IJKVOICE

വൻ മയക്കുമരുന്നു വേട്ട

ചാലക്കുടിയിൽ വൻ മയക്കുമരുന്നു വേട്ട, മാരക രാസലഹരിയായ എം ഡി എം എ വിൽപ്പനക്കായി എത്തിയ രണ്ട് യുവതികളും എം ഡി എം എ വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ, പ്രതികൾ റിമാന്റിലേക്ക്* *തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ലഹരി വിരുദ്ധസേനയിലെ അംഗങ്ങൾ ചേർന്ന് ചാലക്കുടി കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നാണ് പ്രതികളെ എം ഡി എം യുമായി […]

എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

ഇരിങ്ങാലക്കുട : കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്‌. ഇരിങ്ങാലക്കുട തുറവൻകാട് സ്വദേശി നടുവിലപറമ്പിൽ സദാനന്ദൻ്റെയും സുനന്ദയുടെയും മകനാണ് നിഷിൽ സദാനന്ദൻ ‘ ഭാര്യ ആതിര. മകൾ രണ്ടുവയസ്സുകാരി ജാൻകി.ഈ ആഴ്ച്ച നാട്ടിൽ വരാനിരിക്കുകയായിരുന്നു നിഷിൽ . ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ തലക്ക് ഗുരുതര പരിക്ക് […]

സത്യസായി ബാബയുടെ 100-ാം ജയന്തി

സത്യസായി ബാബയുടെ 100-ാം ജയന്തി ആഘോഷങ്ങള്‍ ഇരിങ്ങാലക്കുടയില്‍ വിപുലമായി ആഘോഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

അനുസ്മരണം നടന്നു

ഡൽഹി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടന്നു

ഫാത്തിമ ഷഹ്സീനയെ മന്ത്രി ആർ ബിന്ദു അനുമോദിച്ചു

പോർച്ചുഗലിലെ മിൻഹോ സർവ്വകലാശാലയിൽ ഗവേഷണ പഠനത്തിനുള്ള അവസരമാണ് ഇരിങ്ങാലക്കുട കരുവന്നൂർ എട്ടുമന സ്വദേശിയായ പുന്നിലത്ത് സിദ്ദീഖിൻ്റേയും ഷബീനയുടേയും മകളായ ഫാത്തിമക്ക് ലഭിച്ചിരിക്കയാണ്. ജീവൻരക്ഷാ മരുന്നുകളുടെ വില നിയന്ത്രണം ലക്ഷ്യമിടുന്ന ഫാർമസ്യൂട്ടിക്കൽ ഡൗൺസ്ട്രീം പ്രോസസിംഗ്, ക്രിസ്റ്റലൈസേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ വിവിധ രാജ്യങ്ങളിലായി മൂന്നു വർഷം നീളുന്ന ഗവേഷണത്തിനാണ് സ്കോളർഷിപ്പ് ലഭിച്ചത്. തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ് ബിരുദവും ഫാത്തിമ ഷഹ്സീന നേടിയിരുന്നു. ബെസ്റ്റ് ഓവറോൾ […]

സ്വർണം കരസ്ഥമാക്കി അപർണ ഉണ്ണികൃഷ്ണൻ

ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിൽ ട്രിപ്പിൾ സ്വർണം കരസ്ഥമാക്കി കാറളം സ്വദേശി അപർണ ഉണ്ണികൃഷ്ണൻ. ഭരതനാട്യം, കേരളനടനം, നാടോടിനൃത്തം എന്നിവയിലാണ് അപർണ ഒന്നാം സ്ഥാനം നേടിയത്. കാറളം കൊല്ലയിൽ ഉണ്ണികൃഷ്ണൻ്റെയും രമ്യയുടെയും മകളായ അപർണ ഇരിങ്ങാലക്കുട സെൻ്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കോഴിക്കോട് കലാക്ഷേത്ര അമൽനാഥിൻ്റെ കീഴിലാണ് അപർണ നൃത്തം അഭ്യസിച്ച് വരുന്നത്

ജനറൽ ആശുപത്രി ഉദ്‌ഘാടനം

തോമസ് ഉണ്ണിയാടനെ ക്ഷണിക്കാത്തതിൽ പ്രതിഷേധം ചടങ്ങ് ബഹിഷ്‌ക്കരിച്ച് കേരള കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ഇരിഞ്ഞാലക്കുട:ജനറൽ ആശുപത്രിയുടെ ഉദ്‌ഘാടന ചടങ്ങിലേക്ക് മുൻ എം എൽ എ തോമസ് ഉണ്ണിയാടനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ചടങ്ങ് ബഹിഷ്‌കരിച്ചു.താലൂക്ക് ആശുപത്രിയായിരുന്ന ഈ ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തിയതും നൂറോളം തസ്തികകൾ സൃഷ്ട്ച്ച് അനുമതി വാങ്ങിയതും കെട്ടിട നിർമാണത്തിനാവശ്യമായ 20 കോടി രൂപ അനുവദിച്ചതും തോമസ് ഉണ്ണിയാടൻ എം എൽ എയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണെന്നും ഇത് സംബന്ധിച്ച് […]

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പുതിയ ഒ.പി ബ്ലോക്ക് കെട്ടിടം നാടിന് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പുതിയ ഒ.പി, ഐ.പി, ഓപ്പറേഷന്‍ തിയേറ്റര്‍ കെട്ടിടം ആരോഗ്യ-വനിത, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി കെട്ടിടം ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ മേഖലയില്‍ വിസ്മയകരമായ മാറ്റമാണ് സാധ്യമാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങള്‍ മികച്ച സൗകര്യവും സാധാരണക്കാര്‍ക്ക് ചികിത്സ ഉറപ്പ് വരുത്താനും സാധിച്ചിട്ടുണ്ടെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു. ആധുനിക ചികിത്സ സംവിധാനങ്ങള്‍ […]