5 വയസ്സുള്ള ഇമ്രാൻ അക്മൽ കലാം വേൾഡ് റെക്കോർഡിൽ

5 വയസ്സിൽ കലാം വേൾഡ് റെക്കോർഡിന്റെ അഭിനന്ദനർഹമായ അഗീകാരം കരസ്ഥ മാക്കിയിരിക്കുകയാണ് ഇമ്രാൻ അക്മൽ പി. സ്. 155 രാജ്യങ്ങളുടെ ഫ്ലാഗ് തിരിച്ചറിഞ്ഞതിനോടൊപ്പം ഇന്ത്യയിലെ സംസ്ഥാനങ്ങൾ, തലസ്ഥാനങ്ങൾ, സാമുദ്രങ്ങൾ, നദികൾ, ഭൂഖണ്ഡങ്ങൾ, ഇന്ത്യൻ ദേശീയ ചിഹ്നങ്ങൾ, കേരളത്തിലെ ജില്ലകൾ, ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പേരുകൾ, ശാസ്ത്രവും പഠനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും വേഗതയിൽ പറഞ്ഞതിനാണ് റെക്കോർഡിന് അർഹനായത് മാപ്രാണം ഏർവാടിക്കാരൻ വീട്ടിൽ സഞ്ജുഷ് സലീമിന്റെയും മുബീന സഞ്ജുഷിന്റെയും മകനാണ് ഇമ്രാൻ […]
കലാമണ്ഡലം അവാർഡ് നേടി സൂരജ് നമ്പ്യാർ, രവികുമാർ

കലാമണ്ഡലം അവാർഡ് നേടി ഇരിങ്ങാലക്കുടയുടെ അഭിമാനമായി മാറിയ സൂരജ് നമ്പ്യാർ (കൂടിയാട്ടം)കലാമണ്ഡലം രവികുമാർ (മിഴാവ് ) എന്നിവർക്ക് നാടിന്റെ അഭിനന്ദനങ്ങൾ. ….
പീഡന കേസ്സിലെ പ്രതി അറസ്റ്റിൽ

കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിഷ്ണു 31 വയസ്സ്, S/O ഗോപി, നായരുപറമ്പിൽ വീട്, കരാഞ്ചിറ ദേശം, കാട്ടൂർ എന്നയാളെ കാട്ടൂർ ഇൻസ്‌പെക്ടർ ബൈജു ഇ ആർ അറസ്റ്റ് ചെയ്തു. പ്രതി ഭാര്യയായ മീനു വിനെ 3 വർഷമായി സ്ത്രീധനത്തിന്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്ന പേരിലും നിരന്തരം ശാരീരികമായും മാനസികവുമായും പീഡിപ്പിക്കുകയായിരുന്നു. ഭാര്യയുടെ സ്വർണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു. 31.12.24 തിയ്യതി രാത്രി പ്രതി ഭാര്യയെ ക്രൂരമായി മർദ്ധിക്കുകയും അതിനിടയിൽ […]
ശ്രീ കുമാരേശ്വര ക്ഷേത്ര ചുമർചിത്രങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു

കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പിൻ്റെ ഭാഗമായി ക്ലാസെടുത്ത അജിത് കണ്ണിക്കരയുടെ നേതൃത്വത്തിൽ ബിജു ഷൈൻ തേർക്കയിൽ, സ്വപ്ന രാജീവ് തൈനകത്ത്, സുധ സുധീരൻ വാത്യാട്ട്, നീന ഗീതാനാഥൻ വില്വമംഗലത്ത് കളരി, രശ്മി സുരേഷ് വട്ടപ്പറമ്പിൽ എന്നിവർ ചേർന്നാണ് ചുമർ ചിത്രങ്ങൾ വരച്ചത്.
ബലാൽസംഗ കേസ്സിൽ പ്രതി അറസ്സ്റ്റിൽ

കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിജീവിതയുടെ നഗ്ന ചിത്രങ്ങളും വീഡിയോ കളും കാണിച്ച് ഭീഷണി പ്പെടുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയുംചെയ്ത സംഭവത്തിൽ ലഭിച്ച പരാതിയിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബൈജു ഇ ആർ കേസ്സ് രജിസ്റ്റർ ചെയ്യുകയും കാട്ടൂർ സ്വദേശിയായ ആസിഖ് @ സുധീർ 39 വയസ്സ് , S/O സിദ്ധിക്ക്, പോക്കാ ക്കില്ലത്ത് വീട്, തൊപ്പിത്തറ ദേശം, കാട്ടൂർ എന്നയാളെ തൃശ്ശൂർ മുടിക്കോട് നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി അതിജീവിതയുടെ ജീവിത […]
തൃശൂർ-കൊടുങ്ങല്ലൂർ പാത നിർമാണം അശാസ്ത്രീയം

തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രിയമായതും വേണ്ടത്ര ബദല്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്താതെയുള്ളതുമാണെന്നു കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കാലിക്കറ്റ് വനിത റഗ്ബി – G C P E കാലിക്കറ്റ് ജേതാക്കൾ

ഇരിങ്ങാലക്കുട:* ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ വെച്ച്നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വിഭാഗം റഗ്ബി ചാമ്പ്യൻഷിപ്പ് ഗവണ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് കാലിക്കറ്റ് കിരീടം ചൂടി . നിലവിലെ ചാമ്പ്യൻമാരായ തൃശൂർ വിമല കോളേജിനെ പരാജയപ്പെടുത്തിയാണ് ഗവണ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് കാലിക്കറ്റ് ജേതാക്കlളായത് . കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസി ഉത്ഘാടനം ചെയ്തു.കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പ്രമുഖ 8 കോളേജുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ആഥിദേയരായ സെന്റ് ജോസഫ്സ് കോളേജ് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ തോൽപ്പിച്ച് […]
ഭാവഗായകൻ പി ജയചന്ദ്രനും വിടവാങ്ങി

ഗുരുനാഥനും പ്രിയ സുഹൃത്തിനും പുറകെ ഭാവഗായകൻ പി ജയചന്ദ്രനും വിടവാങ്ങി….. ഇരിങ്ങാലക്കുടയ്ക്ക് തീരാനഷ്ടം
ജയചന്ദ്രൻ്റെ വിയോഗം

മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനസന്ദേശം രാഗാവിഷ്കാരങ്ങളുടെ ചാരുത ഭാവഗാനങ്ങളായി പകർന്നു തന്ന പ്രിയ സഹോദരൻ്റെ വിയോഗവേദന വാക്കുകളാൽ പറയാനാവുന്നതല്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അതീവ വിലോലമായ വൈകാരികതകളെയും തരളമായ പ്രണയഭാവങ്ങളെയും ഇത്രമേൽ പേലവമായി അവതരിപ്പിക്കാൻ മറ്റേതൊരു ഗായകനാണ് മലയാളത്തിൽ ഉള്ളതെന്ന് മന്ത്രി ഡോ. ബിന്ദു അനുസ്മരിച്ചു. വലിയ നഷ്ടബോധമാണ് ഈ വിയോഗം നൽകുന്നത്. കേരളക്കരയാകെ ഇക്കാലമത്രയും പടർന്നു നിന്ന ആ സ്വരത്തോടുള്ള അഭിനിവേശംകൊണ്ടും എൻ്റെ നാടായ ഇരിങ്ങാലക്കുടയുടെ ഞരമ്പിൽ നിന്നുള്ള സംഗീതമാണ് […]
വികസിത് ഭാരത് യങ്ങ് ലീഡേഴ്സ് 2025″ ൽ പ്രധാനമന്ത്രിയോട് സംവദിക്കാൻ ഹരിനന്ദനനും

ജനുവരി 10,11,12 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘നാഷണൽ യൂത്ത് ഫെസ്റ്റിവൽ 2025’ ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വികസിത് ഭാരത് യങ്ങ് ലീഡേഴ്സ് 2025 ഡയലോഗ്’ പരിപാടിയിൽ പങ്കെടുക്കാൻ ഇരിങ്ങാലക്കുടയിൽ നിന്ന് ഹരിനന്ദനും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും എൻ.എസ്.എസ്. വൊളണ്ടിയറുമായ ഹരിനന്ദൻ പി.എ.യ് ക്കാണ് ലീഡേഴ്സ് മീറ്റിൽ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി ആശയം പങ്കുവയ്ക്കുവാനും അവസരം ലഭിച്ചിരിക്കുന്നത്. എടക്കുളം പട്ടശ്ശേരി അനീഷിന്റെയും ജാസ്മി അനീഷിന്റെയും മകനാണ് […]