അപകടത്തിൽ കരുവന്നൂർ തേലപ്പിള്ളി സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട പോട്ട സംസ്ഥാന പാതയിൽ വല്ലകുന്നിൽ ഇരുചക്ര വാഹന അപകടത്തിൽ കരുവന്നൂർ തേലപ്പിള്ളി സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 5-ാം വാർഡ് മംഗലൻ വർഗ്ഗീസ് മകൻ സജിത്ത് (58) ആണ് മരിച്ചത്. കല്ലേറ്റുകരയിൽ ഫ്രൂട്ട്സ് ഷോപ്പ് നടത്തുന്ന സജിത്ത് ഷോപ്പ് അടച്ച് വെള്ളിയാഴ്ച്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ശനിയാഴ്ച്ച 4.30 ന് സെൻ്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ […]
ആക്രമണത്തിൽ ഓട്ടോയാത്രക്കാരന്‍ സാരമായി പരിക്കേറ്റു

സംഘം ചേർന്നുള്ള ആക്രമണത്തിൽ ഓട്ടോയാത്രക്കാരന്‍ സാരമായി പരിക്കേറ്റു.കോടന്നൂരിലെ ബാറിൻ്റെ മുറ്റത്താണ് സംഭവം
തർക്കം കൊലപാതക ശ്രമത്തിലേക്ക്

ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം കൊലപാതക ശ്രമത്തിലേക്ക്; പ്രതി അറസ്റ്റിൽ ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പൂമംഗലം എടക്കുളത്തുകാരൻ സതീഷ് (45 വയസ്സ്) നെ ആക്രമിച്ച കേസിൽ സുന്ദരപാണ്ഡ്യൻ (30 വയസ്സ്) കുമ്മം പെട്ടി, ദിണ്ഡിഗൽ, തമിഴ്നാട് എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 4-നു രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട അവറാൻ പെട്രോൾ പമ്പിന് എതിർവശത്തുള്ള സ്റ്റാർ ബെൻസ് സ്പെയർ പാർട്സ് സ്ഥാപനത്തിന് മുൻവശത്ത് വെച്ചാണ് ആക്രമണം നടന്നത്. തർക്കത്തിനിടെ “നീ” എന്നു വിളിച്ചതിന്റെ […]
അവിട്ടത്തൂർ ഉത്സവം

ഉത്സവബലിക്ക് വൻ ഭക്തജന തിരക്ക് ‘ അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിലെ എഴാം ഉത്സവമായ വ്യാഴാഴ്ച ഉത്സവബലിക്ക് കാണിക്കയിട്ട് മാതൃക്കൽ ദർശനത്തിന് നൂറ് കണക്കിന് ഭക്തജനങ്ങൾ തൊഴുത് സായൂജ്യം നേടി. തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കാർമ്മികത്വം നൽകി. വെള്ളിയാഴ്ച വലിയ വിളക്ക്’ ഞായറാഴ്ച ആറാട്ടോടുകൂടി ഉത്സവം സമാപിക്കും
ഷാബു (53) മരണപ്പെട്ടു

ചെമ്മണ്ട കുറുമ്പാടൻ പരേതനായ കുട്ടൻ മകൻ ഷാബു (53)മരണപ്പെട്ടു. അമ്മ: ശാരദ, ഭാര്യ: ദീപ്തി. മക്കൾ: ദിൽഷൻ,ദർശൻ, സഹോദരങ്ങൾ:കൃഷ്ണൻ, രാജൻ,ഷൈജു,സജീവൻ, സംസ്കാരം: 7/02/25- രാവിലെ 9 ന് വീട്ടു വളപ്പിൽ
അരകോടിയിലധകം തട്ടിയ അകൗണ്ടൻറ് പിടിയിൽ

ചെങ്ങമനാട് സ്വദേശി മാത്യുസ് മാനേജിങ്ങ് പാര്‍ട്ട്ണറായ മുരിങ്ങൂരിലുള്ള ഹോട്ടലിൽ നിന്നും ഒരു വർഷത്തെ വരുമാനമായ 64,38500 രൂപ തട്ടിയെടുത്ത കൂത്തുപറമ്പ് , മാങ്ങാട്ടി ഡാം ,വടക്കേകണ്ടി വീട്, സ്വദേശി ഫെയ്ത്ത് (28)നെയാണ് അറസ്റ്റ് ചെയ്തത്. ചെങ്ങമനാട് സ്വദേശിയായ മാത്യുസ് 44 വയസ്സ് മാനേജിങ്ങ് പാര്‍ട്ട്നര്‍ ആയുള്ള മുരിങ്ങൂരിലുള്ള ഹോട്ടലിൽ അക്കൌണ്ട൯െറായി ജോലി ചെയ്ത് വരവെ ഫെയ്ത്ത് ഹോട്ടലിൽ 29/04/2023 തീയ്യതി മുതല്‍ 9/05/2024 തീയ്യതി വരെയുള്ള കാലയളവില്‍ Bar,Restuarant,Room,Banquit Hall എന്നിവയില്‍ നിന്നും ലഭിച്ച വരുമാനം ക്യാഷ് […]
അഭിഭാഷകർ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി

അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കുക, അഭിഭാഷക ക്ഷേമനിധി 25 ലക്ഷം രൂപ ആക്കി ഉയർത്തുക, കേരള ബാർ കൗൺസിലിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക, കോർട്ട് ഫീസ് വർദ്ധിപ്പിക്കുന്നതിനുള്ള ജസ്റ്റിസ് വി.കെ.മോഹനൻ കമ്മീഷൻ ശുപാർശകൾ തള്ളിക്കളയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 2025 ഫെബ്രുവരി 12ന് സെക്രട്ടറിയറ്റ് മാർച്ച് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് (ഐ എ എൽ) ഇരിങ്ങാലക്കുട യൂണിറ്റ് സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. കൺവെൻഷൻ ഐ എ എൽ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് അഡ്വ. […]
ഗാന്ധി സ്മരണയോടെ എഐവൈഎഫ് പൊതു സമ്മേളനം

ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ സി പി എം കാറളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിലായി

തൃശ്ശൂർ അതിരപ്പിള്ളിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.. അതിരപ്പിള്ളി വില്ലേജ് ഓഫീസർ കെ എൽ ജൂഡ് ആണ് പിടിയിലായത്.