IJKVOICE

കാപ്പ ചുമത്തി തടങ്കലിലാക്കി

ആളൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ പൊരുന്നംകുന്ന് സ്വദേശിയായ തറയിൽ വീട്ടിൽ 29 വയസുള്ള മനു എന്നയാളെയാണ് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. മനു എന്നയാൾക്ക് കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ 2022 വർഷത്തിൽ ഒരു അടിപിടിക്കേസും, ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസും, ഒരു സ്കൂട്ടർ തീവെച്ച് നശിപ്പിച്ച കേസ്സും 2024 വർഷത്തിൽ മറ്റൊരു വധശ്രമക്കേസും, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 വർഷത്തിൽ അടിപിടിക്കേസടക്കം 5 ഓളം ക്രമിനൽക്കേസിലെ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ […]

14,90,000 രൂപ കണ്ടെടുത്തു

ചാലക്കുടി, പോട്ട ബാങ്കിലെ കവർച്ച, 14,90,000 രൂപ കണ്ടെടുത്തു. പ്രതിയെ റിമാന്റ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് അയച്ചു ചാലക്കുടി, പോട്ട ശാഖയിലെ ബാങ്കിൽ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവർച്ച ചെയ്ത കേസിലെ പ്രതി ചാലക്കുടി ആശാരിപ്പാറ സ്വദേശി തെക്കൻ വീട്ടിൽ റിന്റോ എന്നു വിളിക്കുന്ന റിജോ ആന്റണി (49 വയസ്) പിടിയിലായി. റിജോ ആന്റണി രണ്ടര വർഷം മുമ്പ് മേലൂരിലാണ് താമസിച്ചിരുന്നത്. അതിനു ശേഷമാണ് പോട്ട ആശാരിപ്പാറയിൽ വീട് വച്ച് താമസമാക്കിയത്. […]

ഷഫീർ ബാബുവിനെ സസ്പെന്റ് ചെയ്തു

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടറായ ​ ഷഫീർ ബാബു ​കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ, വിറ്റല പോലീസ് സ്റ്റേഷനിൽ ഗുരുതര സ്വഭാവമുള്ള കേസിൽ ഉൾപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളതിനാൽ ഷഫീർ ബാബുവിനെ 16-02-2025 മുതൽ സസ്പെന്റ് ചെയ്ത് തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ഉത്തരവിറക്കിയിട്ടുള്ളതാണ്

എ.എസ്.ഐ. അറസ്റ്റിൽ

എൻ ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടക സ്പീക്കറുടെ ബന്ധു വീട്ടിൽ പരിശോധന നടത്തുകയും മൂന്നുകോടി രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ മുഖ്യസൂത്രധാരനായ ഗ്രേഡ് എ.എ സ്.ഐ. അറസ്റ്റിൽ. കൊടു ങ്ങല്ലൂർ പോലീസ് സ്റ്റേഷനി ലെ ഗ്രേഡ് എ.എസ്.ഐ. ഷെഫീർ ബാബു(48) വിനെയാണ് കർണാടകയിലെ വിറ്റില പോലീസ് ഇരിങ്ങാലക്കുടയിലെ പോലീസ് ക്വാർട്ടേഴ്‌സിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് ഇയാളുടെ നേതൃത്വ ത്തിൽ കർണാടക സ്പീക്കറുടെ ബന്ധുവായ ബീഡി വ്യവ സായിയുടെ വീട്ടിൽ പരിശോധന നടത്തിയത്. കർണാട കയിൽനിന്നെത്തിയ പോലീസ്‌ സംഘം […]

ഗുണ്ടകൾക്കെതിരെ പിടിമുറുക്കി പോലീസ്

9 ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തി 3 പേരെ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിന് നിർദ്ദേശിച്ചു, 3 പേരെ തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തി, 3 പേരെ ജയിലിലടച്ചു. 9 ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തി 3 പേരെ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിന് നിർദ്ദേശിച്ചു, 3 പേരെ തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തി, 3 പേരെ ജയിലിലടച്ചു.

ബൈക്ക് മോഷ്ടാവ് ഭഗവാൻ ശരത് അറസ്റ്റിൽ

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി കാണുവാന്‍ വന്ന മേത്തല സ്വദേശി 20 വയസ്സുള്ള അഭയ് എന്നയാൾ കൊടുങ്ങല്ലൂർ തെക്കേ നടയിലുളള ലക്ഷ്മി ജ്വല്ലറിക്ക് തെക്കു വശത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച ശരത്ത് @ ഭഗവാൻ, S/o ശശി, ചെറുപറമ്പിൽ വീട്, കൈതാരം നോര്‍ത്ത്, പറവൂര്‍ എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ശ്രീ ബി കൃഷ്ണകുമാർ IPS ൻെറ […]

ലഹരി വസ്തുക്കൾ നശിപ്പിച്ചു

തൃശ്ശൂർ റൂറൽ പൊലീസ് പരിധിയിൽ ഉള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളിൽ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം MDMA യും 20/01/2025 തിങ്കളാഴ്ച പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ടൈൽ ഫാക്ടറിയിൽ വച്ച് കത്തിച്ച് നശിപ്പിച്ചു. തൃശ്ശൂർ റൂറൽ പൊലീസ് Drug Disposal Committee യുടെ നിർദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്. 2024 വർഷത്തിൽ 94.291 കിലോഗ്രാം കഞ്ചാവും, 732.92 ഗ്രാം MDMA യൂം, 1594 ഗ്രാം HASHISH […]

യുവാവ് കുത്തേറ്റ് മരിച്ചു

തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ പെൺകുട്ടികളുമായി ഇരുട്ടത്ത് പോകുന്നത് ചോദ്യം ചെയ്ത യുവാവ് കുത്തേറ്റ് മരിച്ചു കുത്തിയത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി

ണ്ഡാര മോഷ്ടാവിനെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ഇരുപത്തേഴാം തീയതി ചെറുകുന്ന് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ത തകര്‍ത്ത് മുപ്പത്തഞ്ചായിരത്തോളം രൂപ കവര്‍ന്ന കേസിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ചാലക്കുടി, ആളൂര്‍, കൊടകര തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള പന്ത്രണ്ടോളം കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. എസ് ഐ.ഇ. എ സുരേഷ്, എ എസ് ഐ ആഷ്ലി, സിപിഒ കിരണ്‍ എന്നിവരുടെ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു