5 വയസ്സുകാരനെ കൊന്ന പ്രതിക്ക് ജീവപര്യന്തം ശിക്ഷ!

5വയസുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് ജീവപരന്ത്യം കഠിന തടവിനു പുറമെ 12 കൊല്ലം തടവിനും 1.60 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചും കൂടാതെ വിക്ടിമിന് 1 ലക്ഷം രൂപ കോംമ്പന്‍സേഷനും അനുവദിച്ചു 30/03/2023 തിയ്യതി തൃശൂര്‍ ജില്ലയിലെ മുപ്പിയത്തുള്ള ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്സ‌് കമ്പനിയില്‍ വെച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മരണപ്പെട്ട കുഞ്ഞിന്റെ അമ്മ നജ്‌മ ഖാത്തൂണ്‍ എന്നവരും അച്ഛന്‍ ബഹാരൂള്‍ എന്നിയാളും ബ്രിക്‌സ് കമ്പനിയിലെ ജോലിക്കാരും കമ്പനിയില്‍ തന്നെ […]
കാട്ടൂർ പൊട്ടക്കടവ് സ്ലൂയിസ് തകരാർ

കാട്ടൂര്‍ പൊട്ടക്കടവ് പാലത്തിനു സമീപമുള്ള സ്ലൂയിസിന്റെ ഭാഗത്തിന് തകരാര്‍ കണ്ടെത്തി. തകര്‍ന്ന ഭാഗങ്ങളിലൂടെ ഉപ്പുവെള്ളം കയറി പ്രദേശത്തെ കൃഷിനശിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്
കരാട്ടേ ചാമ്പ്യന്‍ഷിപ്പിൽ പെരിഞ്ഞനം സ്വദേശിക്ക് സ്വർണം

ദേശീയ തലത്തില്‍ കരാട്ടേ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി പെരിഞ്ഞനം സ്വദേശി സ്‌നേഹല്‍.ജനുവരി 14 മുതല്‍ 18 വരെ ഹരിയാനയില്‍ എം ഡി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ആള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി കരാട്ടേ ചാമ്പ്യന്‍ഷിപ്പിലാണ് സ്‌നേഹല്‍ സ്വര്‍ണ്ണമെഡല്‍ നേട്ടം സ്വന്തമാക്കിയത്.എം ജി യൂണിവേഴ്‌സിറ്റി താരവും തായ്‌ഷോക്കായ് ഗോജു രെയു കരാട്ടേ വിദ്യാര്‍ത്ഥിയുമായ സ്‌നേഹല്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള ദേശീയ മത്സരാത്ഥിയാണ്.പെരിഞ്ഞനം സ്വദേശി പരേതനായ കാരയില്‍ ഹരീഷിന്റെയും സ്മിതയുടെയും മകനാണ് സ്‌നേഹല്‍.
വിസ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട: അഗ്‌നീറ എന്ന സ്ഥാപനം വഴി വിദേശരാജ്യങ്ങളിൽ ജോലിക്ക് വിസ ശരിയാക്കി തരാം എന്ന് പറഞ്ഞു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന കാറളം വില്ലേജിൽ കിഴുത്താണി ദേശത്ത് ചെമ്പിപ്പറമ്പിൽ വീട്ടിൽ വേലായുധൻ മകൻ 53 വയസ്സുള്ള സുനിൽകുമാർ ആണ് ഇരിഞ്ഞാലക്കുട പോലീസിന്റെ പിടിയിലായത്. ഉദ്യോഗാർത്ഥികളിൽ നിന്ന് ഹംഗറി ,യുകെ പോലുള്ള രാജ്യങ്ങളിൽ പാക്കിംഗ് ജോലികൾക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ആണ് സുനിൽകുമാറും ഭാര്യ നിഷാ സുനിൽകുമാറും ചേർന്ന് തട്ടിപ്പ് നടത്തിയത്. ഒളിവിൽ പോയ പ്രതിയെ […]
5 വയസ്സുള്ള ഇമ്രാൻ അക്മൽ കലാം വേൾഡ് റെക്കോർഡിൽ

5 വയസ്സിൽ കലാം വേൾഡ് റെക്കോർഡിന്റെ അഭിനന്ദനർഹമായ അഗീകാരം കരസ്ഥ മാക്കിയിരിക്കുകയാണ് ഇമ്രാൻ അക്മൽ പി. സ്. 155 രാജ്യങ്ങളുടെ ഫ്ലാഗ് തിരിച്ചറിഞ്ഞതിനോടൊപ്പം ഇന്ത്യയിലെ സംസ്ഥാനങ്ങൾ, തലസ്ഥാനങ്ങൾ, സാമുദ്രങ്ങൾ, നദികൾ, ഭൂഖണ്ഡങ്ങൾ, ഇന്ത്യൻ ദേശീയ ചിഹ്നങ്ങൾ, കേരളത്തിലെ ജില്ലകൾ, ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പേരുകൾ, ശാസ്ത്രവും പഠനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും വേഗതയിൽ പറഞ്ഞതിനാണ് റെക്കോർഡിന് അർഹനായത് മാപ്രാണം ഏർവാടിക്കാരൻ വീട്ടിൽ സഞ്ജുഷ് സലീമിന്റെയും മുബീന സഞ്ജുഷിന്റെയും മകനാണ് ഇമ്രാൻ […]
കാപ്പ ചുമത്തി ജയിലിലടച്ചു

തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും, കവര്‍ച്ചാ കേസ്സിലെ പ്രതിയുമായ മതിലകം പൊന്നാംപടി കോളനി സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ അലി അഷ്ക്കറിനെയാണ് (26 വയസ്സ്) കാപ്പ ചുമത്തി ജയിലിലടച്ചത്. ഹണി ട്രാപ്പില്‍പ്പെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടി കൊണ്ട് പോയി കവര്‍ച്ച നടത്തിയ കേസ്സിലെ പ്രധാന പ്രതിയാണ്. ഈ കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങുവാന്‍ ഇരിക്കെയാണ് കാപ്പ ചുമത്തിയത്. കവര്‍ച്ചാ കേസ്സിലെ പ്രതികളായ കൈപ്പമംഗലം തിണ്ടിക്കല്‍ ഹസീബ്, മതിലകം സ്വദേശി ഊളക്കല്‍ സിദ്ദിക്ക് എന്നിവരെ മുന്‍ ദിവസങ്ങളില്‍ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. […]
പുതിയ ഒ.പി. ബ്ലോക്ക് ഉദ്ഘാടനം

ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളില്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാരില്‍ നിന്നുള്ള ഒരു കോടി 31 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം ആരോഗ്യ കേന്ദ്രത്തിന്റെ ഒ.പി. വിഭാഗം കെട്ടിടം ഉദ്ഘാടനം ചെയ്തു.
പണം തട്ടിയ കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി

ആളൂർ സ്വദേശിയായ യുവാവിന് യു.കെ യിലേക്ക് ജോബ് വിസ ശരിക്കിത്തരാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി.
റോഡ് സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു

എടതിരിഞ്ഞി HDPSHSS ൽ ‘സുരക്ഷിതമാർഗ് ‘ എന്ന റോഡ് സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു.
മൂർക്കനാട് സേവ്യർ അനുസ്മരണം

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിൻ്റെയും ശക്തി സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ മൂർക്കനാട് സേവ്യർ അനുസ്മരണം സംഘടിപ്പിച്ചു.