IJKVOICE

ഓള്‍ കേരള നോട്ടറി അഡ്വക്കേറ്റ്‌സ് ഫോറം പ്രഥമ തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 13 ന്

ഓള്‍ കേരള നോട്ടറി അഡ്വക്കേറ്റ്‌സ് ഫോറം പ്രഥമ തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 13 ന് കാക്കാത്തിരുത്തിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കുഴഞ്ഞു വീണു മരിച്ചു

ഇരിങ്ങാലക്കുട* : പടിയൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് വളവനങ്ങാടി പരേതനായ ചേന്നമംഗലത്ത് വീട്ടിൽ വേലായുധൻ മകൻ ജീമോൻ ( 49 ) കുഴഞ്ഞുവീണ് മരിച്ചു. ഉടൻ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ പരേതയായ മഹിളാ മണി. സഹോദരങ്ങൾ ജിജീഷ്. ജിമോൾ. പരേതയായ ജിഷ. കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.സംസ്കാരം 2025- ഡിസംബർ-12- തീയ്യതീ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ

കുട്ടംകുളം നവീകരണം പുരോഗമിക്കുന്നു

കുട്ടംകുളം നവീകരണം പുരോഗമിക്കുന്നു – ചുറ്റുമതിൽ പൊളിച്ചു നീക്കുന്ന പ്രവർത്തിക്കു തുടക്കമായി സംസ്ഥാന ബജറ്റിൽ തുകവകയിരുത്തി നിർമ്മാണം ആരംഭിച്ച കുട്ടംകുളം നവീകരണ പ്രവൃർത്തികൾ പുരോഗമിക്കുകയാണ്. കുളത്തിന്റെ വടക്കേ ഭാഗത്തെ മതിലിനോട് ചേർന്ന് മരങ്ങളും കുട്ടിക്കാടുകളും വൃത്തിയാക്കി പഴയ ബലക്ഷയം സംഭവിച്ച മതിൽക്കെട്ട് പൊളിച്ചു മാറ്റുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കുളത്തിന്റെ തെക്ക് വടക്കുഭാഗങ്ങളിലെ മതിലുകൾ പൊളിച്ചു മാറ്റുന്ന പ്രവർത്തികൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണവും ഉണ്ടാകും. ഊരാളുങ്കൽ ലേബർ കോപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന […]

വീട്ടുകിണറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട> മധ്യവയസ്‌കതെ വീട്ടുകിണറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. കുഴിക്കാട്ടുകോണം പരേതരായ കീറ്റിക്കൽ അന്തോണി-റീത്ത ദമ്പതികളുടെ മകൻ വിൻസെൻറിനെയാണ് ഇന്ന് രാവിലെ വീട്ടുമുറ്റത്തെ കിണറിന് സമീപം മരിച്ചുകിടക്കുന്നതായി കണ്ടത്.ഒരു മാസത്തോളമായി ഇയാൾ വീട്ടിൽ തനിച്ചാണ് കഴിഞ്ഞുവന്നിരുന്നത്.ഭാര്യ എടത്തിരുത്തിയിലെ വീട്ടിലായിരുന്നു.മക്കൾ ജോലിസ്ഥലത്താണ്. രാത്രി സഹോദരി ഫോൺചെയ്തപ്പോൾ സ്വിച്ച് ഓഫ് എന്നറിഞ്ഞ് സംശയം തോന്നി ഇന്ന് രാവിലെ സഹോദരിയും,ഭർത്താവ് വീട്ടിൽ വന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.വീട്ടിലെ ടാങ്കിൽ വെള്ളം കഴിഞ്ഞപ്പോൾ മോട്ടോർ പ്രവർത്തിക്കുന്നില്ലെന്ന് സംശയം തോന്നി കിണറിനകത്ത് കെട്ടിയിട്ടിരുന്ന മോട്ടോർ […]

നുണകൾ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി സുരേഷ് ഗോപി മാറി

ഇരിങ്ങാലക്കുട : വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് തൃശൂർ എംപി സുരേഷ് ഗോപി ശ്രമിക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നാലാം നില സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പറഞ്ഞു നടക്കുന്നത് പച്ചക്കള്ളമാണ്. സമ്പൂർണമായും സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്ന നിർമ്മിതിയാണ് ജനറൽ ആശുപത്രിയിലെ നവംബർ 6ന് ഉദ്‌ഘാടനം ചെയ്യപ്പെട്ട പ്രധാന കെട്ടിടം എന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വാർഷിക […]

സഹോദരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചപ്രതി റിമാന്റിലേക്ക്

കാട്ടൂർ : 03-12-2025 തിയ്യതി രാത്രി 09.30 മണിയോടെ വെള്ളാനിലുള്ള വീട്ടിൽ വെച്ച് കാറളം വെള്ളാനി സ്വദേശി വെളിയത്ത് വീട്ടിൽ സനൽ 29 വയസ്സ് എന്നയാളെ യാതൊരു പ്രകോപനവും കൂടാതെ കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിനാണ് സഹോദരനായ കാറളം വെള്ളാനി സ്വദേശി വെളിയത്ത് വീട്ടിൽ സനൂപ് 25 വയസ്സ് എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. സനൂപ് കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് അടിപിടിക്കേസുകളിലും മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച […]

മൃതദേഹം കണ്ടെത്തി

കരുവന്നൂർ പുഴയിൽ ചാടിയ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് കരുവന്നൂർ ചെറിയപാലം ഗ്രീൻ ഗാർഡൻ സ്വദേശി കടുങ്ങാട്പറമ്പിൽ അബ്ദുൾ സത്താറിനെയാണ് കാണാതായത്. കരുവന്നൂർ വലിയപാലത്തിന് സമീപത്ത് നിന്ന് മൂർക്കനാട് പോകുന്ന വഴിയിൽ ആറാട്ട് കടവിലാണ് സംഭവം. ഇദ്ദേഹത്തിൻ്റെ വസ്ത്രം, ഫോൺ,ചെരുപ്പ് എന്നിവ കടവിൽ നിന്നും ലഭിച്ചിരുന്നു. ഇരിങ്ങാലക്കുട ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ അർദ്ധരാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വെള്ളിയാഴ്ച്ച രാവിലെ തൃശ്ശൂരിൽ നിന്നും സ്കൂബാ ടീം എത്തി തിരച്ചിൽ നടത്തിയാണ് […]