ഇരിങ്ങാലക്കുട പായ്ക്കാട്ട്മനയിൽ രാജേന്ദ്രൻ്റെ പത്‌നി രാജശ്രീ നിര്യാതയായി

നിര്യാതയായിഇരിങ്ങാലക്കുട പായ്ക്കാട്ട്മനയിൽ രാജേന്ദ്രൻ്റെ പത്‌നി രാജശ്രീ നിര്യാതയായി. സംസ്കാരകർമ്മങ്ങൾ ബുധൻ രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട പടിഞ്ഞാറേ നടയിൽ സംഗമേശ്വര അവന്യൂവിൽ സ്വവസതിയിൽ വച്ച്.മക്കൾ. ശ്രീകർ PR, ശ്രേയ PRഓച്ചിറ ക്ലാപ്പനയിൽ തോട്ടത്തിൽ ഇല്ലത്തെ മകളാണ്
സി.പി.ഐ മാള മണ്ഡലം കമ്മിറ്റി അംഗം ഇ.കെ. അനിലന്‍ രാജിവെച്ചു

സി.പി.ഐ മാള മണ്ഡലം കമ്മിറ്റി മെമ്പര്‍ ഇ.കെ. അനിലന്‍ സി പി ഐ യില്‍ നിന്ന് രാജിവെച്ചു സി എം പി ലേയ്ക്ക് പോകുന്നതായി ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ പിടികൂടി

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഇരിങ്ങാലക്കുട പോലീസ് പിടികൂടി
നിര്‍മ്മലം പദ്ധതിക്ക് ജനുവരി 1ന് തുടക്കം

കേരള ടാക്‌സ് പ്രാക്ട്രീഷണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വന്തം വീടിന് മുന്നിലുള്ള റോഡരിക് സ്വയം വൃത്തിയാക്കുന്ന പരിസരം നിര്‍മ്മലം പദ്ധതിയ്ക്ക് ജനുവരി 1ന് തുടക്കമാകും
വർണ്ണക്കുട 2025 ന് തുടക്കമായി

ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവത്തിന് തിരി തെളിഞ്ഞു,വർണ്ണക്കുട 2025 ന് തുടക്കമായി
നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് തൃശൂർ ജില്ലാതല ഉദ്ഘാടനം

കടുപ്പശ്ശേരി ജി.യു.പി.എസ് സ്കൂളിൽ നടന്ന നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് തൃശൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണന് അഭിനന്ദനങ്ങൾ
കാണാതായയാൾ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കോണത്തുകുന്ന്: വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ പെ ങ്ങോട്ടുനിന്ന് കാണാതായയാളെ കല്ലേരി പാടശേഖരത്തി നുസമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൈങ്ങോട് ഘണ്ടാകർണ ക്ഷേത്രത്തിനു പടിഞ്ഞാറു താമസിക്കുന്ന മുണ്ടഞ്ചേരി വീട്ടിൽ സുബ്രഹ്മണ്യനെ(74)യാണ് വെള്ളിയാഴ്ച വൈകീട്ട് കാണാതായത്. തിരച്ചിലിലാണ് പാടശേഖരത്തിനു സമീപമുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഇരിങ്ങാലക്കുട പോലീസ് നടപടികൾ പൂർത്തിയാക്കി. ഭാര്യ: പരേതയായ അംബിക. മക്കൾ: സന്ദീപ്, സരിത
സാജത്ത് നിര്യാതനായി

ഇരിങ്ങാലക്കുട നഗരസഭ 11-ാം വാർഡ് കൗൺസിലർ മഞ്ജു സാജത്തിൻ്റെ ഭർത്താവ് സാജത്ത് നിര്യാതനായി. ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് മഞ്ജു നഗരസഭ കൗൺസിലർ ആയി സത്യപ്രതിഞ്ജ ചെയ്ത് സ്ഥാനം ഏറ്റെടുത്തത്
കയ്പമംഗലം കാളമുറിയിൽ വാഹനാപകടം

കയ്പമംഗലം കാളമുറിയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്കേറ്റു.