തൃശ്ശൂരിലെ സൗഹൃദ കൂട്ടായ്മയുടെ അത്തപൂക്കളം വിരിഞ്ഞു
കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു

വല്ലച്ചിറ മണവാംകോട് ക്ഷേത്രത്തിന് സമീപം കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സെന്ററിൽ കോട്ടപ്പുറം വീട്ടിൽ ഗിരിജന്റെയും അജിതയുടെയും മകൻ അഭയ് (19) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായ കാറളം കൂത്താട്ടുപറമ്പിൽ വീട്ടിൽ റാമിസി (19) ന് കാലിന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അതിവേഗത്തിൽ വന്ന കാർ എതിർദിശയിൽനിന്നുവന്ന ബൈക്കിൽ ഇടിക്കുന്നതും ഇവർ തെറിച്ചു വീഴുന്നതും സി.സി.ടി.വി. ദൃശ്യത്തിൽ കാണാം. നാട്ടുകാരും ചേർപ്പ് ആക്ട്സ് പ്രവർത്തകരും ചേർന്നാണ് ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. […]
പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം
കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.
വൈഗ വീടുകള്‍ യാഥാര്‍ത്ഥ്യമായി

താക്കോല്‍ദാനം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു സന്തോഷിൻ്റെ സന്തോഷത്തിൽ പങ്കുചേരാൻ അതീവ സന്തോഷമെന്നും കൃഷിമന്ത്രി തൃശ്ശൂരിലെ നിര്‍ധനരായ 4 കുടുംബങ്ങള്‍ക്ക് കൃഷി വകുപ്പ് നിര്‍മ്മിച്ചു നല്‍കുന്ന വൈഗ വീടുകളുടെ താക്കോല്‍ദാനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ ചെറുകുന്നുള്ള പുഴക്കല്‍ സന്തോഷിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. 2020 ജനുവരി 4 മുതല്‍ 7 വരെ തൃശ്ശൂരില്‍ നടന്ന […]
ബോധവത്കരണ ക്ലാസ് നടത്തി

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സങ്കല്‍പ്പ്-ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും ലോ കോളജ് വിദ്യാര്‍ഥികള്‍ക്കും മറ്റു മേഖലകളില്‍ ഉള്ള സ്ത്രീകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ബോധവത്കരണ ക്ലാസുകള്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. സാമൂഹ്യ നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ജോയ്സി സ്റ്റീഫന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. […]
രംഗശ്രീ ജില്ലാതല കലാ ജാഥ ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ മോഡല്‍ സി ഡി എസുകളില്‍ ‘ധീരം’ സ്വയം പ്രതിരോധ പരിശീലനം ആരംഭിക്കുന്നു. സ്ത്രീകളില്‍ സ്വയം പ്രതിരോധ ശേഷിയും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തുന്നത്. പരിശീലന പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി തൃശ്ശൂര്‍ കുടുംബശ്രീ രംഗശ്രീ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 2 ദിവസങ്ങളിലായി വാടാനപ്പിള്ളി, ഒരുമനയൂര്‍, പോര്‍ക്കുളം, പാറളം, വേളൂക്കര, ആളൂര്‍ എന്നീ സിഡിഎസുകളില്‍ തെരുവുനാടകം അവതരിപ്പിക്കുന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വാടാനപ്പിള്ളി സിഡിഎസില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി നിര്‍വ്വഹിച്ചു. കുടുംബശ്രീ സിഡിഎസ് […]
ഡോക്ടറെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമം
ധര്‍ണ നടത്തി

ഇരിങ്ങാലക്കുട നഗരസഭ എന്‍ജിനിയറിംഗ് വിഭാഗത്തിനെതിരെ ബി.ജെ.പി. പാര്‍ളിമെന്ററി പാര്‍ട്ടി എന്‍ജിനിയറിംഗിന് മുമ്പില്‍ ധര്‍ണ നടത്തി.ബില്ലുകള്‍ മാറി നല്‍കുന്നില്ലെന്ന് പരാതി
സൈക്കിളിൽ പോയിരുന്ന വ്യാപാരിയെ ബൈക്കിടിച്ച് വീഴ്ത്തി മാല കവരാൻ ശ്രമം