IJKVOICE

ഗാന്ധി സ്മരണയോടെ എഐവൈഎഫ് പൊതു സമ്മേളനം

ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു.

പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ സി പി എം കാറളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിലായി

തൃശ്ശൂർ അതിരപ്പിള്ളിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.. അതിരപ്പിള്ളി വില്ലേജ് ഓഫീസർ കെ എൽ ജൂഡ് ആണ് പിടിയിലായത്.

ആളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം

ആളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം നിശ്ചലമാണെന്നാരോപിച്ച് കോണ്‍ഗ്രസ് ഫെബ്രുവരി ഒന്നിന് രാവിലെ പത്തിന് പഞ്ചായത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കലവറ നിറയ്ക്കൽ ഭക്തിപൂര്‍വം

അവിട്ടത്തൂര്‍ മഹാദേവത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു

23കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

പ്രണയത്തിൽ നിന്നും പിന്മാറിയതിന് 23കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്തു.കണ്ണാറ ശാന്തിനഗർ സ്വദേശി ഒലിയാനിക്കൽ വീട്ടിൽ അർജുൻ ലാൽ ആണ് മരിച്ചത്.തൃശ്ശൂർ കുട്ടനെല്ലൂരിലെ പെൺകുട്ടിയുടെ വീട്ടിൽ വച്ച് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പെൺകുട്ടിയും, യുവാവും ഒരേ സ്കൂളിൽ പഠിച്ചവരാണ്. ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നും പറയുന്നു.എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇവർ തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.ഇതിനിടെ കഴിഞ്ഞ ദിവസം യുവാവ് യുവതിയുടെ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.ഇത് ചോദ്യം ചെയ്തതോടെ യുവാവ് […]

സമരം നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച റേഷന്‍ വ്യാപാരികള്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ സമരം നടത്തി.

ഹരിതോദ്യാന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 3-ാം നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഹരിതോദ്യാന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.

ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം

മാർ. ജെയിംസ് പയോറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം ഇരിങ്ങാലക്കുട. എ.കെ.സി.സി. സെയിറ്റ്.തോമസ് കത്തീഡ്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മാർച്ച് 23 മുതൽ 30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന രണ്ടാമത് മാർ. ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കു വേണ്ടിയുള അഖില കേരള സെവൻസ് ഫുട്ബോൾ മേളയുടെ ലോഗോ പ്രകാശനം റവ.ഡോ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. എ.കെ.സി.സി. പ്രസിഡന്റ് രഞ്ചി അക്കരക്കാരൻ അദ്ധ്യക്ഷത വഹിച്ചു. […]

ട്വിന്‍ ബിന്‍ സൗകര്യം ഒരുക്കി നഗരസഭ

ഇരിങ്ങാലക്കുടയില്‍ ഇനി മാലിന്യം നിക്ഷേപിയ്ക്കാന്‍ പൊതു ഇടങ്ങളില്‍ ട്വിന്‍ ബിന്‍ സൗകര്യം ഒരുക്കി നഗരസഭ.ചടങ്ങില്‍ ശുചികരണ തൊഴിലാളികള്‍ക്ക് ആദരം.