ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി സംഘടിപ്പിക്കുന്ന ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ലീഗിന്റെ കളിക്കാരുടെ ലേലം ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടന്നു.
1,അവനീർ ഏവിയേഷൻസ് തൃശൂർ ,
2,കൊച്ചിൻ സ്മാഷേഴ്സ്, എറണാകുളം ,
3, കാസ ഇരിഞ്ഞാലക്കുട ,
4, ഡി ബി എ തൃശൂർ ,
5, ഇരിഞ്ഞാലക്കുട വിന്നേഴ്സ് ,
6, ഷാൻ സ്പോർട്സ് ചാലക്കുടി,
7, കോലോത്തുംപടി ഷട്ടിൽ ക്ലബ്,
8, തൃശൂർ ടെന്നീസ് ട്രസ്റ്റ് ,തൃശൂർ
എന്നീ എട്ടു ഫ്രാഞ്ചൈസികൾ ലേലത്തിൽ പങ്കെടുത്തു. അന്തർ ദേശീയ കളിക്കാർ ഉൾപ്പെടെ പത്തനംതിട്ട,കോട്ടയം, കൊല്ലം, എറണാകുളം,തൃശൂർ മലപ്പുറം,പാലക്കാട് ജില്ലകളിൽനിന്നുമായി എൺപതോളം പ്രശസ്ത താരങ്ങളെ ഫ്രാഞ്ചയ്സികൾ ലേലത്തിൽ പിടിച്ചു,
ലീഗ് മത്സരങ്ങൾ 27/ 04/2025 നു ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിലും കാത്തലിക് സെന്ററിലുമായി നടക്കും . ലേലനടപടികൾക്കു ശ്രീ പീറ്റർ ജോസഫ് , ശ്രീ സ്റ്റാൻലി പി ആർ , ശ്രീ ടോമി മാത്യു, ശ്രീ സ്റ്റാൻലി ലാസർ, ശ്രീ ശ്യാo പീറ്റർ എന്നിവർ നേതൃത്വം നൽകി