IJKVOICE

വനിതാ പ്രസിഡണ്ട് എത്തുന്നു

ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് ഒരു വനിത എത്തുന്നു. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ കൂടിയായ ആർച്ച അനീഷ് ആണ് പുതിയ മണ്ഡലം പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൃപേഷ് ചെമ്മണ്ട വഹിച്ചിരുന്ന സ്ഥാനമാണ് ആർച്ചയിലേയ്ക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വാർഡ് 7 ൽ നിന്നാണ് ആർച്ച അനീഷ് വിജയിച്ച് നഗരസഭയിൽ എത്തുന്നത്. കലാക്ഷേത്ര ഹാളിൽ നടന്ന ചടങ്ങിൽ ബി ജെ പി ജില്ലാ പ്രസിഡൻ്റ് കെ കെ അനീഷ് […]

പീച്ചി ഡാം അപകടം; മരണം മൂന്നായി

പട്ടിക്കാട് സ്വദേശി പതിനാറ് വയസ്സുള്ള എറിനാണ് മരിച്ചത് വെള്ളത്തിൽ മുങ്ങിയ മറ്റു രണ്ടു കുട്ടികൾ ഇന്നലെ മരിച്ചിരുന്നു വെന്റിലേറ്ററിൽ കഴിയുന്നതിനിടയിലാണ് എറിന്റെ മരണം ആൻ ഗ്രേസ്, അലീന എന്നിവരാണ് ഇന്നലെ മരിച്ചത് നിമ ചികിത്സയിൽ തുടരുകയാണ് നിമയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ജൂബിലി മിഷൻ ആശുപത്രി അറിയിച്ചു

കലാമണ്ഡലം അവാർഡ് നേടി സൂരജ് നമ്പ്യാർ, രവികുമാർ

കലാമണ്ഡലം അവാർഡ് നേടി ഇരിങ്ങാലക്കുടയുടെ അഭിമാനമായി മാറിയ സൂരജ് നമ്പ്യാർ (കൂടിയാട്ടം)കലാമണ്ഡലം രവികുമാർ (മിഴാവ് ) എന്നിവർക്ക് നാടിന്റെ അഭിനന്ദനങ്ങൾ. ….

സ്വാമി സച്ചിദാനന്ദയുടെ നിർദേശങ്ങൾക്ക് ഐക്യദാർഢ്യം

ക്ഷേത്രാചാരങ്ങളുടെ ഭാഗമായി സ്വാമി സച്ചിദാനന്ദ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെ.പി.എം.എസ്. സ്വാമിയുടെ നിര്‍ദേശങ്ങള്‍ ആധുനികകേരളം ഏറ്റെടുക്കണമെന്ന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു.കല്ലേറ്റുംകരയില്‍ തൃശ്ശൂര്‍ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അജയഘോഷ്.

ദേവസ്സിക്കുട്ടി(87) നിര്യാതനായി

പുല്ലൂർ ഊരകം ചിറ്റിലപ്പിള്ളി തെമ്മാന ലോനപ്പൻ ദേവസ്സിക്കുട്ടി(87) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ )കാലത്ത് 10 മണിക്ക് ഊരകം സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ :ഷീന, ഷാന്റോ, ജോസ്, ഷീല. മരുമക്കൾ: ബെന്നി ജോളി,സുനിത,ജോയ്

ഫാ. ജോൺസൺ ജി. ആലപ്പാട്ട് നിര്യാതനായി

ഇരിഞ്ഞാലക്കുട രൂപതാംഗമായ ഫാ. ജോൺസൺ ജി. ആലപ്പാട്ട് (59) നിര്യാതനായി. 13-01-2025 തിങ്കളാഴ്ച രാവിലെ 09ന് ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1965 മെയ് 07ന് ആലപ്പാട്ട് തെക്കേത്തല ജോർജ് – ലൂസി ദമ്പതികളുടെ മകനായി പറപ്പൂക്കര പ്രദേശത്ത് ജനിച്ചു. റവ. ഫാ. ആന്റോ ജി. ആലപ്പാട്ട്, റവ.സിസ്റ്റർ മെറിറ്റ എസ് ജെ എസ് എം, റോസിലി ജോണി, റാണി ആന്റോ, ജോസഫ് (Late), വർഗീസ്, ഡോ. പീറ്റർ എന്നിവർ സഹോദരങ്ങളാണ്. തൃശ്ശൂർ, തോപ്പ് […]

പീഡന കേസ്സിലെ പ്രതി അറസ്റ്റിൽ

കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിഷ്ണു 31 വയസ്സ്, S/O ഗോപി, നായരുപറമ്പിൽ വീട്, കരാഞ്ചിറ ദേശം, കാട്ടൂർ എന്നയാളെ കാട്ടൂർ ഇൻസ്‌പെക്ടർ ബൈജു ഇ ആർ അറസ്റ്റ് ചെയ്തു. പ്രതി ഭാര്യയായ മീനു വിനെ 3 വർഷമായി സ്ത്രീധനത്തിന്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്ന പേരിലും നിരന്തരം ശാരീരികമായും മാനസികവുമായും പീഡിപ്പിക്കുകയായിരുന്നു. ഭാര്യയുടെ സ്വർണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു. 31.12.24 തിയ്യതി രാത്രി പ്രതി ഭാര്യയെ ക്രൂരമായി മർദ്ധിക്കുകയും അതിനിടയിൽ […]