IJKVOICE

കിണറ്റിൽ മരിച്ച നിലയിൽ

ഇരിങ്ങാലക്കുട* : കാട്ടൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പോഞ്ഞനം ജുമാമസ്ജിദിനുസമീപം നമ്പിയത്ത് വീട്ടിൽ മുഹമ്മദ് മകൻ ഹസൻ ( 81 ) കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഭാര്യ ഖദീജാബീ. മക്കൾ ഹൻസ.ഡോ: ഹസ്‌ന.ഷഹന ( സർക്കാർ തൊഴിൽ വകുപ്പ് തൃശ്ശൂർ) മരുമക്കൾ ഫൈസൽ.ഷെബിർ. കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.ഖബറടക്കം പോഞ്ഞനംജുമാ മസ്ജിദ് ഖബർസ്ഥാനിൽൽ നടന്നു

ടോവിനോയുടെ ‘ഐഡന്റിറ്റി

മാർക്കറ്റിംഗ് ശരിക്ക് ടോവിനോയുടെ സിനിമകൾ ചെയ്യുന്നത് കണ്ടു പഠിക്കണം. ഐഡന്റിട്ടി എല്ലാം പക്കാ പ്രൊഫഷണൽ ആയാണ് മാർക്കറ്റിങ് ചെയ്യുന്നത്. കേരളത്തിലെ മൂന്ന് സിറ്റികൾ അതും പരസ്പരം നല്ല ഡിസ്റ്റൻസ് ഉള്ള സിറ്റികൾ ആണ് ഇന്നലെ ഒരു ദിവസം കൊണ്ട് കവർ ചെയ്തത്. അതും ഹെലികോപ്റ്ററിൽ.. തൃശൂർ, കോട്ടയം, തിരുവനന്തപുരം. ട്രൈയ്ലർ പ്രോമിസ് ചെയ്ത ആ ലെവലിലുള്ള പടം ആയിരിക്കും ഐഡന്റിറ്റി എന്ന് ഉറപ്പാണ്. പുതുവർഷത്തെ ആദ്യ ഹിറ്റ്‌ ആകാൻ എല്ലാ ചാൻസുമുണ്ട്. ഒരു നോർമൽ ക്രൈം ത്രില്ലർ […]

അനുസ്മരണ പദയാത്ര

ജനുവരി 17 ന് നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ ഗാന്ധിജി അനുസ്മരണ പദയാത്രയും ഗാന്ധി സ്മൃതി സംഗമവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഗതാഗത തടസം

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ കോഴിക്കാട് ഓലപ്പാടത്ത് അശാസ്ത്രീയമായ ബണ്ട് നിര്‍മ്മാണം മൂലം റോഡിലേക്ക് ഉപ്പുവെള്ളം കയറി ഗതാഗതം മുടങ്ങുന്ന അവസ്ഥയായിരിക്കുകയാണെന്ന് പരാതി

എയുപി സ്കൂളിലെ പാചകപ്പുര തുറക്കും ജനുവരി 3ന്

മുരിയാട് എ യു പി വിദ്യാലയത്തിലെ പുതുതായി നിര്‍മ്മിച്ച പാചകപുരയുടെയും സ്റ്റോറിന്റെയും ഉദ്ഘാടനം ജനുവരി 3 ന് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

അഭിനന്ദനങ്ങൾ

ജാർഖണ്ടിൽ നടന്ന 43th നാഷണൽ യോഗാസന ചാമ്പ്യൻഷിപ്പ് 2024 ൽ പങ്കെടുത്ത് 24 to 30 age category യിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ നന്ദിക്കര ചേരിമലയിൽ ബിജു ശാന്തിയുടെ മകൾ ഗായത്രി ക്ക്‌ അഭിനന്ദനങ്ങൾ. (NB: ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയിരുന്നു.)

യുവാവ് കുത്തേറ്റ് മരിച്ചു

തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ പെൺകുട്ടികളുമായി ഇരുട്ടത്ത് പോകുന്നത് ചോദ്യം ചെയ്ത യുവാവ് കുത്തേറ്റ് മരിച്ചു കുത്തിയത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി

രാധാകൃഷ്ണൻ നായർ (96)അന്തരിച്ചു

ഇരിഞ്ഞാലക്കുട പേഷ്കാർ റോഡിൽ വെട്ടിയാട്ടിൽ ഭവനത്തിൽ താമസിക്കുന്ന തിരുവനന്തപുരം മുണ്ടനാട്ടു രാധാകൃഷ്ണൻ നായർ (96)അന്തരിച്ചു.പരേതയായ ഇരിഞ്ഞാലക്കുട വെട്ടിയാട്ടിൽ വിശാലാക്ഷി അമ്മയുടെ ഭർത്താവാണ്. മക്കൾ ഭാസ്കരൻ, ഹേമലത, ജയസൂര്യൻ, ബാലസൂര്യൻ. മരുമക്കൾ :മായ, രാമചന്ദ്രൻ, പ്രസന്ന, ലക്ഷ്മി. സംസ്ക്കാരം ഡിസംബർ 30 തിങ്കളാഴ്ച്ച രാവിലെ ഒമ്പതരക്ക് എസ്. ൻ. ബി. സ് മുക്തിസ്‌ഥാനത്തിൽ നടക്കും. ഇരിഞ്ഞാലക്കുടയിലെ ആദ്യകാല ആർ. എസ്. എസ് പ്രവർത്തകരിൽ ഒരാളായിരുന്ന രാധാകൃഷ്ണൻ മാസ്റ്റർ ഭാരതീയ ജനസംഘത്തിന്റെ രണ്ടാമത്തെ അധ്യക്ഷൻ കൂടിയായിരുന്നു.കൂടൽമാണിക്യം ക്ഷേത്രത്തിനകത്തും കിഴക്കേനടയിലും പിന്നീട് […]