കാർ അടിച്ചു തകർത്തു

തൃശൂർ പാലിയേക്കര ടോൾ പ്ലാസ മാനേജർക്ക് നേരെ ആക്രമണം
പാചകവാതക പൈപ്പ്ലൈനിൽ ചോർച്ച

തൃശൂർ പാലിയേക്കരയിൽ കൊച്ചി സേലം പാചകവാതക പൈപ്പ്ലൈനിൽ ചോർച്ച.
ചാക്കുണ്ണി 74 വയസ്സ് നിര്യാതനായി

മാപ്രാണം :- കുറ്റിക്കാടൻ ലോന മകൻ ചാക്കുണ്ണി 74 വയസ്സ് 15/3/2026 രാവിലെ 11 മണിക്ക് നിര്യാതനായി സംസ്കാര കർമ്മം 18 /3/ 2026 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയ ത്തിൽ ഭാര്യ റോസിലി മക്കൾ സോഫി സോണി ആന്റണി മരുമക്കൾ ഷൈജു ബിനേഷ് നിക്കി പേരകുട്ടികൾ ആൽബിൻ അലിസ ഷോൺ സാവിയോ വിവാ ക്രിസ്റ്റോ
കുത്തി കൊലപ്പെടുത്തി

ഒല്ലൂരിൽ അയൽവാസിയായ സ്ത്രീയെ ഓട്ടോ ഡ്രൈവർ വഴിയിൽ തടഞ്ഞ് നിർത്തി കുത്തി കൊലപ്പെടുത്തി
ഓമന( 65 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : വേളൂക്കര ഗ്രാമപഞ്ചായത്ത്- 8- വാർഡ് തൊമ്മാന സർക്കാർ യുപി സ്കൂളിന് സമീപം പരേതനായ ചെറിയാടൻ ജോൺസൺ ഭാര്യ ഓമന( 65 ) അന്തരിച്ചു. മക്കൾ ലിജോ. ലിജി. ലൈജു. മരുമക്കൾ സൗമ്യ. ടോണി. ജിൽസി. സംസ്കാരകർമ്മം 2026 മാർച്ച്-17- തീയ്യതി ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് – നാലുമണിക്ക് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ
കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയം

ഇരിങ്ങാലക്കുട: രാഷ്ട്രീയ പക പോക്കലാണ് വയനാട് ദുരന്ത മുഖത്തും കേന്ദ്രം കാണിച്ചതെന്ന് റവന്യൂ മന്ത്രി കെ രാജൻ . സിപിഐ നേതാവും പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മായിരുന്ന കെ.സി ബിജു അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സമഗ്ര വികസനത്തിനൊപ്പം കഷ്ടനഷ്ടങ്ങൾ നേരിട്ട ജനങ്ങളെ ചേർത്തുപിടിക്കു ന്നതിനും പദ്ധതികളൊരുക്കിയ സർക്കാരിന്റെ ഇച്ഛാശക്തിയുള്ള ഇടപ്പെടൽ തന്നെയാണ് വയനാട് ടൗൺഷിപ്പ്. ഇതിലെല്ലാം കോൺഗ്രസിന്റെ രാഷ്ട്രീയ അന്ധകാരത്തിന് കേരള ജനത തെരഞ്ഞടുപ്പിൽ മറുപടി നൽകും. കോൺഗ്രസ് രാഷ്ട്രീയമായി അധപതിച്ചു […]
പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

പാചക വാതക പ്രതിസന്ധിക്ക് പരിഹാരം കാണുക എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ കാറളം ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ് ബൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ലോക്കൽ സെക്രട്ടറി എം.സുധീർദാസ് സ്വാഗതവും അസി. സെക്രട്ടറി സി.കെ ആരോമൽ നന്ദിയും പറഞ്ഞു. സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, ലോക്കൽ കമ്മിറ്റി അംഗം […]
ആറാട്ടുപുഴ ശാസ്താവിന് പഴുക്കാമണ്ഡപം സമർപ്പണം

ആറാട്ടുപുഴ: തിരുവാതിര വിളക്കിനും തറക്കൽ പൂരത്തിനും ശേഷം ആറാട്ടുപുഴ ശാസ്താവിനെ ഇറക്കി എഴുന്നെള്ളിക്കുന്നതിന് വേണ്ടി മനോഹരമായി നിർമ്മിച്ച പഴുക്കാമണ്ഡപം 2026 മാർച്ച് 16 തിങ്കളാഴ്ച രാവിലെ 8.30ന് അഭീഷ്ടവരദായകനായ ശാസ്താവിന് സമർപ്പിക്കും. 67 ഇഞ്ച് ഉയരത്തിലും 30 ഇഞ്ച് വീതിയിലും ഉള്ള പഴുക്കാമണ്ഡപം വരിക്കപ്ലാവിൻ്റെ കാതലിലാണ് പണി തീർത്തിട്ടുള്ളത്. ശ്രീകോവിലിൻ്റെ മാതൃകയിൽ ഉത്തരം, കഴുക്കോൽ,കോടി, മുഖപ്പ് എന്നിവയോടെ മേൽക്കൂര തീർത്ത് താഴികക്കുടം വെച്ചിട്ടുണ്ട്. ദ്വാരപാലകർ, സോപാനം, പക്ഷിമാല, ഗജമാല, മറ്റ് അലങ്കാരങ്ങൾ എന്നിവയുണ്ട്. ശാസ്താവിൻ്റെ തിടമ്പ് ഇറക്കി […]
തൃശ്ശൂർ റൂറൽ പോലീസ് 489 ഫോണുകൾ കണ്ടെത്തി നൽകി.

സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വീണ്ടെടുത്ത ഫോണുകൾ 12-03-2026 തിയ്യതിയിൽ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ വെച്ചും തൃശ്ശൂർ റൂറലിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വെച്ചും സബ് ഡിവിഷണൽ പോലീസ് ഓഫീസിൽ വെച്ചും ഉടമസ്ഥർക്ക് തിരികെ നൽകി* ഇരിങ്ങാലക്കുട : കേരള സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ ഐപിഎസ്-ന്റെ നിർദ്ദേശപ്രകാരം എസ്‌പി സൈബർ ഓപ്പറേഷൻസ് സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവിൽ തൃശ്ശൂർ റൂറൽ പോലീസിന് മികച്ച നേട്ടം. CEIR (Central […]
കാറിനുള്ളിലെ ആത്മഹത്യ

*തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ഡാൻസാഫ് ടീമും ചേർന്ന് പ്രതികളെ വടക്കാഞ്ചേരി, കുമളി എന്നിവിടങ്ങളിൽ നിന്നുമാണ് പിടികൂടിയത്* ഇരിങ്ങാലക്കുട : പുല്ലൂർ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ തോക്ക് എത്തിച്ചു നൽകിയ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി മംഗലം കാലായിൽ വീട്ടിൽ ജസ്റ്റിൻ മാത്യു (40) എന്നയാളെ വടക്കാഞ്ചേരിയിൽ നിന്നും ഇടുക്കി കുമളി സ്വദേശി തറപ്പേൽ വീട്ടിൽ റീഗൻ ജോസഫ് (40) എന്നയാളെ ഇടുക്കി […]