IJKVOICE

ഗർഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരണപ്പെട്ട കേസ്സിൽ; ഭർതൃ മാതാവും റിമാന്റിലേക്ക്

വരന്തരപ്പിള്ളി : വരന്തരപ്പിള്ളി വില്ലേജ് മനക്കലക്കടവ് സ്വദേശിനി വെളിയത്ത് പറമ്പിൽ വിട്ടിൽ അർച്ചന 20 വയസ് എന്നവർ 26-11-2025 തീയതി വൈകീട്ട് 03.40 മണിക്കും 04.00 മണിക്കും ഇടയിലുള്ള സമത്താണ് മാട്ടുമലയിലുള്ള ഭർത്താവിന്റെ വിടിനോട് ചേർന്നുള്ള കനാലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ മരണപ്പെട്ടത്. മരണപ്പെടുന്ന സമയം അർച്ചന 5 മാസം ഗർഭിണിയായിരുന്നു. ഈ സംഭവത്തിന് അർച്ചനയുടെ അച്ചൻ ഹരിദാസൻ 55 വയസ്സ് എന്നയാളുടെ പരാതിയിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ […]

എം ഡി എം എയുമായി യുവാവിനെ പിടികൂടി

കാറിൻ്റെ രഹസ്യ അറയിൽ കാൽ കിലോയോളം മാരക രാസലഹരി എം ഡി എം എയുമായി യുവാവിനെ ഇരിങ്ങാലക്കുട ഠാണാവിൽ നിന്നും പോലീസ് പിടികൂടി. വിതരണത്തിന് എത്തിച്ചത് വിദ്യാർത്ഥികൾക്ക് അടക്കമെന്ന് സൂചന

ബാർ അസോസിയേഷൻ ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം

ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ സംഘടിപ്പിച്ച അഡ്വക്കേറ്റ് കെ.ആർ.തമ്പാൻ മെമ്മോറിയൽ ഇൻറർ കേരള ബാർ അസോസിയേഷൻ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് 2025 നവംബർ മാസം 29 -ാം തീയതി മാപ്രാണം KICKSHACK SPORTS ARENA യിൽ ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് & ജില്ലാ ജഡ്ജ് എൻ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. രണ്ട് ഗ്രൂപ്പുകളിലായി നാല് ടീമുകൾ വീതം കേരളത്തിലെ വിവിധ ബാർ അസോസിയേഷനുകളിൽ നിന്നായി 8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ 12 ഗ്രൂപ്പ് മത്സരങ്ങളും സെമി ഫൈനൽ […]

പ്രകടന പത്രിക പ്രകാശനവും നിര്‍വ്വഹിച്ചു

ദൈവ സന്നിധിയില്‍ പോലും പകല്‍കൊള്ളയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് വി. എം. സുധീരന്‍. യു. ഡി. എഫ് ഇരിങ്ങാലക്കുട മുനിസിപ്പല്‍തല തിരഞ്ഞെടുപ്പു കമ്മറ്റി ഓഫീസിന്‍റെ ഉദ്ഘാടനവും, പ്രകടന പത്രിക പ്രകാശനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം

88.20 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

കരിങ്കൽക്വാറിയിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 88.20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ആളൂർ വെള്ളാഞ്ചിറ സ്വദേശി അരിക്കാടൻ വീട്ടിൽ വാട്‌സ(42)നെയാണ് തൃശ്ശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി എം.ജി. ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്

ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഊരകം സൗത്ത് ബസ് സ്റ്റോപ്പിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ബുധനാഴ്ച്ച രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. തൃശ്ശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന റീ ബോൺ എന്ന പേരിലുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറ്റൊരു ബസിനെ മറികടന്ന് വരുന്നതിനിടെ എതിർ ദിശയിൽ വന്നിരുന്ന സ്കൂട്ടർ യാത്രകാരിയെ ഇടിക്കുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ പൂച്ചുണിപ്പാടം സ്വദേശി തളിക്കുളം ജെറിയുടെ ഭാര്യ സ്നേഹ എന്ന യുവതിയാണ് മരിച്ചത്. […]

ബാർ ജീവനക്കാരനെ മർദ്ദിച്ച റൗഡി അരുൺ റിമാൻഡ്

ആളൂർ : താഴേക്കാടുള്ള ബാറിലെ ജീവനക്കാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയായ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ അരുൺ വർഗ്ഗീസ് (31) ആണ് അറസ്റ്റിലായത്. ഇയാളെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 23-11-2025 തീയതി രാത്രി 8.30-ഓടെയാണ് സംഭവം നടന്നത്. താഴേക്കാടുള്ള ബാറിൽ മദ്യപിച്ചശേഷം, ബിൽ അടയ്ക്കാതെ വീണ്ടും മദ്യം ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ജീവനക്കാരൻ മദ്യം നിഷേധിച്ചതിനെ തുടർന്ന് പ്രകോപിതനായ […]

തിരുന്നാൾ നവംബർ 26 മുതൽ ഡിസംബർ 1

ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിലെ ക്രിസ്തുരാജൻ്റെ തിരുന്നാൾ നവംബർ 26 മുതൽ ഡിസംബർ 1 വരെ ആഘോഷിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു