IJKVOICE

അമ്മന്നൂർ ഗുരുകുലത്തിൽ ഗുരുസ്മൃതിയും സെമിനാറും

പതിനെട്ടാമത് ഗുരുസ്മരണ കൂടിയാട്ട മഹോതവത്തിൻ്റെ ഭാഗമായി പതിനൊന്നാം ദിവസം അമ്മന്നൂർ സ്‌മൃതി പൂജയും സെമിനാറും നടന്നു ഇരിങ്ങാലക്കുട എം.എൽ.എ. അഡ്വ. തോമസ് ഉണ്ണിയാടൻ സ്‌മൃതിപൂജ ഉദ്ഘാടനം ചെയ്തു. വേണുജി ദീപം കത്തിച്ച് ആചാര്യ വന്ദനത്തോടെ ആരംഭിച്ച സ്‌മൃതിപൂജ യോഗത്തിന് അമ്മന്നൂർ കുട്ടൻ ചാക്യാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന മാർഗി മധുചാക്യാരെ ആദരിച്ചു. കലാമണ്ഡലം നാരായണൻ നമ്പ്യാർ സ്വാഗതവും പൊതിയിൽ രഞ്ജിത് ചാക്യാർ നന്ദിയും പറഞ്ഞു തുടർന്ന് നടന്ന സെമിനാർ തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് പ്രിൻസിപ്പാൾ ഡോ.സരിത മഹേശ്വരൻ നാട്യശാസ്ത്രത്തിലെ ദശരൂപക വിധാനം – കവികളുടെ രൂപകല്പനയും ഗ്രന്ഥ സാഹിത്യവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. തുടന്ന് ഡോ. എ.ആർ. ശ്രികൃഷ്ണൻഭാസകൃതികളും ദശരൂപ വിഭാഗി കരണവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് നിപിൻ ഉണ്ണി ആധുനികനാടകവേദിയും ദശരൂപകങ്ങളും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു തുടർന്ന് വിപുലമായ ചർച്ചയോടെ സെമിനാർ സമാപിച്ചു.