ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റ് ലോഗോ പ്രകാശനം

ഇരിങ്ങാലക്കുട – ഫെബ്രുവരി 10, 11, 12 തിയതികളിലായി ജാതി മത വർഗ ദേദമെന്യെ നടത്തപ്പെടുന്ന ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ടൗൺ അമ്പ് ഫെസ്റ്റ് രക്ഷാധികാരി എം.പി. ജിജി ജീവകാരുണ്യ പ്രവർത്തകൻ നിസാർ അഷറഫിന് നൽകി കൊണ്ട് (പകാശനം ചെയ്തു ടൗൺ അമ്പ് ഫെസ്റ്റ് ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ വിൻസൻ കോമ്പാറക്കാരൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി കൺവീനർ അഡ്വ .ഹോബി ജോളി ആഴ്ചങ്ങാടൻ, […]
മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
പ്രേമദാസൻ (68) നിര്യാതനായി

എടതിരിഞ്ഞി : എടച്ചാലി പരേതനായ കൃഷ്ണൻ മകൻ പ്രേമദാസൻ (68) നിര്യാതനായി. പടിയൂരിലെ സാമൂഹിക -സാംസ്‌കാരിക പ്രവർത്തകനും നാടക – സിനിമാ നടനുമായിരുന്നു. സജീവ കോൺഗ്രസ് പ്രവർത്തകനും ദീർഘകാലം പടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹിയുമായിരുന്നു. സംസ്ക്കാരം ഇന്ന് (3-1-2026 ശനി ) രാവിലെ 8 മണിക്ക് സ്വവസതിയിൽ. ഭാര്യ : ലത മക്കൾ : കൃഷ്ണദാസ്, പ്രേം കൃഷ്ണൻ മരുമകൾ : നൗഫി
കാട്ടൂർ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി

കാട്ടൂർ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി. വൈകിട്ട് 5 30ന് നടന്ന ചടങ്ങിൽ എടത്തിരിത്തി ഫറോന വികാരി ഫാ. ജോഷി പാല്യാക്കര കൊടിയുയത്തി .തിരുനാളിനോടനുബന്ധിച്ച് ഇറക്കുന്ന സപ്ലിമെന്റിന്റെ പ്രകാശന കർമ്മവും ജോഷി പാലിയേക്കര നിർവഹിച്ചു .ദേവാലയ വികാരി ഫാദർ ജിൻ്റോ വേരംപിലാവ് സഹകാർമികത്വം വഹിച്ചു. ജനുവരി 1, 2 തീയതികളിലാണ് തിരുനാൾ ആഘോഷിക്കുന്നത്
സി.പി.ഐ മാള മണ്ഡലം കമ്മിറ്റി അംഗം ഇ.കെ. അനിലന്‍ രാജിവെച്ചു

സി.പി.ഐ മാള മണ്ഡലം കമ്മിറ്റി മെമ്പര്‍ ഇ.കെ. അനിലന്‍ സി പി ഐ യില്‍ നിന്ന് രാജിവെച്ചു സി എം പി ലേയ്ക്ക് പോകുന്നതായി ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ പിടികൂടി

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഇരിങ്ങാലക്കുട പോലീസ് പിടികൂടി
നിര്‍മ്മലം പദ്ധതിക്ക് ജനുവരി 1ന് തുടക്കം

കേരള ടാക്‌സ് പ്രാക്ട്രീഷണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വന്തം വീടിന് മുന്നിലുള്ള റോഡരിക് സ്വയം വൃത്തിയാക്കുന്ന പരിസരം നിര്‍മ്മലം പദ്ധതിയ്ക്ക് ജനുവരി 1ന് തുടക്കമാകും
വർണ്ണക്കുട 2025 ന് തുടക്കമായി

ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവത്തിന് തിരി തെളിഞ്ഞു,വർണ്ണക്കുട 2025 ന് തുടക്കമായി
നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് തൃശൂർ ജില്ലാതല ഉദ്ഘാടനം

കടുപ്പശ്ശേരി ജി.യു.പി.എസ് സ്കൂളിൽ നടന്ന നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് തൃശൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണന് അഭിനന്ദനങ്ങൾ