IJKVOICE

അമ്മയെ കൊന്നത് മകൾ സന്ധ്യ

തൃശ്ശൂർ മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം അമ്മയെ കൊന്നത് മകൾ സന്ധ്യ.കൊലപാതകം നടത്തിയത് സ്വർണാഭരണത്തിനു വേണ്ടി. സന്ധ്യയുടെ കാമുകനും പേരാമംഗലം പോലീസിന്റെ പിടിയിൽ.

തൃശ്ശൂരിൽ തീയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു

രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനും ഡ്രൈവർ അജീഷിനും ആണ് വെട്ടേറ്റത് ഇന്നലെ രാത്രി 10 മണിയോടെ തൃശൂർ വെളപ്പായയിൽ സുനിലിന്റെ വീടിനു മുന്നിൽ വെച്ചാണ് സംഭവം സുനിലിന്റെ വീടിനു മുൻപിൽ വച്ച് കാറിൽ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടിൽ പതിയിരുന്ന 3അംഗ സംഘം വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടിയത് സുനിലിന്റെ കാലിനും ഡ്രൈവറുടെ കയ്യിനുമാണ് വെട്ടേറ്റത് പരിക്കേറ്റ ഇരുവരെയും ആദ്യം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും, പിന്നീട് തൃശ്ശൂർ ദയ ആശുപത്രിയിലേക്കും മാറ്റി ഇരുവരുടെയും പരിക്ക് ഗുരുതരമല്ല […]

കുഴഞ്ഞുവീണു മരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് പുല്ലൂർ ആനുരുളി റോഡ് ഹെൽത്ത് സെന്ററിനു സമീപം തൊമ്മനവീട്ടിൽ പരേതനായ ഉണ്ണിച്ചെക്കൻ മകൻ ഷാജു ( 51 ) കുഴഞ്ഞുവീണു മരിച്ചു. അമ്മ സരോജിനി. സഹോദരങ്ങൾ രാജീവ്. ബിന്ദു. സിന്ധു. സംസ്കാരം 2025 നവംബർ 21- തീയ്യതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ

സെൻ്റ് ജോസഫ്സ് കോളജ് കാലിക്കറ്റ് വോളി ചാമ്പ്യൻ

കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ഇന്‍റര്‍സോണ്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിൽ നാല്പത്തി ആറാം തവണയാണ് ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് ചാമ്പ്യന്മാർ ആകുന്നത്. ഫൈനലിൽ സെൻ്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരിയെ (25-18, 25-18, 25-22) തോൽപ്പിച്ചാണ് സെൻ്റ് ജോസഫ്സ് കോളേജ് ചാമ്പ്യൻമാരായത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ എസ്.എന്‍ കോളേജ് വടകര , എസ്.എന്‍ കോളേജ് ചേളന്നൂരിനെ തോൽപ്പിച്ച് മൂന്നാംസ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് സെൻ്റ് ജോസഫ്സ് കോളേജ് […]

ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ

സംസ്കാരസാഹിതി പുരസ്കാരങ്ങൾ വിതരണം ചെയ്തു ഇരിങ്ങാലക്കുട: നഗരവികസനവുമായി ബന്ധപ്പെട്ട് സംസ്കാരസാഹിതി നടത്തിയ അഭിപ്രായ സമാഹരണത്തിൽ മികച്ച നിർദ്ദേശങ്ങൾ നൽകിയവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമഗ്ര വീക്ഷണത്തിനുള്ള പുരസ്കാരങ്ങൾക്ക് സെൻറ് ജോസഫ്സ് കോളേജ് അധ്യാപിക ശ്രുതി ദീപക്, ഐ ടി ജീവനക്കാരനായ മന്ത്രിപുരം സ്വദേശി സിജു ബേബി എന്നിവർ അർഹരായി. വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള മികച്ച നിർദ്ദേശങ്ങൾക്കുള്ള പുരസ്കാരങ്ങൾക്ക് ബിജു പോൾ അക്കരക്കാരൻ, ഷൈനി പനോക്കിൽ, ഫ്രാൻസിസ് പുല്ലോക്കാരൻ, കെ ജി ഉണ്ണികൃഷ്ണൻ, ജോമോൻ മണാത്ത്, ലിജോ ജോസ് […]