മികവുത്സവം; സാക്ഷരതാ പരീക്ഷ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് കൊല്‍ക്കത്ത സ്വദേശി 32 വയസുകാരനായ അത്തറുളിന് ചോദ്യപ്പേപ്പര്‍ നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ അധ്യക്ഷയായി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍ മുഖ്യാതിഥിയായി. ഇന്‍സ്ട്രക്ടര്‍മാരായ വാസുദേവന്‍, ബിജി എന്നിവരാണ് 60 ല്‍പ്പരം ചങ്ങാതി പഠിതാക്കള്‍ക്കുള്ള നാലുമാസം നീണ്ടുനിന്ന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. ‘ഹമാരി മലയാളം’ എന്ന […]
നിയന്ത്രണം വിട്ട പെട്ടി ഓട്ടോ ഇടിച്ച് അപകടം

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.ചാലക്കുടി ഭാഗത്ത് നിന്നും വന്നിരുന്ന പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ബൈക്കിലും സ്‌കൂട്ടറിലും കാല്‍നടയാത്രികരെയും ഇടിക്കുകയായിരുന്നുവെന്ന് നാട്ടുക്കാര്‍ പറഞ്ഞു.അപകടത്തില്‍ പരിക്കേറ്റവരെ പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ പെട്ടിഓട്ടോയും ബൈക്കും ഭാഗികമായി തകര്‍ന്നിട്ടുണ്ട്
ഇരിങ്ങാലക്കുട നഗരസഭ എം.സി.പി. സെന്ററിന് 1.5 കോടി രൂപ തിരികെ നല്കാന് വിധി; ബി.ജെ.പി സമരം.
കൊമ്പൊടിഞ്ഞാമാക്കൽ ജുമാമസ്ജിദിൽ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ചു

ബഹു :ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിൻ്റെ 2023-24 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും ആളൂർ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ കൊമ്പൊടിഞ്ഞമാക്കൽ ജുമാ മസ്ജിദിന് സമീപത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു.ഡോ:ആർ.ബിന്ദുവിന്റെ എം.എൽ.എ പ്രത്യേക വികസന നിധിയിൽ നിന്നും 6 ലക്ഷം രൂപയാണ് ഹൈമാസ്റ്റ് ലൈറ്റിനായി അനുവദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ഷൈനി തിലകൻ സ്വാഗതവും, വൈസ് പ്രസിഡന്റ് […]
എം ഡി എം എ വിതരണക്കാരന് പിടിയില്‍
സൗജന്യ ആയുർ വേദ മെഡിക്കൽ ക്യാമ്പ്.

ഇരിഞ്ഞാലക്കുട സെയിന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വൈദ്യരത്നം ഔഷധശാല ഇരിഞ്ഞാലക്കുട ബ്രാഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് കത്തീഡ്രൽ വികാരി വെരി. റവ. ഡോ.പ്രൊഫ.ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രഞ്ജി അക്കരക്കാരൻ അധ്യക്ഷത വഹിച്ചു. ഇരിഞ്ഞാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റിമാരായ ബാബു ജോസ് പുത്തനങ്ങാടി, ജോമോൻ തട്ടിൽ മണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ കൺവീനർ സാബു […]
റോഡ് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു
2023-ലെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ അസി. സബ് ഇൻസ്പെക്ടർ അപർണ ലവകുമാർ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി

പതിനാറ് വർഷങ്ങൾക്ക് മുൻപ് ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ, ചികിത്സയിലിരിക്കെ മരണപ്പെട്ടയാളുടെ മൃതദേഹം വിട്ടുകിട്ടാൻ പണമില്ലാതെ വിഷമിച്ച കുടുംബാംഗങ്ങൾക്ക് തന്റെ സ്വർണവള ഊരിക്കൊടുത്തും, ക്യാൻസർ രോഗികൾക്ക് സ്വന്തം മുടി ദാനം ചെയ്‌തും സാമൂഹ്യസേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതീകമായി മാറിയ അപർണ ജില്ലയിലെ ആമ്പല്ലൂർ സ്വദേശിനിയാണ്. കേവലം ഒരു വീട്ടമ്മ മാത്രമായിരുന്ന അപർണ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി കഠിന പ്രയത്നം കൊണ്ടാണ് സർക്കാർ ഉദ്യോഗം കരസ്ഥമാക്കി ഇന്നത്തെ നിലയിൽ എത്തിയത്. നേരത്തേ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അപർണക്ക് ലഭിച്ചിട്ടുണ്ട്.
വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗ് വഴി 43 ലക്ഷമതോളം തട്ടിയ ആളെ പോലീസ് പിടികൂടി
ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബ് ആഗസ്റ്റ് 15-ന് ജീവകാരുണ്യ എക്സ്ബിഷൻ സംഘടിപ്പിക്കും.