IJKVOICE

മധ്യവയസ്‌കന്‍ അപകടത്തിൽ മരിച്ചു

വെള്ളിക്കുളങ്ങരയില്‍ തെരുവുനായ കുറുകെചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വി്ട്ട് മറിഞ്ഞ് മധ്യവയസ്‌കന്‍ മരിച്ചു. മാരാങ്കോട് പള്ളായിവീട്ടില്‍ വറീതിന്‍രെ മകന്‍ 50 വയസുള്ള ജോണിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മോനൊടി കോടാലി റോഡില്‍ വെച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇാളെ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടെ മരണം സംഭവിച്ചു. വെള്ളിക്കുളങ്ങര പോലീസ് മേല്‍നടപടി സ്വീകരിച്ചു