സംഘാടകസമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : കേരള പുലയർ മഹാ സഭ സ്ഥാപക നേതാവും മുൻമന്ത്രിയുമായിരുന്ന പി കെ ചാത്തൻ മാസ്റ്ററുടെ 37-ാം ചരമവാർഷികം ഏപ്രിൽ 22ന് സമുചിതമാചരിക്കുവാൻ ഇരിങ്ങാലക്കുട യൂണിയൻ ഓഫീസിൽ ചേർന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. ഏപ്രിൽ 22 ന് രാവിലെ ഏഴ് മണിക്ക് ശാഖാ കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിക്കും. എട്ടുമണിക്ക് ജില്ലയിലെ 11 യൂണിയൻ കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ പുഷ്പാർച്ചന അനുസ്മരണം സംഘടിപ്പിക്കും. 9 മണിക്ക് കുഴിക്കാട്ടുകോണം സ്മൃതിമണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചനയും അനുസ്മരണവും വൻ ജനപങ്കാളിത്തത്തോടെ […]
വേണുഗോപാല മേനോൻ (96) നിര്യാതനായി

കൊടകര : പൊതുമരാമത്തു വകുപ്പ് റിട്ട എഞ്ചിനീയർ എരേക്കത്ത് വേണുഗോപാല മേനോൻ (96) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കുരിയക്കാട്ടിൽ സീതമ്മ മക്കൾ : കെ. രാധ (റിട്ട. ടീച്ചർ, ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ, ആനന്ദപുരം), കെ. രഘുനാഥ് (റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ, കെ എസ് ഇ ബി), കെ. ദേവദാസ് (റിട്ട. ഗൾഫ്), കെ. രമാദേവി (റിട്ട. ജൂനിയർ സൂപ്രണ്ട്, സിറ്റി പോലീസ് കമ്മീഷണർ ഓഫീസ്, തൃശൂർ), കെ. രേഖ (ടീച്ചർ, ആർ. […]
മിഥുന്‍: പരിമിതികളില്‍ നിന്ന് ജ്വലിച്ചുകയറിയ നേതാവ്

ഇരിങ്ങാലക്കുട : കാഴ്ച-സംസാര പരിമിതികളെ ഉണര്‍വിനുള്ള ഊര്‍ജമാക്കി മുന്നേറിയ വിദ്യാര്‍ഥിയാണ് ഇപ്പോള്‍ ഐഎഎസ്എഫ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായ പടിയൂര്‍ എടതിരിഞ്ഞി സ്വദേശി മിഥുന്‍ പോട്ടക്കാരന്‍. ജനിച്ചപ്പോള്‍ത്തന്നെ ഒരു കണ്ണ് ഇല്ലായിരുന്നു. മുച്ചുണ്ട് കാരണം പിന്നീട് സംസാരത്തിനും പരിമിതികളുണ്ടായി. കൂലിപ്പണിക്കാരനായ അച്ഛന്‍ സുരേഷും സ്‌കൂളില്‍ സ്വീപ്പറായ അമ്മ സിന്ധുവുമാണ് മിഥുന് പരിമിതികളെ അതിജീവിക്കാനുള്ള കരുത്തും ഊര്‍ജവും നല്‍കിയത്. അമ്മ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ് ആണ്.സ്‌കൂളില്‍ പഠനത്തില്‍ മിടുക്കനായിരുന്നു. അതോടെ അധ്യാപകര്‍ക്ക് ഇഷ്ടപ്പെട്ട വിദ്യാര്‍ഥിയായി. മുറിച്ചുണ്ട് പ്രശ്‌നവും താടിയെല്ലിന്റെ വളര്‍ച്ചക്കുറവ് […]
ഓൺലൈൻ തട്ടിപ്പ്

ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരൻ തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിൻറെ പിടിയിൽ ഫെയ്‌സ്ബുക്കിലൂടെ പരിചയപെട്ട് വിവിധ വ്യാജവാഗ്ദാനങ്ങൾ നൽകി തൃശൂർ സ്വദേശിയുടെ ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാളായ ഓസ്റ്റിൻ ഓഗ്‌ബ എന്ന നൈജീരിയൻ പൌരനെയാണ് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പിടികൂടിയത്. 01.03.2023 നാണ് കേസിനാസ്‌പദമായ സംഭവത്തിൻറെ തുടക്കം ഉണ്ടായത്. തൃശൂർ സ്വദേശി ഫെയ്സ്ബുക്കിൽ നിന്നും പ്രതികളിലൊരാളായ എന്ന സ്ത്രീയെ പരിചയപെടുകയായിരുന്നു. […]
പ്രതിയെയും വാഹനവും കണ്ടെത്തി

