു.
നിയന്ത്രണം വിട്ട ഇന്നോവ കാർ ട്രാൻസ്‌ഫോർമറും ഇടിച്ചു തകർത്തു

ദേശീയപാത 66 കയ്‌പമംഗലം അറവുശാലയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ഇലക്ട്രിസിറ്റി പോസ്‌റ്റുകളും ട്രാൻസ്‌ഫോർമറും ഇടിച്ചു തകർത്തു.
ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ 786 ാം റാങ്ക് നേടി ഗംഗ ഗോപി

ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ 786 ാം റാങ്ക് നേടി ഗംഗ ഗോപി വിജയിക്കുമ്പോൾ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിനും NCC യൂണിറ്റിനും ബോട്ടണി ഡിപ്പാർട്ട്മെൻ്റിനും ഇത് അഭിമാനത്തിൻ്റേയും ആഹ്ലാദത്തിൻ്റേയും നിമിഷങ്ങളാണ്. കോടിയത്ത് ഗോപിയുടെയും ജയയുടെയും മകളായ ഗംഗ 2016 – 18 കാലഘട്ടത്തിലാണ് സെൻ്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിദ്യാർത്ഥിനിയായിരുന്നത്. പഠനകാലത്ത് എൻസിസി യൂണിറ്റിലെ സജീവ പ്രവർത്തനം കാഴ്ചവച്ച ഗംഗ, പ്രളയകാലത്തെ സേവന പ്രവർത്തനങ്ങൾ, മലക്കപ്പാറ ആദിവാസി ഊരുകളിലെ ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങി […]
റിമാന്റിൽ

ഇരിങ്ങാലക്കുട : കരൂപടന്ന പള്ളിനട സ്വദേശിയായ സൈനബ എന്നയാൾ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 05-03-2025 തിയ്യതി രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കൊടുങ്ങല്ലൂർ ശൃംഗപുരം സ്വദേശിയായ പണിക്കശ്ശേരി വീട്ടിൽ ഷാനു, മാടത്ത ഷാനു എന്നിങ്ങനെ വിളിക്കുന്ന ഷനിൽ 46 വയസ് എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. കരൂപടന്ന പള്ളിനട സ്വദേശിയായ സൈനബയുടെ വീട്ടിൽ സാമ്പത്തിക ബുദ്ദിമുട്ട് നേരിട്ടപ്പോൾ ഇവരുടെ ഭർത്താവിന്റെ […]