പനോക്കിൽ ബാബു മകൻ സജി (38 വയസ്സ് ). ഇന്നലെ രാവിലെ 6മണി മുതൽ എടക്കുളം കനാൽ പാലം പരിസരത്തു നിന്നും കാണ്മാനില്ല.

കണ്ട് കിട്ടുന്നവർ അടുത്തപോലീസ് സ്റ്റേഷനിലോ ഈ കാണുന്ന നമ്പറിലോ അറിയിക്കുക… 7025760447., 9744380982
23-ാം വാർഡിൽ ശക്തി നഗറിൽ (ഹൗസിംഗ് ബോർഡ്)മഠത്തിൽ ശങ്കരൻ കൂട്ടി മകൻ 70 വയസ്സ് കൂട്ടപ്പൻ ഇന്ന് രാവിലെ 5 മണിക്ക് സ്വവസതിയിൽ വച്ച് നിര്യാതനായി.

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ ഭാര്യാ : സതി ഇളയിടത്ത് മകൻ : അഭിലാഷ്
ഹനാന്റെ കുഞ്ഞു സംബാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയും, കാളത്തോട് സ്വദേശികളായ മമ്മസ്ര ഇല്ലത്ത് അൻസാറിന്റെയും ജസ്നയുടേയും മകനായ മുഹമ്മദ് ഹനാൻ അൻസാറാണ് കുടുക്കയിൽ കൂട്ടിവെച്ച പണം മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകിയത്. സർക്കാരിനു വേണ്ടി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു തുക ഏറ്റുവാങ്ങി.
ബക്കറ്റിലെ വെള്ളത്തില്‍ വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.

തൃശൂർ തലവണിക്കര കൊളോട്ടില്‍ രാജേഷിന്റെയും അമൃതയുടെയും മകള്‍ നീലാദ്രിനാഥാണ് മരിച്ചത്. 10 ദിവസം മുന്‍പാണ് അപകടമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ ബക്കറ്റില്‍ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സക്കായി പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികില്‍സക്കിടെ ഇന്ന് രാവിലെയായിരുന്നു മരണം.
ദുരിതബാധിതരെ എല്ലാവരേയും ചേർത്ത് പിടിക്കാൻ കൂട്ടായ പരിശ്രമം വേണം- ബി ജെ പി.

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് വികസനസമിതിയിലെ എം പി പ്രതിനിധിയായ ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ 10 ദുരിതാശ്വാസ കേന്ദ്രങ്ങളിലും സന്ദർശനം നടത്തി. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുമായി തത്സ്ഥിതി അന്വേഷിക്കുകയും ചെയ്തു.തുടർന്ന് തഹസിൽദാരുമായി സംസാരിച്ചു. ബി ജെ പി സ്റ്റേറ്റ് കൗൺസിൽ അംഗം കെ സി വേണുമാസ്റ്റർ, മണ്ഡലം ജന:സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, നേതാക്കളായ രമേഷ് അയ്യർ,രാമചന്ദ്രൻ കോവിൽപറമ്പിൽ, ലിഷോൺ ജോസ്, ടി ഡി സത്യദേവ്, വാണികുമാർ കോപ്പുള്ളിപ്പറമ്പിൽ, […]
വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മുരിയാട് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തര സഹായമായി 3 ലക്ഷം രൂപ നൽകി.

പുല്ലൂര്‍ എസ്.എന്‍.ബി.എസ്. എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളിയും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് കൈമാറി കൈമാറി. പഞ്ചായത്ത് കമ്മറ്റിയുടെ അടിയന്തിര യോഗമാണ് 3 ലക്ഷം രൂപ നല്‍കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് […]
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.
പാചകം ചെയ്യുന്നതിനിടെ പ്രെഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്.
മാപ്രാണത്ത് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു
ആളൂരിൽ വാഹനാപകടം. വാഹനം ഭാഗികമായി തകർന്നു.