വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നാരായണൻ 17510 രൂപ കൈമാറി, എഐവൈഎഫ് സെക്രട്ടറി സ്വീകരിച്ചു.

കാറളം:വയനാട് ദുരിതബാധിതർക്ക് 10 വീട് നിർമിച്ചു നൽകാൻ എഐവൈഎഫ് നടത്തുന്ന ധന സമാഹരണ ക്യാമ്പയിനിലേക്ക് കാറളം സെന്ററിൽ ഒരുപാട് വർഷമായി ലൈറ്റ് & സൗണ്ട് സ്ഥാപനം നടത്തിയിരുന്ന അരുമ്പുള്ളി രാവുണ്ണി ഭാര്യ കൊച്ചുണ്ണൂലി മകൻ നാരായണൻ ഒരുപാട് കാലമായി സ്വരൂപിച്ചു വെച്ചിരുന്ന തുക എഐവൈഎഫ് കാറളം മേഖല കമ്മിറ്റിക്ക് കൈമാറി.17510 രൂപയാണ് നൽകിയത്. എഐവൈഎഫ് കാറളം മേഖല സെക്രട്ടറി ഷാഹിൽ ഏറ്റുവാങ്ങി. സി പി ഐ മുതിർന്ന നേതാവ് കെ ശ്രീകുമാർ, ലോക്കൽ സെക്രട്ടറി കെ എസ് […]
പെരിഞ്ചേരിയിൽ കാട്ടുപന്നിയെ കണ്ടെത്തി

കൂനംപ്ലാക്കൽ ജോസിൻ്റെ വീട്ടിലുള്ള സി.സി.ടി.വി.ദൃശ്യങ്ങളിൽ ഇതിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞു.
വേദനിക്കുന്ന വയനാടിന് സ്‌നേഹത്തോടെ ഒരു പവനുള്ള മോതിരം നൽകി പൊറത്തിശ്ശേരി സ്വദേശി വി.സി.പ്രഭാകരൻ.
മഴയിൽ മാത്രം ശ്രദ്ധിക്കാതെ ബണ്ടുകള്‍ റഗുലേറ്ററുകളും ഷട്ടറുകളും സമയത്ത് റിപ്പയര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടു വെക്കാനായി 10 സെന്റ് സ്ഥലം നല്‍കാന്‍ സന്നദ്ധരായി ദമ്പതികള്‍.

റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപികയായ ഷാജിമോളും ഭര്‍ത്താവ് ആന്റണിയുമാണ് സ്ഥലം നല്‍കാനുള്ള സാക്ഷ്യപത്രം റവന്യു വകുപ്പ് മന്ത്രി കെ. രാജന് കൈമാറിയത്. മാടക്കത്തറ വില്ലേജില്‍ വാരിക്കുളം എന്ന സ്ഥലത്ത് ഷാജിമോളുടെ പേരിലുള്ള 10 സെന്റ് കരഭൂമിയാണ് വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവെക്കാനായി നല്‍കുന്നത്. വേലൂര്‍ ചിറ്റിലപ്പിള്ളി വീട്ടിലാണ് കൃഷിക്കാരനായ ആന്റണിയും ഷാജിമോളും താമസിക്കുന്നത്. എംബിബിഎസിന് പഠിക്കുന്ന ഡോവിഡ്, എം.എസ്.സി അഗ്രിക്കള്‍ച്ചറിനു പഠിക്കുന്ന ജോണ്‍ എന്നിവര്‍ മക്കളാണ്
മുന്‍ എം.പി ഇന്നസെന്റിന്റെ കുടുംബത്തിന്റെ സംഭാവന ഭാര്യ ആലീസില്‍ നിന്നും മന്ത്രി ബിന്ദു ഏറ്റുവാങ്ങി.
3050 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കുരുന്നുകൾ ശിവനന്ദനയും ശിവന്യയും കളക്ടറെ കണ്ടു.

