ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഡിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എം.സി.പി കണ്വെന്ഷന് സെന്ററില്‍ മെഗാഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
അഡ്വ കെ.ആർ തമ്പാൻ 16-ാം ചരമവാർഷിക ദിനാചരണം ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ചു
കൊടകരയില്‍ നിയന്ത്രണം വിട്ട കാര്‍ വ്യാപാരസ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറി.
ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു് പ്രതീക്ഷാഭവനിലെ കുട്ടികൾക്കു് കംപ്യൂട്ടറുകൾ നല്കി.
കരുവന്നൂരില്‍ കനത്ത മഴയില്‍ വീടിന് മുകളിലേയ്ക്ക് മരം വീണ് വീടിന്റെ ഉള്‍വശത്തെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു.
ക്രൈസ്റ്റ് ഓള്‍ കേരള ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന് വെള്ളിയാഴ്ച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് കോപ്ലംക്‌സില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഇരിങ്ങാലക്കുട ബൈപാസ് റോഡിൽ പലയിടത്തായി മാലിന്യങ്ങൾ കുമിഞ്ഞുകൂടി ചീഞ്ഞു നാറുന്നു
ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി നടുവളപ്പിൽ മാക്കുണ്ണി ഭാര്യ ലക്ഷ്മി (85) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ. മക്കൾ : ശോഭന ശ്രീധരൻ , പ്രസന്ന, മിനി സുരേഷ്, ഉദയൻ, ബിന്ദു, സിന്ധു.മരുമക്കൾ : മോഹനൻ, ജയന്തി മഹേന്ദ്രൻ, മോഹനൻ, ഷാലിത,രാജൻ
സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ.. എറണാകുളം കടവന്ത്ര സ്വദേശി ജയശങ്കറിനെയാണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ സ്വദേശിനിയായ വനിതാ ഡോക്ടറിൽ നിന്നാണ് ഇയാൾ 7.61 ലക്ഷം രൂപയും 30 പവൻ സ്വർണ്ണവും തട്ടിയെടുത്തത്.പ്രതിയോടൊപ്പമുള്ള പരാതിക്കാരിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.ഇതോടെ വനിതാ ഡോക്ടർ തൃശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.2023 ജനുവരി 14 മുതൽ 2023 ഡിസംബർ 30 വരെയുള്ള കാലയളവിലാണ് പ്രതി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്.
VHSS കാറളം സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഘ്യത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു

കാറളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു പ്രദീപ് ഉത്‌ഘാടനം ചെയ്ത പരിപാടിയിൽ കാറളം കൃഷി അസിസ്റ്റന്റ് ഓഫീസർ ശ്രീ അക്ഷയ് ,vhse പ്രിൻസിപ്പാൾ ശ്രീ സജിത്ത് , പ്രോഗ്രാം ഓഫീസർ ശ്രീമതി വീണ ,അധ്യാപകരായ ജിസി ,ശ്രീജ ,നിജി,nss വോളന്റീർസ് എന്നിവർ പങ്കെടുത്തു .500 പച്ചക്കറി തൈകൾ ആണ് നട്ടത് .വെണ്ട ,വഴുതന ,പച്ചമുളക് ,തക്കാളി,പയർ എന്നിവയാണ് കൃഷി ചെയ്യുന്നത് .