IJKVOICE

സ്കൂൾ നാഷണൽ ഗെയിംസിൽ വെങ്കല ജേതാവ് ജോനാഥൻ ജി!

2024 നവംബർ 20 മുതൽ 26 വരെ പഞ്ചാബിലെ പട്യാലയിൽ നടന്ന 68-ാമത് സ്കൂൾ നാഷണൽ ഗെയിംസ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെങ്കല മെഡൽ കരസ്ഥമാക്കിയ സ്റ്റേറ്റ് സ്കൂൾ അണ്ടർ19 ബാസ്ക്കറ്റ്ബോൾ ടീം (ആൺകുട്ടികൾ) അംഗമായ ഇരിഞ്ഞാലക്കുട സ്വദേശി ജോനാഥൻ ജി കരയാംപറമ്പിൽ. ആലപ്പുഴ പുളിങ്കുന്ന് സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ വിദ്യാർത്ഥിയായ ജോനാഥൻ ഇരിങ്ങാലക്കുട കൊല്ലാട്ടി അമ്പലത്തിന് മുൻവശം താമസിക്കുന്ന കെ. ജെ. ജോർജ്ജിന്റെയും പുല്ലൂർ സഹകരണ ബാങ്ക് നീതി […]

അബ്ദുൾ മനാഫ് (70), കാട്ടുങ്ങച്ചിറ, നിര്യാതനായി

കബറടക്കം നാളെ(ഡിസംബർ 2 നു)രാവിലെ 10.00 മണിക്ക് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തപ്പെടും.ഭാര്യ മെഹ്റുന്നീസ, മകൻ കിഷോർ ഷാ, മരുമകൾ ആത്തിഖ

ണ്ഡാര മോഷ്ടാവിനെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ഇരുപത്തേഴാം തീയതി ചെറുകുന്ന് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ത തകര്‍ത്ത് മുപ്പത്തഞ്ചായിരത്തോളം രൂപ കവര്‍ന്ന കേസിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ചാലക്കുടി, ആളൂര്‍, കൊടകര തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള പന്ത്രണ്ടോളം കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. എസ് ഐ.ഇ. എ സുരേഷ്, എ എസ് ഐ ആഷ്ലി, സിപിഒ കിരണ്‍ എന്നിവരുടെ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

നിര്യാതനായി

ഇരിങ്ങാലക്കുട> പ്രശസ്ത നർത്തകനും,നൃത്തകലാ അദ്ധ്യാപകനുമായിരുന്ന കുഴിക്കാട്ടുകോണം കൊടയ്ക്കാട്ടിൽ അയ്യപ്പൻ മകൻ സഹദേവൻ-(ട്രിച്ചൂർ സഹ.76 വയസ്സ്) നിര്യാതനായി. നർത്തകിയും,നൃത്താദ്ധ്യാപികയുമായ ഷീലയാണ് ഭാര്യ.ഇരുവരും ചേർന്ന് ചെന്നൈയിൽ ‘നൃത്താഞ്ജലി നാട്യകലാകേന്ദ്രം’ എന്ന സ്ഥാപനം നടത്തിവന്നിരുന്നു.പിന്നീട് 24 വർഷം ഷാർജയിൽ ‘കലാക്ഷേത്ര ഫൈനാർട്ട്സ്’ എന്ന നൃത്ത പരിശീല കേന്ദ്രവും നടത്തിവന്നിരുന്നു.കഴിഞ്ഞ 3 വർഷമായി വീട്ടിൽ വിശ്രമജീവിതം നയിച്ചു വരിയായിരുന്നു. ഇന്ത്യയിലും,വിദേശത്തുമായി നിരവധി ശിഷ്യസമ്പത്തുണ്ട്. പരേതയായ കാർത്ത്യായനിയാണ് മാതാവ്. മക്കൾ:സുബീഷ് (സൗദി അറേബ്യ),സുമേഷ് (യു.കെ). മരുമക്കൾ:അഞ്ജു (ഷാർജ) അപർണ്ണ (യു.കെ) നകുലൻ,ഇന്ദിര എന്നിവർ സഹോദരങ്ങളാണ്. […]

സ്ത്രീകളെ ഉപദ്രവിച്ച വിരുതൻ പിടിയിൽ

ബൈക്കിൽ സഞ്ചരിച്ച് സന്ധ്യാ സമയങ്ങളിൽ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ച് ഉപദ്രവിക്കുന്ന വിരുതൻ പിടിയിൽ കൊടകര : മറ്റത്തൂർ കുന്ന് , ആറ്റപ്പിള്ളി, മൂലംകുടം പരിസരത്ത് എല്ലാ ദിവസവും ഇരുട്ടു വീണു തുടങ്ങുന്ന സമയത്ത് ബൈക്കിൽ സഞ്ചരിച്ച് ജോലി കഴിഞ്ഞും മറ്റും വീട്ടിലേക്ക് നടന്നും സ്കൂട്ടറിലും മടങ്ങുന്ന സ്ത്രീകളുടെ പുറകിലൂടെ എത്തി പെട്ടെന്ന് സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ച് ഒട്ടും പേടിയില്ലാതെ ലാഘവത്തോടെ സഞ്ചരിക്കുന്ന വിരുതൻ കൊടകര പോലീസിന്റെ പിടിയിലായി. ഷനാസ് 31 വയസ്സ് s/o നസീർ, പത്തമടക്കാരൻ […]

കാർ-സ്കൂട്ടർ അപകടം; യുവതി മരിച്ചു

തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഇരിങ്ങാലക്കുട കോമ്പാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു

ജെ.സി.ഐ. ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനം മാറ്റം 30ന്.

ജെ.സി.ഐ. ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നവംബർ 30ന് ശനിയാഴ്ച വൈകീട്ട് 7 മണിയ്ക്ക് ഇരിങ്ങാലക്കുട എസ്.എൻ ക്ലബ്ബ് ഹാളിൽ വെച്ച് നടക്കും

ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാസംഗമം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ തവനിഷ് സാമൂഹ്യ സേവന സംഘടനയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി സവിഷ്‌കാര എന്ന പേരില്‍ നവംബര്‍ 28, 29 തീയതികളില്‍ കലാ സംഗമത്തിന് വേദിയൊരുങ്ങുന്നു