വീട്ടിലേക്ക് ടെലിവിഷന്‍ വാങ്ങാനും ഒരു സൈക്കിള്‍ വാങ്ങാനുമായി ചേര്‍ത്തുവച്ച നാണയങ്ങളുമായാണ് സഹോദരിമാരായ ശിവനന്ദനയും ശിവന്യയും ജില്ലാ കലക്ടറെ കാണാനെത്തിയത്. രക്ഷിതാക്കളുടെ മൊബൈല്‍ ഫോണില്‍ നിന്ന് വയനാടിലെ പ്രകൃതി ദുരന്തത്തിന്റെ വാര്‍ത്തയറിഞ്ഞ ഇരുവരും തങ്ങളുടെ ചെറിയ സമ്പാദ്യം ദുരിതബാധിതര്‍ക്കായി സംഭാവന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കണിമംഗലം എസ്.എന്‍.ജി.എച്ച്‌സിലെ ഏഴാം ക്ലാസുകാരിയാണ് ശിവനന്ദന. കുരിയച്ചിറ സെന്റ് ജോസഫ് സ്‌കൂളിലെ ഒന്നാം ക്ലാസുകാരിയാണ് ശിവന്യ. ഇരുവരെയും സ്‌നേഹത്തോടെ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്വീകരിച്ചു. ഏറെ നാളായി ചേര്‍ത്തുവച്ച 3050 രൂപയാണ് സഹായമായി […]
കൊല്ലാട്ടി അമ്പലത്തിനു സമീപം ഉള്ള സിറ്റി ഹോട്ടലിന് സമീപം നിർത്തിയിട്ട ഓമ്നി വാഹനം കളവ് ചെയ്‌തയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്ററ് ചെയ്തു.

പ്രവീൺ 42 വയസ്സ് s/o പ്രകാശൻ , തുമ്പരത്തി വീട്, കുഞ്ഞുമാണിക്യൻ മൂല ,പുല്ലൂർ വില്ലേജ് എന്നയാളെ ആണ് മോഷ്ടിച്ച വാഹനം സഹിതം കോ ന്തിപുലം റോഡിൽ നിന്നും പിടികൂടിയത്. പ്രതി മുൻപും കളവ് കേസിൽ ഉൾപെട്ടിട്ട് ഉള്ള ആൾ ആണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിഷ് കരീം, എസ്ഐ അജിത്ത്. കെ, എസ്ഐ ദിനേശ്. പി.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാദ് .M, CPO മാരായ കൃഷ്ണദാസ് മടത്തുംപടി, ലൈജു എന്നിവർ ഉണ്ടായിരുന്നു.
വയനാട് ദുരന്തത്തിന് സാന്ത്വനമായി ജോസ് മാമ്പിള്ളി 3 മാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന തവനീഷ് ദുരിതാശ്വാസ ചടങ്ങിൽ വെച്ചാണ് കാത്തലിക് സിറിയൻ ബാങ്കിന്റെ ചെക്ക് കൈമാറിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ റവ. ഫാ. ജോളി ആൻട്രുസ് സന്നിഹിതനായിരുന്നു. 2018 ലെ പ്രളയകാലത്ത് ക്രൈസ്റ്റ് കോളേജിൽ നടന്ന മെഡിക്കൽ ക്യാമ്പിന് ആദ്യത്തെ പതിനായിരം രൂപയുടെ മരുന്ന് നൽകിയത് ജോസ് മാമ്പിള്ളി തന്നെ ആയിരുന്നു. ആ ക്യാമ്പ് 7 ദിവസത്തോളം 42 മറ്റ് ക്യാമ്പുകളിലേക്ക് കൃത്യമായി മരുന്ന് കൊടുത്തയച്ച ഒരു സെന്റർ ആയി മാറുകയും ചെയ്തു. കോവിഡ് മഹാമാരി […]
കത്തോലിക്കാ കോൺഗ്രസ് മുൻ ഗ്ലോബൽ സെക്രട്ടറി, രൂപത ട്രഷറർ ഈസ്റ്റ് കോമ്പാറ ചിറ്റിലപ്പിള്ളി തൊമ്മാന ആന്റണി എൽ. തൊമ്മാനയുടെ ഭാര്യ ഫിലോമിന (റിട്ട. മേട്രൺ, ടാറ്റ മോട്ടോഴ്സ് ഹോസ്പിറ്റൽ, ജംഷഡ്പൂർ) നിര്യാതയായി.

സംസ്ക്കാരം നാളെ (06-08-2024 ചൊവ്വ ) ഉച്ചത്തിരിഞ്ഞ് 4 മണിക്ക് ഊരകം സെൻറ് ജോസഫ്സ് പള്ളിയിൽ. മക്കൾ: ദീപക് (മാനേജർ, ഇൻഡിഗോ എയർലൈൻസ് കൊൽക്കൊത്ത), പ്രദീപ് (ക്യാപ്റ്റൻ, മർച്ചന്റ് നേവി ദോഹ). മരുമക്കൾ: എലിസബത്ത് (മേട്രൺ, ടാറ്റ മോട്ടോഴ്സ് ഹോസ്പിറ്റൽ ജംഷഡ്പൂർ), സ്വപ്ന ( ദോഹ).