വിദേശ നിക്ഷേപ പരിധി വർധനവിനെതിരെ പ്രതിഷേധം

ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപ പരിധി 100% ആക്കിയതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ഇരിങ്ങാലക്കുട lic ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ lic എംപ്ലോയീസ് യൂണിയൻ ഇരിങ്ങാലക്കുട ബ്രാഞ്ച് പ്രസിഡൻറ് സഖാവ് ജോബ് ജോസഫ് അധ്യക്ഷത വഹിച്ചു.രാജ്യത്തിൻ്റെ ആഭ്യന്തര സമ്പാദ്യത്തിൽ വിദേശ ശക്തികൾ ആധിപത്യം സ്ഥാപിക്കുന്നതിനും രാജ്യത്തിൻ്റെ പുറത്തേക്ക് കടത്തുന്നതിനും ഇടവരുത്തുന്ന നടപടിയാണ് ഇത് എന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് lic എംപ്ലോയീസ് യൂണിയൻ തൃശ്ശൂർ ഡിവിഷൻ പ്രസിഡൻറ് വിനി K R പറഞ്ഞു.Lic […]
പുസ്തകങ്ങൾ നൽകി

ഇരിങ്ങാലക്കുട – ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇരിങ്ങാലക്കുട യുടെ വിദ്യാനിധി പദ്ധതിയുടെ ഭാഗമായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സയൻസ് വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് ആവശ്യമായ പുസ്തകങ്ങൾ നൽകി ജെ.സി.ഐ. പ്രസിഡന്റ് ഷൈജോ ജോസ് സ്കൂൾ പ്രിൻസിപ്പൽ ആൻസൻ പി. ഡൊമിനിക്കിന് പുസ്തകങ്ങൾ കൈമാറി. ജെ.സി.ഐ. മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, ഡയസ് ജോസഫ്, ജെ.സി.ഐ. അംഗം ജോളി ആന്റണി പെരേപ്പാടൻ, സ്റ്റാഫ് സെക്രട്ടറി എ.ടി. ഷാലി, പാർവതി ടീച്ചർ എന്നിവർ പ്രസംഗിച്ചു
എം ഡി എം എ രാസ ലഹരി കടത്ത്

എം ഡി എം എ രാസ ലഹരി കടത്ത്, ; ബോംബെത്തലയൻ ഷാജി എന്നറിയപ്പെടുന്ന ഷാജിയെയും പെരിങ്ങോട്ടുകര ലിഷിനെയും തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു
ക്രൈസ്റ്റ് കൊമേഴ്സ് അസോസിയേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു

ക്രൈസ്റ്റ് കൊമേഴ്സ് അസോസിയേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കൊമേഴ്സ് ( ഫിനാൻസ്) അസോസിയേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രമുഖ ധനകാര്യ വിദഗ്ദനും ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റും, ഇക്വിറ്റി റിസർച്ച് ധനകാര്യ സ്ഥാപനത്തിൻ്റെ ഡയറക്ടറും, പൂർവ വിദ്യാർത്ഥിയുമായ ശ്രീ രതീഷ് രാമകൃഷ്ണൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ.ഡോ .ജോളി ആൻഡ്രൂസ് CMI യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാശ്രയ വിഭാഗം കോർഡിനേറ്റർ ഡോ . ടി വിവേകാനന്ദൻ, പ്രൊഫ.കെ.ജെ ജോസഫ്, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ […]
യുവതി കുഴഞ്ഞുവീണു മരിച്ചു

തൃശൂർ മതിലകത്ത് യുവതി കുഴഞ്ഞുവീണു മരിച്ചു. ശ്രീനാരായണപുരം ആല -ഗോതുരുത്തിലെ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി മാന്തുരുത്തി മുഹമ്മദ് റാഫിയുടെ ഭാര്യ 42 വയസുള്ള ഹസീനയാണ് മരിച്ചത്. മതിലകത്തെ സ്വന്തം വീട്ടിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക് പോകും വഴി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
രമേശ് ചെന്നിത്തല ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി
പ്രതിഷേധം സംഘടിപ്പിച്ചു

കാറളത്ത് CPIM ബ്രാഞ്ച് സെക്രട്ടറിയേയും DYFI മേഖല സെക്രട്ടറിയേയും BJP പ്രവർത്തകർ ആക്രമിച്ചതായി ആരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.ബിജെപി വിജയാഹ്ലാദത്തിന്റെ മറവിലാണ് കൊലപാതകക്കേസ് പ്രതികളായ ബിജെപി പ്രവർത്തരുടെ നേതൃത്വത്തിൽ Dyfi മേഖല സെക്രട്ടറി ദീപേഷിനും ബ്രാഞ്ച് സെക്രട്ടറി ഷിബുവിനും നേരെ ആക്രമണം ഉണ്ടായതെന്നും ഡിവൈഎഫ്ഐ പറയുന്നു.കൊലപാതക കേസിലെ പ്രതികളെ ഉപയോഗിച്ച് കാറളത്തെ സമാധാന അന്തരീക്ഷം തകർക്കുന്ന ബിജെപി നടപടിയിൽ പ്രതിഷേധിച്ച് DYFI കാറളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തിയത്. Dyfi ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി അഖിൽ […]
ഇരിങ്ങാലക്കുട ലേബർ മൂവ്മെൻ്റ് വാർഷികം ആളൂരിൽ

കേരള ലേബർ മൂവ്മെൻ്റ് ഇരിങ്ങാലക്കുട രൂപതാ വാർഷികവും മെഡിക്കൽ കിറ്റ് വിതരണവും ആളൂർ ബി എൽ എം ൽവെച്ച് നടത്തി
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ഇരിങ്ങാലക്കുട : പുല്ലൂർ മഠത്തിക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഞായറാഴ്ച്ച മൂന്ന് മണിയോടെയാണ് ഇരിങ്ങാലക്കുട ചാലക്കുടി റൂട്ടിൽ മഠത്തിക്കര ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്. ഇലട്രിക് സ്കൂട്ടർ യാത്രികനായ പുല്ലൂർ ഊരകം സ്വദേശിയായ പനങ്ങാടൻ ചന്ദ്രദാസൻ (62) ആണ് അപകടത്തിൽ മരിച്ചത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്നിരുന്ന ഇദ്ദേഹം മഠത്തിക്കര ഭാഗത്തേയ്ക്ക് തിരിയുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ പുല്ലൂർ ഭാഗത്ത് നിന്നും വന്നിരുന്ന ഇരിങ്ങാലക്കുട സ്വദേശി കെവിൻ ഓടിച്ചിരുന്ന കാറിൽ ഇടിച്ചാണ് അപകടം […]
യുഡിഎഫിന് കരുത്തായി എം പി ജാക്സൺ

ഇരിങ്ങാലക്കുട നഗരസഭ വാർഡ് 22 ൽ നടന്ന മത്സരത്തിൽ വിജയിച്ച് യുഡിഎഫിന് കരുത്തായി എം പി ജാക്സൺ. 24 ഓളം സീറ്റുകൾ സ്വന്തമാക്കി ഇരിങ്ങാലക്കുട നഗരസഭ വീണ്ടും യു ഡി എഫ് ഭരണത്തിൽ. എം പി ജാക്സൺ ചെയർമാനായി എത്തുമെന്നത് യുഡിഎഫ് ക്യാമ്പിൽ ആഹ്ലാദ തിരയിളക്കം തന്നെ സൃഷ്ടിച്ചു