IJKVOICE

ഹരിതോദ്യാന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 3-ാം നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഹരിതോദ്യാന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.

ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം

മാർ. ജെയിംസ് പയോറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം ഇരിങ്ങാലക്കുട. എ.കെ.സി.സി. സെയിറ്റ്.തോമസ് കത്തീഡ്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മാർച്ച് 23 മുതൽ 30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന രണ്ടാമത് മാർ. ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കു വേണ്ടിയുള അഖില കേരള സെവൻസ് ഫുട്ബോൾ മേളയുടെ ലോഗോ പ്രകാശനം റവ.ഡോ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. എ.കെ.സി.സി. പ്രസിഡന്റ് രഞ്ചി അക്കരക്കാരൻ അദ്ധ്യക്ഷത വഹിച്ചു. […]

ട്വിന്‍ ബിന്‍ സൗകര്യം ഒരുക്കി നഗരസഭ

ഇരിങ്ങാലക്കുടയില്‍ ഇനി മാലിന്യം നിക്ഷേപിയ്ക്കാന്‍ പൊതു ഇടങ്ങളില്‍ ട്വിന്‍ ബിന്‍ സൗകര്യം ഒരുക്കി നഗരസഭ.ചടങ്ങില്‍ ശുചികരണ തൊഴിലാളികള്‍ക്ക് ആദരം.

ബണ്ട് നിർമ്മാണം പൂർത്തിയായി

കോന്തിപുലം പാലത്തിന് കീഴെ കെ.എല്‍.ഡി.സി. കനാലിന് കുറുകെ കെട്ടുന്ന താല്‍ക്കാലിക ബണ്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.6 ലക്ഷം രൂപയോളം ചിലവഴിച്ചാണ് താൽക്കാലിക ബണ്ട് വർഷാവർഷം നിർമ്മിക്കുന്നത്

വിസ തട്ടിപ്പ് കേസ്

അബുദാബിയില്‍ ഷിപ്പില്‍ ജോലിയ്ക്കായി വിസ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്സില്‍ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.

30 റോഡിനായി 8.39 കോടി അനുവദിച്ചു.

സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ നവീകരണത്തിനായി 8.39 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായാണ് വിവിധ റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ചിരിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളുടെ പേരുകൾ ചുവടെ ചേർക്കുന്നു. ജനശക്തി റോഡ് 15 ലക്ഷം എ കെ ജി പുഞ്ചപ്പാടം റോഡ് 16 ലക്ഷം കോടം കുളം […]

ലഹരി വസ്തുക്കൾ നശിപ്പിച്ചു

തൃശ്ശൂർ റൂറൽ പൊലീസ് പരിധിയിൽ ഉള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളിൽ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം MDMA യും 20/01/2025 തിങ്കളാഴ്ച പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ടൈൽ ഫാക്ടറിയിൽ വച്ച് കത്തിച്ച് നശിപ്പിച്ചു. തൃശ്ശൂർ റൂറൽ പൊലീസ് Drug Disposal Committee യുടെ നിർദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്. 2024 വർഷത്തിൽ 94.291 കിലോഗ്രാം കഞ്ചാവും, 732.92 ഗ്രാം MDMA യൂം, 1594 ഗ്രാം HASHISH […]