കാട്ടൂർ: അപകട ശേഷം നിർത്താതെ പോയ വാഹനപകട കേസിലെ പ്രതിയെയും കൃത്യ വാഹനമായ യമഹ സ്കൂട്ടറും കണ്ടെത്തി. 3 മാസങ്ങൾക്ക് മുൻപ് 15.01.2025 തീയ്യതി വൈകുന്നേരം 7.30 മണിക്ക് ലേബർ സെന്ററിൽ വെച്ച് കാട്ടൂർ ഫാത്തിമ മാതാ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞു അയൽവാസിക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാട്ടൂർ നെടുമ്പുര ലേബർ സെന്ററിൽ താമസിക്കുന്ന ചിറ്റിലപ്പിള്ളി ഹൗസിൽ ജോസഫ് ഭാര്യ ക്രിസ്റ്റീനയെ 58 വയസ്സ് ആണ് ഒരു വെള്ളയിൽ പച്ചയും വെള്ളയും നിറത്തോടെയുള്ളതും സീറ്റ് ഭാഗം പ്രത്യേക ഷേപ്പ് […]
രവീന്ദ്രൻ (76) നിര്യാതനായി

എടതിരിഞ്ഞി : ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ ശാന്തിയും ചാണിയിൽ വേലായുധൻ മകൻ രവീന്ദ്രൻ (76) നിര്യാതനായി.സംസ്കാരം വൈകീട്ട് 3 മണിക്ക് സ്വവസതിയിൽ.മക്കൾ.രമ്യ,ഹണി,ശിവകുമാർ .മരുമക്കൾ.സൽജുകുമാർ,ഉണ്ണികൃഷ്ണ,സിജി
ഉദ്ഘാടനം ചെയ്തു.

പൂമംഗലം ഗ്രാമപഞ്ചായത്ത് ഫെസിലിസ്റ്റേഷന്‍ സെന്റര് ഉദ്ഘാടനം ചെയ്തു. വിജ്ഞാനകേരളത്തിന്റെ ഭാഗമായി പൂമംഗലം ഗ്രാമപഞ്ചായത്തില്‍ ഫെസിലിസ്റ്റേഷന്‍ സെന്റര് ഉദ്ഘാടനം അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. ബിന്ദു എം.എസിന്റെ അധ്യക്ഷതയില്‍ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി നിര്‍വ്വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് ദീപ കെ.വി ആശംസകള്‍ അറിയിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നുളള എല്‍. ആര്‍. പി മാര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പൂമംഗലം ഗ്രാമപഞ്ചായത്ത് സാക്ഷരത പ്രേരക് ഉഷ മധു നന്ദി പറഞ്ഞു.
ആറാട്ടുപുഴ പൂരം ചടങ്ങുകൾക്ക് പരിസമാപ്തി

ഭക്തിയുടെ നിറവിൽ ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി* ആറാട്ടുപുഴ: ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി ഭക്തി സാന്ദ്രമായി. ഗ്രാമത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണ് ഗ്രാമബലി. ഗ്രാമത്തിന്റെ എല്ലാദിക്കിലും ശാസ്താവ് സഞ്ചരിച്ച് ഗ്രാമവാസികൾക്ക് സർവ്വാഭിവൃദ്ധികളും ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുന്നു. പൂരത്തിന്റെ പിറ്റേ ദിവസം വൈകുന്നേരം ശ്രീഭൂതബലി കഴിഞ്ഞ് ക്ഷേത്രപാലകന് തൂവുന്നതിനു മുമ്പ് വലിയപാണി കൊട്ടി ഗ്രാമബലിക്ക് ശാസ്താവിനെ വാതിൽ മാടത്തിൽ ആവണപ്പലകയിൽ എഴുന്നള്ളിച്ച് വെച്ചു. മാടമ്പി വിളക്ക്, നിറപറ, നാളികേരമുടച്ച്‌വയ്ക്കൽ എന്നിവ ഉണ്ടായി. തന്ത്രിയുടെ അനുമതിയോടെ ഗ്രാമബലിക്ക് 9.40ന് ശാസ്താവ് പുറത്തേയ്ക്ക് എഴുന്നെള്ളി. […]
മുകുന്ദപുരം യൂണിയന്റെ പ്രതിഷേധിച്ചു

എസ്.എന്.ഡി.പി.യോഗം ജനറല് സെക്രട്ടറി വെളളാപ്പളളി നടേശന് എതിരെ അധിക്ഷേപം . മുകുന്ദപുരം യൂണിയന്റെ പ്രതിഷേധിച്ചു
അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു

ബിസിനസ്സില്‍ നിന്നും പിന്‍മാറിയതിലുള്ള വൈരാഗ്യം വെച്ച് യുവാവിനെ കരിങ്കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ ഇരിങ്ങാലക്കുട അറസ്റ്റില്