IJKVOICE

ഓണകിറ്റുകൾ വിതരണംചെയ്തു

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വാർഡ് 10 താമസിക്കുന്ന നിർധന കുടുംബംങ്ങൾക്ക് ഓണകിറ്റുകൾ വിതരണംചെയ്തു. ബി ജെ പി നേതാവും, ജനം ടി വി ഡയറക്ടറുമായ വിപിൻ പാറമേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. വീടുകളിലേക്കു വിതരണം ചെയ്യേണ്ട കിറ്റുകൾ വാർഡ് കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. പൊറത്തിശ്ശേരി ഏരിയ ജനറൽ സെക്രട്ടറി സന്തോഷ് കാര്യാടനും വാർഡ് 10 ജനറൽ സെക്രട്ടറി AB ബൈജു എന്നിവർ വിതരണം ചെയ്തു

പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ചാലക്കുടി സെൻ്റ് ജയിംസ് ഹോസ്പിറ്റലിൻ്റെ ചികിത്സാ പിഴവുമൂലം രോഗി മരിച്ചതായി ആരോപിച്ച് ഇരിങ്ങാലക്കുടയിലെ റൂറൽ എസ് പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

വയോജന മെഡിക്ക‍ല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആരോഗ്യകരമായ വാർദ്ധക്യം, ആയുഷിലൂടെ ആരോഗ്യത്തിലേക്ക്” എന്ന സന്ദേശവുമായി കേരള സർക്കാർ ആയുഷ് വകുപ്പ് – നാഷണൽ ആയുഷ് മിഷൻ കേരള, ഇരിങ്ങാലക്കുട നഗരസഭ, ഗവ: ഹോമിയോപ്പതി ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 10 ചൊവ്വാഴ്ച്ച ഇരിങ്ങാലക്കുട മിനി ടൗൺഹാളിൽ വച്ച് വയോജന മെഡിക്ക‍ല്‍ ക്യാമ്പ് സംഘടിപ്പിച്ചു . ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ക്യാമ്പിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തില്‍ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ […]

ഉദ്ഘാടനം ചെയ്തു

കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ ഉമ്മൻ ചാണ്ടി കുടുംബ സംഗമവും സാമൂഹ്യ സേവന – ജീവകാരുണ്യ പദ്ധതിയായ കൈത്താങ് എം എൽ എ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു

കൊമ്പൻ കുറുപ്പത്ത് ശിവശങ്കരൻ ചരിഞ്ഞു

തൃശൂർ കേച്ചേരിയിലെ കെട്ടുതറയിൽ കുഴഞ്ഞു വീഴുകയായിരുന്നു. 54 വയസ്സായിരുന്നു. നീരിൽ ആയിരുന്നതിനാൽ കുറച്ചു ദിവസങ്ങളായി കെട്ടുതറയിൽ ആയിരുന്നു. ഇന്നലെ രാത്രിയിൽ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. 25വർ ഷമായി ശിവശങ്കരനെ കേച്ചേരി സ്വദേശി സുകുമാരൻ വാങ്ങിയിട്ട്. കഴിഞ്ഞ എട്ട് വർഷമായി ശിവശങ്കരന്റെ മകൻ ദിലീപ് ആണ് ആനയെ പരിപാലിച്ചു വന്നിരുന്നത്

ലഹരിക്കെതിരെ ജനകീയ കമ്മിറ്റി നടത്തി

ഇരിങ്ങാലക്കുട : 2024 ഓണം സ്‌പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന് നിർമ്മാണ വിതരണത്തിനെതിരെ ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി നടത്തി. ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. ശങ്കർ അദ്ധ്യക്ഷനായിരുന്നു. ഓണം പ്രമാണിച്ച് ഇരിങ്ങാലക്കുട മേഖലയിൽ എക്‌സൈസ്, പോലീസ്, വനം, റവന്യൂ വകുപ്പുകളുടെ സംയുക്തമായ റെയ്ഡുകൾ സംഘടിപ്പിക്കാനും, മയക്കുമരുന്ന് മാഫിയയ്ക്കെതിരെ സമൂഹം പൂർണ്ണ സജ്ജമാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മീറ്റിംങ്ങിൽ ഇരിങ്ങാലക്കുട പോലീസ് […]

കാരൂരിൽ പൂ വസന്തം

ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് കൊമ്പൊടിഞ്ഞാമാക്കൽ – കാരൂർ കപ്പേളകുന്നിൽ ഒരുക്കിയ ചെണ്ടുമല്ലി വിസ്‌മയ പൂന്തോട്ടത്തിലെ “പൂവസന്തം” വിളവെടുപ്പ് ബഹു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോ ജോ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് മാഞ്ഞു രാൻ വാർഡ് മെംബർ രാജു, […]