IJKVOICE

ബണ്ട് നിർമ്മാണം പൂർത്തിയായി

കോന്തിപുലം പാലത്തിന് കീഴെ കെ.എല്‍.ഡി.സി. കനാലിന് കുറുകെ കെട്ടുന്ന താല്‍ക്കാലിക ബണ്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.6 ലക്ഷം രൂപയോളം ചിലവഴിച്ചാണ് താൽക്കാലിക ബണ്ട് വർഷാവർഷം നിർമ്മിക്കുന്നത്

വിസ തട്ടിപ്പ് കേസ്

അബുദാബിയില്‍ ഷിപ്പില്‍ ജോലിയ്ക്കായി വിസ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്സില്‍ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.

30 റോഡിനായി 8.39 കോടി അനുവദിച്ചു.

സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ നവീകരണത്തിനായി 8.39 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായാണ് വിവിധ റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ചിരിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളുടെ പേരുകൾ ചുവടെ ചേർക്കുന്നു. ജനശക്തി റോഡ് 15 ലക്ഷം എ കെ ജി പുഞ്ചപ്പാടം റോഡ് 16 ലക്ഷം കോടം കുളം […]

ലഹരി വസ്തുക്കൾ നശിപ്പിച്ചു

തൃശ്ശൂർ റൂറൽ പൊലീസ് പരിധിയിൽ ഉള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളിൽ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം MDMA യും 20/01/2025 തിങ്കളാഴ്ച പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ടൈൽ ഫാക്ടറിയിൽ വച്ച് കത്തിച്ച് നശിപ്പിച്ചു. തൃശ്ശൂർ റൂറൽ പൊലീസ് Drug Disposal Committee യുടെ നിർദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്. 2024 വർഷത്തിൽ 94.291 കിലോഗ്രാം കഞ്ചാവും, 732.92 ഗ്രാം MDMA യൂം, 1594 ഗ്രാം HASHISH […]

ഗർഭാശയഗള ക്യാൻസർ പരിശോധന ക്യാമ്പ്

ഇരിഞ്ഞാലക്കുട IMA വനിതാ വിഭാഗമായ WIMS ന്റെ ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട മെട്രോ ആശുപത്രിയിൽ വച്ച് ലയണസ് ക്ലബ്ബ് മെമ്പർമാർക്കും പൊതു ജനങ്ങൾക്കുമായി ഗർഭശയഗള ക്യാൻസർ സ്‌ക്രീനിങ്ങും പാപ്സ്മിയർ പരിശോധനയും നടത്തി.മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ DR. M. R രാജീവ്‌ ക്യാമ്പിന്റെ ഉൽഘാടനം നിർവഹിച്ചു.WIMA പ്രസിഡന്റ്‌ DR. മഞ്ജു, സെക്രട്ടറി DR. റീജ,DR. ഉഷാകുമാരി,DR. ഹരീന്ദ്രനാദ്,ആശുപത്രി മാനേജർ മുരളി ദത്തൻ എന്നിവർ പ്രസംഗിച്ചു

5 വയസ്സുകാരനെ കൊന്ന പ്രതിക്ക് ജീവപര്യന്തം ശിക്ഷ!

5വയസുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് ജീവപരന്ത്യം കഠിന തടവിനു പുറമെ 12 കൊല്ലം തടവിനും 1.60 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചും കൂടാതെ വിക്ടിമിന് 1 ലക്ഷം രൂപ കോംമ്പന്‍സേഷനും അനുവദിച്ചു 30/03/2023 തിയ്യതി തൃശൂര്‍ ജില്ലയിലെ മുപ്പിയത്തുള്ള ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്സ‌് കമ്പനിയില്‍ വെച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മരണപ്പെട്ട കുഞ്ഞിന്റെ അമ്മ നജ്‌മ ഖാത്തൂണ്‍ എന്നവരും അച്ഛന്‍ ബഹാരൂള്‍ എന്നിയാളും ബ്രിക്‌സ്‌ കമ്പനിയിലെ ജോലിക്കാരും കമ്പനിയില്‍ തന്നെ […]