IJKVOICE

തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം

ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു.ചിമ്മിനി ഉൾക്കാട്ടിൽ ആണ് സംഭവം .എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ കുമാർ (42) ആണ് മരിച്ചത്.ഇന്ന് രാവിലെ വിറകുതോട് ഭാഗത്ത് ഫയർലൈൻ ജോലിക്കിടെയാണ് സംഭവം.കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരും പരിക്കേൽകാതെ രക്ഷപ്പെട്ടു

ലഘു ഉദ്യോഗ് ഭാരതി സംരംഭകത്വ വികസന പരിപാടി

ലഘു ഉദ്യോഗ് ഭാരതി (LUB) – ഇരിഞ്ഞാലക്കുട യൂണിറ്റിന്റെയും MSME DFO Thrissur ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ *സംരംഭകത്വ വികസന പരിപാടി ഇരിഞ്ഞാലക്കുടയിലെ ഭാരതീയ കലാക്ഷേത്ര ഹാളിൽ സംഘടിപ്പിച്ചു. സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവബോധവും നൽകുക എന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിക്കപ്പെട്ടു. ലഘു ഉദ്യോഗ് ഭാരതി ഇരിഞ്ഞാലക്കുട യൂണിറ്റ് പ്രസിഡന്റ് ബിനു സുരേഷ് സ്വാഗതപ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി ബാബു അയ്യഞ്ചിറ അധ്യക്ഷനായി. പരിപാടി അഡ്വ. എം. എസ്. […]

പ്രതിയെ പിടികൂടി

വിചാരണ നടത്തി കോടതിയാൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന വാഹനാപകടത്തിൽ ഒരാൾ മരണപ്പെടാൻ ഇടയായ കേസിലെ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി തൃശ്ശൂർ റൂറൽ പോലീസ്* *പ്രതി റിമാന്റിൽ* *തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ശിക്ഷാവിധി വാറണ്ട് നിലവിലുണ്ടായിരുന്ന പ്രതിയെ പിടികൂടിയത്.* കാട്ടൂർ: പടിയൂരിൽ വെച്ച് സൈക്കിൾ യാത്രക്കാരൻ വാഹനാപകടത്തിൽ മരിച്ച കേസിൽ കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശ്ശൂർ […]

യുദ്ധവിരുദ്ധ റാലി നടത്തി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം,കെ.എസ്.ടി.എ, എൻജിഒ യൂണിയൻ, യുവകലാസാഹിതി, ജോയിൻ്റ് കൗൺസിൽ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ യുദ്ധവിരുദ്ധ റാലിയും സംഗമവും നടത്തി.ഇരിങ്ങാലക്കുട ടൗൺഹാളിൽ നിന്ന് ആരംഭിച്ച റാലി അയ്യങ്കാവ് മൈതാനം ചുറ്റി ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖല പ്രസിഡൻ്റ് മനോജ്.വി.ഡി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് ചരിത്ര വിഭാഗം അധ്യാപിക ലിഷ.കെ.കെ മുഖ്യപ്രഭാഷണം നടത്തി.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് വിഎസ്.ശിവകുമാർ, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ […]

ലൈംഗിക അതിക്രമം

പെൺകുട്ടിക്ക് നേരെ ബസ്സിൽ വച്ച് ലൈംഗിക അതിക്രമം പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 45000 സംഖ്യ പിഴയും 24/ 8/ 2024 തീയതി വൈകിട്ട് നാലുമണിക്ക് കുന്നംകുളം സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിന് ബസ്സിൽ യാത്ര ചെയ്തു വരവേ മൊബൈൽ ഫോൺ വിളിക്കുന്ന വ്യാജേന പെൺകുട്ടി ഇരിക്കുന്ന ഭാഗത്തേക്ക് വന്ന് പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച സുധാകരൻ S/o കേശവൻ 54 വയസ്സ് താഴത്തേതിൽ വീട് ചെമ്മണ്ണൂർ ദേശം പുന്നയൂർക്കുളം എന്നയാളെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് […]

വിവാഹവാഗ്ദാനം: പീഡനക്കേസിൽ ജിം ട്രെയിനർ പിടിയിൽ

വിവാഹന മോചിതനാണെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി പല ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ച വടൂക്കര മനവഴിയിലുള്ള ജിം ട്രെയിനറും പാലക്കൽ സ്വദേശിയുമായ തൈവളപ്പിൽ വീട്ടിൽ അജ്മൽ ടി.എസ് (30) എന്നയാളെയാണ് നെടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. 2026 ഫെബ്രുവരിയി ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി സത്രീയെ വിവാഹ വാഗ്ദാനം നടത്തി ജിംനേഷ്യം സെൻററിൽവച്ച് പലദിവസങ്ങളിലായി ലൈംഗികപീഡനം നടത്തുകയായിരുന്നു. ഇക്കാര്യത്തിന് സ്ത്രീ നെടുപുഴ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും. പ്രതിയെ […]

ജിഷ ( 45 ) അന്തരിച്ചു

മുരിയാട് ഗ്രാമപഞ്ചായത്ത് -9- വാർഡ് പുല്ലൂർ ആനുരുളി റോഡ് ഹെൽത്ത് സെന്ററിന് എതിർവശം ഇഞ്ചി പുല്ലു വളപ്പിൽ രാജു ( മുൻ അന്തർദേശീയ നീന്തൽ താരം. ഇന്ത്യൻ സതേൺ റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ എറണാകുളം. ) ഭാര്യ ജിഷ ( 45 ) അന്തരിച്ചു. മകൾ ദേവപ്രിയ. സംസ്കാരം 2026 മാർച്ച്-5- തീയ്യതി വ്യാഴാഴ്ച- 2 30ന് – പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ.

24 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി

24 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി എത്തിയ ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശിയായ ഹവിൽദാർ രതീഷ് ന് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് വിപുലമായ സ്വീകരണം നൽകി.