IJKVOICE

വയനാടിന് ഒരു കൈത്താങ്ങ്

വയനാടിന് ഒരു കൈത്താങ്ങ് നൽകുന്നതിന്, മാടായിക്കോണം ശ്രീ.പി.കെ.ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെന്റ് യു.പി സ്കൂൾ PTA യും MPTA യും ചേർന്ന് സ്കൂളിൽ പച്ചക്കറി ചന്ത സംഘടിപ്പിച്ചുകൊണ്ട് സമാഹരിച്ച 10700 രൂപ സ്കൂൾ HM ഷെൽബി ടീച്ചർ, PTA പ്രസിഡന്റ്‌ സനീഷ് നടയിൽ, PTA വൈസ് പ്രസിഡന്റ്‌ അജയകുമാർ, മറ്റു PTA അംഗങ്ങൾ ചേർന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ പ്രൊ. ആർ. ബിന്ദു ടീച്ചർക്ക് കൈമാറി

ഇരിങ്ങാലക്കുട നഗരസഭയുടെ പുതിയ വൈസ് ചെയർമാനായി ബൈജു കുറ്റിക്കാടൻ (UDF) തിരഞ്ഞെടുക്കപ്പെട്ടു

ഇരിങ്ങാലക്കുട നഗരസഭയ്ക്ക് പുതിയ വൈസ് ചെയർമാൻ. നഗരസഭ ആറാം വാർഡ് കൗൺസിലർ ബൈജു കുറ്റിക്കാടൻ ആണ് പുതിയ വൈസ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ വൈസ് ചെയർമാൻ ടി വി ചാർളി രാജി വെച്ചതിനെ തുടർന്നാണ് പുതിയ വൈസ് ചെയർമാനെ തിരഞ്ഞെടുത്തത്. ശനിയാഴ്ച്ച രാവിലെ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ യു ഡി എഫ് സ്ഥാനാർത്ഥായി ബൈജു കുറ്റിക്കാടനെ ടി വി ചാർളി നാമനിർദേശം ചെയ്തു പി ടി ജോർജ്ജ് പിൻതാങ്ങി. എൽ ഡി എഫ് […]

പ്രതിഷേധ ജ്വാല സമരം നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം* *വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി* കോണത്തുകുന്ന്: മുഖ്യമാന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എ. എ മുസമ്മിലിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സമരം നടത്തി. ഇ.വി സജീവ് , ധർമ്മജൻ വില്ലാടത്ത്, അയൂബ് കരൂപ്പടന്ന, ഷംസു വെളുത്തേരി , മല്ലിക ആനന്ദൻ, വി . മോഹൻദാസ് , പ്രശോഭ് അശോകൻ, C. K റാഫി, ഗഫൂർ മുളം പറബിൽ, മുഹമ്മദാലി, രവിചന്ദ്രൻ, രമേഷ്, അനസ് തുടങ്ങിയവർ പ്രസംഗിച്ചു

പ്രതിഷേധ പ്രകടനം നടത്തി

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് നടത്തിയ സമരത്തിനെതിരെ നടന്ന പോലീസ് അക്രമത്തിലും സംസ്ഥാന പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഡി സി സി സെക്രട്ടറി സതീഷ് വിമലൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു […]

പായൽ പന്ത് നിർമ്മാണവുമായി ഇരിങ്ങാലക്കുട ക്ലസ്റ്റർ 2 എൻഎസ്എസ് യൂണിറ്റുകൾ

സ്വന്തം വീടിൻ്റെയും വിദ്യാലയത്തിൻ്റെയും അകത്തളങ്ങളും പുറത്തും ഹരിതാഭമാക്കുന്നതിനായി പായൽ പന്ത് നിർമ്മാണവുമായി ഇരിങ്ങാലക്കുട ക്ലസ്റ്റർ 2 വിലെ വിവിധ എൻ എസ് എസ് യൂണിറ്റുകൾ ഒരുക്കം തുടങ്ങി. ചെടികൾ മണ്ണിൽ പൊതിഞ്ഞ് പന്ത് രൂപത്തിലാക്കി മതിലുകളിൽ കാണുന്ന പായൽ ഉപയോഗിച്ച് പൊതിയുന്നു ഇതു മൂലം വെള്ളത്തിൻ്റെ ഉപയോഗം കുറയുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം ചെടികൾ നനച്ചാൽ മതിയാവും പായൽ പന്ത് നിർമ്മാണത്തിൻ്റെ ഇരിഞ്ഞാലക്കുട ക്ലസ്റ്റർ 2 തല ഉദ്ഘാടനം എ.പി. എച്ച് എസ് എസ് […]

വട്ടപ്പറമ്പിൽ ഇന്ദിര രാധാകൃഷ്ണൻ (82) നിര്യാതയായി

ഇരിങ്ങാലക്കുട കാഞ്ഞിരത്തോട്‌ വട്ടപ്പറമ്പിൽ ഇന്ദിര രാധാകൃഷ്ണൻ (82) നിര്യാതയായി. നാഷണൽ സ്കൂൾ മുൻ അധ്യാപിക ആയിരുന്നു. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ തൃശ്ശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.

തളിയകോണം മാളിയേക്കൽ കനകലത (70) മരണപ്പെട്ടു

തളിയകോണം മാളിയേക്കൽ കനകലത (70) മരണപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ മികച്ച അംഗനവാടി വർക്കർക്കുള്ള അവാർഡ് നേടിയിരുന്നു. ഭർത്താവ് . ഗോപാലകൃഷ്ണൻ മകൾ സീന കരുവന്നൂർ ബാങ്ക് ജീവനക്കാരി മരുമകൻ പി. മണി സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് മുക്തിസ്ഥാനിൽ